"ലൈംഗികബന്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 13:
സാധാരണയായി എതിർലിംഗത്തിലുള്ളവരാണ്‌ ഇണകൾ ആയിരിക്കുക ഏതാണ്ട് 1500-റോളം ജീവിവർഗങ്ങളിൽ ഒരേ ലിംഗത്തിലുള്ളവ തമ്മിലും ലൈംഗികമായി ബന്ധത്തിലേർപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്. മനുഷ്യരിലും ഒരേ ലിംഗത്തിലുള്ളവർ തമ്മിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടാറുണ്ട്. സ്വവർഗലൈംഗികത (Homosexuality), ഉഭയവർഗലൈംഗികത (Bisexuality) എന്നിവ പ്രകൃതിപരമായ ലൈംഗികതയുടെ ഭാഗമാണെന്നും, ഇത് ജനതികവും ജൈവീകവുമാണെന്നും (Sexual orientation) ശാസ്ത്രം തെളിയിക്കുന്നു. ഇക്കൂട്ടർ ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങളിൽ (LGBTIQ) ഉൾപ്പെടുന്നു. മസ്തിഷ്കത്തിന്റെ പ്രത്യേകത ഇവിടെ നിർണായകമാണ്.
 
മൃഗങ്ങളെ അപേക്ഷിച്ചു മനുഷ്യൻ പ്രത്യുത്പാദനത്തിലുപരിയായി സുഖാസ്വാദനത്തിനും കൂടിയാണ് ലൈംഗികബന്ധത്തിൽ ഏർപ്പെടാറുള്ളത്. ലൈംഗികവികാരം ഉണ്ടാകുമ്പോൾ ഒരു വ്യക്തിക്ക് അനുഭവപ്പെടുന്ന സുഖാനുഭൂതി, സംഭോഗത്തിൽ ഏർപ്പെടുമ്പോൾ ഉണ്ടാകുന്ന അത്യാനന്ദം, രതിമൂർച്ഛ, തുടർന്ന് ലഭിക്കുന്ന നിർവൃതിജനകമായ അവസ്ഥ എന്നിവ മനുഷ്യർക്ക് പ്രധാനമാണ്. ഡോൾഫിൻ, കുരങ്ങുവർഗങ്ങൾ തുടങ്ങിയ പല ജീവികളിലും ഇത്തരത്തിൽ ലൈംഗികാസ്വാദനം കാണപ്പെടാറുണ്ട്. ഡോപ്പാമിൻ (Dopamine) തുടങ്ങി മതിഷ്‌ക്കത്തിലെ രാസമാറ്റം ഇതിൽ വലിയ പങ്ക് വഹിക്കുന്നു. പുരുഷനെ അപേക്ഷിച്ചു സ്ത്രീകളിൽ ലൈംഗികവികാരം പതുക്കെ ഉണരുകയും പതിയെ ഇല്ലാതാവുകയും ചെയ്യുന്ന ഒന്നാണ്. പല സ്ത്രീകൾക്കും ഇഷ്ടമോ, താല്പര്യമോ, വൈകാരികതയോ ഉള്ള പങ്കാളിയുമായി മാത്രമേ ലൈംഗികത പൂർണമായി ആസ്വദിക്കാൻ സാധിക്കാറുള്ളൂ. എന്നാൽ പുരുഷനിൽ നിന്നും വ്യത്യസ്തമായി ഒരു ലൈംഗികബന്ധത്തിൽ ഒന്നിലധികം തവണ രതിമൂർച്ഛ (Orgasm) കൈവരിക്കാൻ സ്ത്രീകളുടെ തലച്ചോറിന് സാധിക്കാറുണ്ട്.
 
മനുഷ്യർ ജനതികപരമായി ഏക പങ്കാളിയിൽ തൃപ്തിപ്പെടുന്നവരല്ല എന്ന്‌ വിലയിരുത്തപ്പെടുന്നു. ഇതാണ് ഒന്നിലധികം ബന്ധങ്ങൾ തേടാൻ മനുഷ്യരെ പ്രേരിപ്പിക്കുന്ന ഘടകം എന്ന് ശാസ്ത്രലോകം ചൂണ്ടിക്കാട്ടുന്നു. ലൈംഗിക താല്പര്യം ഓരോ വ്യക്തികളിലും വ്യത്യാസപ്പെട്ടിരിക്കുന്നു. ലൈംഗികതയെ നിയന്ത്രിക്കുന്നത് മത്തിഷ്ക്കം തന്നെയാണ്. അതിനാൽ ഏറ്റവും വലിയ ലൈംഗിക അവയവം 'തലച്ചോറാണ് (Brain)' എന്ന് പറയപ്പെടുന്നു.
"https://ml.wikipedia.org/wiki/ലൈംഗികബന്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്