"വിവാഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 8:
മിക്ക രാജ്യങ്ങളിലും മതപരമായ-ഗോത്രപരമായ ആചാരങ്ങളിലൂടെ നടക്കുന്ന വിവാഹങ്ങളും എല്ലാ സർക്കാരുകളും അംഗീകരിക്കുന്നുണ്ട്. നമ്മുടെ നാട്ടിൽ പള്ളികളിലും ക്ഷേത്രങ്ങളിലും വച്ചു നടക്കുന്ന വിവാഹങ്ങളും ഇത്തരത്തിലുള്ളതാണ്. ചില മതങ്ങളിൽ പള്ളി പോലെയുള്ള മത സ്ഥാപനങ്ങളിൽ വച്ചു മാത്രമേ വിവാഹം നടത്താൻ പാടുള്ളൂ എന്ന് നിഷ്ക്കർഷിക്കുന്നുണ്ട്. 'താലികെട്ട്' പോലെയുള്ള ചടങ്ങുകൾ മിക്ക ഭാരതീയ വിവാഹങ്ങളിലും കാണാം. താലി എന്നത് വിവാഹബന്ധത്തിലെ സ്ത്രീയുടെ ചാരിത്ര്യശുദ്ധിയുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. എന്നാൽ പുരുഷന് ഇത്തരം നിയന്ത്രണങ്ങൾ പൊതുവേ കാണപ്പെടുന്നില്ല.
 
വ്യക്തികൾ പരസ്പരം ഇഷ്ട്ടപ്പെട്ടു നടത്തുന്ന വിവാഹങ്ങളെ 'പ്രണയവിവാഹം'(ലവ് മാര്യേജ്) എന്നറിയപ്പെടുന്നു. ഗാന്ധർവ വിവാഹത്തോട് സാമ്യമുള്ള ഒന്നാണിത്. മനസിനിണങ്ങിയ ഇണയെ കണ്ടെത്താനുള്ള മനുഷ്യ പ്രകൃതിയുടെ ഒരു സവിശേഷതയാണ് പ്രണയം എന്ന് വിലയിരുത്തപ്പെടുന്നു. ചില മിശ്രവിവാഹങ്ങളിൽ പുരുഷന്റെ മതത്തിലേക്ക് സ്‌ത്രീ മാറേണ്ടുന്ന സാഹചര്യം കാണപ്പെടുന്നു. പലപ്പോഴും ജാതി, മതം, സാമ്പത്തികം, വർണ്ണം തുടങ്ങിയവ പ്രണയ വിവാഹങ്ങൾക്ക് ഒരു തടസമാകാറുണ്ട്. വിവാഹബന്ധം വേര്പെടുത്തുക, പുനർവിവാഹം ചെയ്യുക തുടങ്ങിയവ ഒരു പാപമായി കണക്കാക്കുന്ന സമൂഹങ്ങളും ധാരാളമുണ്ട്. തീർത്തും ചേർന്ന് പോകാൻ കഴിയാത്ത ദമ്പതികൾ വിവാഹബന്ധം വേർപെടുത്തുന്നതാണ് പിന്നീടുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ ഉചിതം എന്ന് ഈ രംഗത്തെ വിദഗ്ദർ ശുപാർശ ചെയ്യുന്നു. വിധവകൾ, വിഭാര്യർ തുടങ്ങി പലർക്കും പുനർവിവാഹം ചെയ്യാൻ സാമൂഹികമായ തടസങ്ങൾ നേരിടേണ്ടി വരാറുണ്ട്. കൂടാതെ പല മധ്യവയസ്‌ക്കർക്കും, വൃദ്ധർക്കും രണ്ടാമതൊരു വിവാഹം ചെയ്യാൻ സാധിക്കാതെ വരാറുണ്ട്. മാതാപിതാക്കൾ പുനർവിവാഹം ചെയ്യുന്നത് ഒരു വലിയ തെറ്റായി കാണുന്ന മക്കളും ചില യാഥാസ്ഥിക സമൂഹങ്ങളിൽ കുറവല്ല. ഇന്ത്യയിൽ രാജാറാം മോഹൻ റോയ്, വിടി ഭട്ടതിരിപ്പാട് പോലെയുള്ള സാമൂഹിക പരിഷ്ക്കർത്താക്കൾ വിധവാവിവാഹം പ്രോത്സാഹിപ്പിച്ച ആളുകളാണ്.
 
എന്നാൽ പ്രായപൂർത്തിയായ വ്യക്തികൾക്ക് വിവാഹം കഴിക്കാതെ തന്നെ ഒന്നിച്ചു ജീവിക്കുവാനും ഇന്ത്യയിൽ നിയമം അനുവദിക്കുന്നുണ്ട്.
"https://ml.wikipedia.org/wiki/വിവാഹം" എന്ന താളിൽനിന്ന് ശേഖരിച്ചത്