"വിവാഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2:
{{Close Relationships}}
 
'''വിവാഹം (Marriage)''' എന്ന സ്ഥാപനം പ്രധാനമായും ഒരു നിയമപരമായ ബന്ധമാണ്. ഒരുമിച്ചു താമസിക്കുന്ന വ്യക്തികളുടെ സ്വത്തിനും അവകാശങ്ങൾക്കും ഇത് നിയമാനുസൃതമായ സംരക്ഷണം നൽകുന്നു. പരമ്പരാഗത സമൂഹങ്ങളിൽ പ്രായപൂർത്തിയായവർ അവരുടെ ജാതിമതങ്ങളുടെയും മിക്കപ്പോഴും അവരുടെ ബന്ധുജനങ്ങളുടേയും അംഗീകാരത്തോടെ ഒന്നിച്ചു ജീവിക്കാൻ ആരംഭിക്കുന്നതിന്റെ ചടങ്ങ് കൂടിയാണ് '''വിവാഹം'''. ക്രമീകരിച്ച വിവാഹം, പ്രണയ വിവാഹം, തുറന്ന വിവാഹം എന്നിങ്ങനെ രണ്ട്‌പല തരത്തിൽ ഇത് കാണപ്പെടുന്നു. വ്യത്യസ്ത സമുദായങ്ങളിൽപ്പെടുന്ന പങ്കാളികളെ വിവാഹം ചെയ്യുന്നതിനെ മിശ്രവിവാഹം അഥവാ മതേതരവിവാഹം എന്ന് പറയുന്നു. ജാതിമത സംഘടനകളിൽ നിന്നോ ചിലപ്പോൾ ബന്ധുജനങ്ങളിൽ നിന്നോ ഇത്തരം വിവാഹത്തിന് എതിർപ്പ് നേരിടാറുണ്ട്. ഇവരുടെ കുട്ടികൾക്ക് പാരമ്പര്യ ജനതികരോഗങ്ങൾ കുറവായിരിക്കും എന്ന് പഠനങ്ങൾ തെളിയിക്കുന്നു.
 
മിക്ക വിവാഹങ്ങളും മതപരവും ഗോത്രപരവുമായ ചടങ്ങുകളോടെയാണ് നടക്കുന്നതെങ്കിലും ചില വിവാഹങ്ങൾ അല്ലാതെയും നടത്താറുണ്ട്. ക്രമീകരിച്ച വിവാഹത്തിൽ സ്വന്തം ജാതിയിലും മതത്തിലും പെട്ട വ്യക്തികളെയാവും മിക്കവാറും ആളുകൾ പങ്കാളിയായി തിരഞ്ഞെടുക്കുക. പലപ്പോഴും ഇത് ബന്ധുജനങ്ങളുടെ അനുവാദത്തോടെ അല്ലെങ്കിൽ ബന്ധുജനങ്ങൾ തിരഞ്ഞെടുക്കുന്ന വ്യക്തി തന്നെയാവും ഇത്. 'പെണ്ണുകാണൽ' എന്നൊരു ചടങ്ങും ഇതിനുവേണ്ടി നടത്തപ്പെടുന്നു.
വരി 10:
മിക്ക രാജ്യങ്ങളിലും മതപരമായ-ഗോത്രപരമായ ആചാരങ്ങളിലൂടെ നടക്കുന്ന വിവാഹങ്ങളും എല്ലാ സർക്കാരുകളും അംഗീകരിക്കുന്നുണ്ട്. നമ്മുടെ നാട്ടിൽ പള്ളികളിലും ക്ഷേത്രങ്ങളിലും വച്ചു നടക്കുന്ന വിവാഹങ്ങളും ഇത്തരത്തിലുള്ളതാണ്. ചില മതങ്ങളിൽ പള്ളി പോലെയുള്ള മത സ്ഥാപനങ്ങളിൽ വച്ചു മാത്രമേ വിവാഹം നടത്താൻ പാടുള്ളൂ എന്ന് നിഷ്ക്കർഷിക്കുന്നുണ്ട്. 'താലികെട്ട്' പോലെയുള്ള ചടങ്ങുകൾ മിക്ക ഭാരതീയ വിവാഹങ്ങളിലും കാണാം. താലി എന്നത് സ്ത്രീയുടെ പതിവ്രത്യവുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. എന്നാൽ പുരുഷന് ഇത്തരം നിയന്ത്രണങ്ങൾ പൊതുവേ കാണപ്പെടുന്നില്ല.
 
വ്യക്തികൾ പരസ്പരം ഇഷ്ട്ടപ്പെട്ടുപ്രണയിച്ച്‌ നടത്തുന്ന വിവാഹങ്ങളെ 'പ്രണയവിവാഹം'(ലവ് മാര്യേജ്) എന്നറിയപ്പെടുന്നു. മനസിനിണങ്ങിയ ഇണയെ കണ്ടെത്താനുള്ള മനുഷ്യ പ്രകൃതിയുടെ ഒരു സവിശേഷതയാണ് പ്രണയം എന്ന് വിലയിരുത്തപ്പെടുന്നു. ഇത്തരം ചില മിശ്രവിവാഹങ്ങളിൽ പുരുഷന്റെ മതത്തിലേക്ക് സ്‌ത്രീ മാറേണ്ടുന്ന അല്ലെങ്കിൽ തിരിച്ചുമുള്ള സാഹചര്യം കാണപ്പെടുന്നു. പലപ്പോഴും ജാതി, മതം, സാമ്പത്തികം, വർണ്ണം തുടങ്ങിയവ പ്രണയ വിവാഹങ്ങൾക്ക് ഒരു തടസമാകാറുണ്ട്. വിവാഹബന്ധം വേര്പെടുത്തുക, പുനർവിവാഹം ചെയ്യുക തുടങ്ങിയവ ഒരു പാപമായി കണക്കാക്കുന്ന സമൂഹങ്ങളും ധാരാളമുണ്ട്. തീർത്തും ചേർന്ന് പോകാൻ കഴിയാത്ത ദമ്പതികൾ വിവാഹബന്ധം വേർപെടുത്തുന്നതാണ് പിന്നീടുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ ഉചിതം എന്ന് ഈ രംഗത്തെ വിദഗ്ദർ ശുപാർശ ചെയ്യുന്നു. വിധവകൾ, വിഭാര്യർ തുടങ്ങി പലർക്കും പുനർവിവാഹം ചെയ്യാൻ സാമൂഹികമായ തടസങ്ങൾ നേരിടേണ്ടി വരാറുണ്ട്. കൂടാതെ പല മധ്യവയസ്‌ക്കർക്കും, വൃദ്ധർക്കും രണ്ടാമതൊരു വിവാഹം ചെയ്യാൻ സാധിക്കാതെ വരാറുണ്ട്. മാതാപിതാക്കൾ പുനർവിവാഹം ചെയ്യുന്നത് മോശമായി കാണുന്ന മക്കളും കുറവല്ല. ഇന്ത്യയിൽ രാജാറാം മോഹൻ റോയ്, വിടി ഭട്ടതിരിപ്പാട് പോലെയുള്ള സാമൂഹിക പരിഷ്ക്കർത്താക്കൾ വിധവാവിവാഹം പ്രോത്സാഹിപ്പിച്ച ആളുകളാണ്.
 
എന്നാൽ പ്രായപൂർത്തിയായ വ്യക്തികൾക്ക് വിവാഹം കഴിക്കാതെ തന്നെ ഒന്നിച്ചു ജീവിക്കുവാനും ഇന്ത്യയിൽ നിയമം അനുവദിക്കുന്നുണ്ട്.
വരി 21:
എന്നാൽ ആധുനിക പരിഷ്‌കൃത സമൂഹങ്ങളിൽ, പ്രത്യേകിച്ച് വികസിത രാഷ്ട്രങ്ങളിൽ, വ്യക്തികൾ ഒരുമിച്ച് താമസിക്കാൻ തീരുമാനമെടുക്കുകയും അതേ സമയം വിവാഹം എന്ന ഉടമ്പടിയിൽ നിന്നകന്നു നിൽക്കുകയും ചെയ്യുന്നു. ഇതിനെ '''സഹജീവനം (Living Together, Cohabitation)''' എന്ന് പറയുന്നു. ഇന്ത്യയിലും ധാരാളം മനുഷ്യർ ലിവിങ് ടുഗെതർ തുടങ്ങിയ രീതികൾ അവലംബിക്കാറുണ്ട്. വിവാഹമെന്ന വ്യവസ്ഥിതിയുടെ സങ്കീർണതകളും ന്യൂനതകളും ബാദ്ധ്യതകളും, മതത്തിനും ജാതിക്കും വർണ്ണത്തിനും കൊടുക്കുന്ന അമിതപ്രാധാന്യം, വ്യക്തിയുടെ അവകാശങ്ങൾക്ക് മേൽ ഉള്ള കടന്നുകയറ്റം, അമിതമായ സാമ്പത്തിക ചെലവുകൾ, സ്ത്രീധനവും മഹറും, സമത്വമില്ലായ്മ, പുരുഷാധിപത്യം, ലൈംഗികനീതിയില്ലായ്മ തുടങ്ങിയവയും മറ്റുമാണ് പരമ്പരാഗത വിവാഹം ഒഴിവാക്കുവാനായി അവർ ചൂണ്ടിക്കാട്ടുന്നത്.
 
പലതരത്തിലുള്ള വിവാഹ ബന്ധങ്ങൾ ഇന്ന് നിലനില്കുന്നുണ്ട്. അതിൽ ഭൂരിപക്ഷവും തിരഞ്ഞെടുക്കുന്ന സാമ്പ്രദായിക വിവാഹം മാത്രമല്ല , സഹജീവനം, തുറന്ന ബന്ധം (ഓപ്പൺ റിലേഷൻഷിപ്‌), തുറന്ന വിവാഹം (ഓപ്പൺ മാര്യേജ്), തുടങ്ങിയവയും ഉൾപ്പെടുന്നു. ഇതിൽ വ്യക്തിഗത സ്വാതന്ത്ര്യവും ഒപ്പം സാമ്പത്തിക- വൈകാരിക കെട്ടുറപ്പും ഉറപ്പ് വരുത്താൻ പറ്റുന്നത് തുറന്ന വിവാഹത്തിൽ ആണെന്ന് പറയപ്പെടുന്നു. തുറന്ന വിവാഹബന്ധത്തെ കുറിച്ച് പറഞ്ഞു കേൾക്കുന്ന ഒരു പരാതി ഇതിലെ പങ്കാളിക്കൾക്ക് പരസ്പരം ഉണ്ടാകാനിടയുള്ള അസൂയ മറികടക്കാനുള്ള വിഷമത്തെക്കുറിച്ചാണ്. ഈ അസൂയ ഒരു ജന്മസിദ്ധമായ കാര്യമൊന്നും അല്ല തീർത്തും സാംസ്കാരികമായ ഒരു നിർമ്മിതിയാണ്‌. അത്കൊണ്ട് തന്നെ അതിനെ മറികടക്കാൻ സാധ്യവുമാണ്‌ എന്നും അഭിപ്രായമുണ്ട്.
 
ഒരേസമയം ഒന്നിലധികം ഭാര്യമാരെയും ഭർത്താക്കന്മാരേയും അംഗീകരിക്കുന്ന ഗോത്രങ്ങളും മതങ്ങളും നിലവിലുണ്ട്. ഉദാഹരണത്തിന് ഇസ്ലാം മതത്തിൽ പുരുഷന് ഒരേസമയം നാല് സ്‌ത്രീകളെ വരെ വിവാഹം ചെയ്യാവുന്നതാണ്. അതുപോലെ ചില ഗോത്രങ്ങളിൽ സ്ത്രീകൾക്കും ഒന്നിലധികം ഭർത്താക്കന്മാരെ സ്വീകരിക്കാം.
"https://ml.wikipedia.org/wiki/വിവാഹം" എന്ന താളിൽനിന്ന് ശേഖരിച്ചത്