"മുണ്ടൂർ കൃഷ്ണൻകുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
പുതിയ താള്‍: മലയാള സാഹിത്യത്തിലെ പ്രശസ്തനായ ചെറുകഥാകൃത്താണ്‌ '''മുണ്ടൂര്…
(വ്യത്യാസം ഇല്ല)

08:59, 2 മാർച്ച് 2009-നു നിലവിലുണ്ടായിരുന്ന രൂപം

മലയാള സാഹിത്യത്തിലെ പ്രശസ്തനായ ചെറുകഥാകൃത്താണ്‌ മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി (ജനനം: 1935 ജൂലൈ 17ന്‌ , മരണം: 2005 ജൂണ്‍ 4ന്‌). അമ്മ അനുപുരത്ത് പിഷാരത്ത് മാധവി പിഷാരസ്യാര്‍, അച്ഛന്‍ എം.പി. ഗോവിന്ദ പിഷാരോടി. ആംഗലേയ സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടി. അദ്ധ്യാപകനായിരുന്നു. 1996ല്‍ നിലാപിശുക്കുള്ള രാത്രിയില്‍ എന്ന കൃതിക്ക് ചെറുകാട് അവാര്‍ഡ് അവാര്‍ഡ് ലഭിച്ചു. ആശ്വാസത്തിന്റെ മന്ത്രച്ചരട് എന്ന കൃതിക്ക് 1997ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും, എന്നെ വെറുതെ വിട്ടാലും എന്ന കൃതിക്ക് ഓടക്കുഴല്‍ അവര്‍ഡും ലഭിച്ചു. പാലക്കടന്‍ ഗ്രാമങ്ങളുടെ തെളിഞ്ഞ പ്രതിച്ഛായ അദ്ദേഹത്തിന്റെ കൃതികളില്‍ കാണാം.

"https://ml.wikipedia.org/w/index.php?title=മുണ്ടൂർ_കൃഷ്ണൻകുട്ടി&oldid=343967" എന്ന താളിൽനിന്ന് ശേഖരിച്ചത്