"ഇന്ത്യൻ നാഷണൽ ലീഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
(ചെ.) കണ്ണികൾ ശരിയാക്കുന്നു (via JWB)
വരി 2:
[[File:INL FLAG.png|250px|thumb|ഇന്ത്യൻ നാഷണൽ ലീഗിന്റെ പതാക]]
 
ഇന്ത്യയിലെ ഒരു രാഷ്ട്രീയ കക്ഷിയാണ് '''ഇന്ത്യൻ നാഷണൽ ലീഗ്'''. ദീർഘകാലം [[ഇന്ത്യൻ യൂണിയൻ മുസ്‌ലിംമുസ്ലിം ലീഗ്|മുസ്‌ലിം ലീഗിന്റെ]] സമുന്നത നേതാവും 35 വർഷക്കാലം ഇന്ത്യൻ പാർലമെന്റ് മെമ്പറുമായിരുന്ന [[ഇബ്രാഹിം സുലൈമാൻ സേട്ട്]] ആണ് 1994 ഏപ്രിൽ 23ന് ഇന്ത്യൻ നാഷണൽ ലീഗിന് രൂപം കൊടുക്കുന്നത്<ref>http://ebrahimsulaimansait.in/indian-national-league.html</ref>. [[ബാബരി മസ്ജിദ്‌]] വിഷയത്തിൽ കോൺഗ്രസും മുസ്‌ലിം ലീഗും കാണിച്ച വഞ്ചനാത്മക നിലപാടിൽ പ്രതിഷേധിച്ച് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ 700ഓളം പ്രതിനിധികളുമായി മുസ്‌ലിം ലീഗിൽ നിന്ന് രാജിവെക്കുകയും ഡൽഹിയിലെ ഐവാനെ ഗാലിബ് ഹാളിൽ വെച്ച് പുതിയ പാർട്ടിക്ക് രൂപം കൊടുക്കുകയും ചെയ്തു. ഇന്ത്യയുടെ മതേതരത്വത്തിനേറ്റ പോറലാണ് ബാബരി മസ്ജിദ് ധ്വംസനമെന്നും മതാധിഷ്ഠിത രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് ഇനി പ്രസക്തിയില്ലെന്നും പ്രഖ്യാപിച്ചുകൊണ്ടാണ് അദ്ദേഹം സെക്കുലർ രാഷ്ട്രീയ പാർട്ടിയായ ഇന്ത്യൻ നാഷണൽ ലീഗിന് രൂപം നൽകുന്നത്.
==സ്വാധീനമുള്ള പ്രദേശങ്ങൾ==
[[കേരളം]], [[തമിഴ്നാട്]], [[കർണാടക]], [[ആന്ധ്രാ പ്രദേശ്‌]], [[ഉത്തർ പ്രദേശ്‌]], [[ബീഹാർ]], [[പശ്ചിമ ബംഗാൾ]], [[ദൽഹി]] എന്നിവയാണ് ഈ പാർട്ടിക്ക് സ്വാധീനമുള്ള പ്രദേശങ്ങൾ.
"https://ml.wikipedia.org/wiki/ഇന്ത്യൻ_നാഷണൽ_ലീഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്