"ചെറുകഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9:
യുക്തിബോധത്തിന് നിരക്കുന്ന ഇതിവൃത്തം, യഥാർത്ഥമനുഷ്യരുടെ ഛായയും പ്രകൃതിയുമുള്ള കഥാപാത്രങ്ങൾ, വിശ്വസനീയമായ ജീവിതചിത്രണം, ഭാവസൂചകമായ അന്തരീക്ഷസൃഷ്ടി, ഏക സംഭവത്തെയോ കഥാപാത്രത്തെയോ കേന്ദ്രീകരിച്ചുള്ള ധ്വന്യാത്മകമായ ആഖ്യാനം, ജീവിതത്തിന്റെ ആന്തരിക സത്യത്തിലേക്ക് ഉൾക്കാഴ്ച നൽകാനുള്ള കഴിവ് തുടങ്ങിയ പ്രത്യേകതകൾ ഉൾക്കൊള്ളുന്നതാണ് ചെറുകഥ . ഇതിൽനിന്നു ചെറിയ കഥ ആയതുകൊണ്ട് ചെറുകഥ ആകുന്നില്ല എന്നുകാണാം. ഒരു കഥാരൂപം, ഒരു വികാരം, ഒരവസ്ഥ എന്ന തരത്തിൽ ഏകാഗ്രതാ ഗുണം പ്രകടമാക്കുന്നവയാണ് ചെറുകഥകൾ. മറ്റു കഥാപാത്രങ്ങളും സംഭവങ്ങളുമൊക്കെ കേന്ദ്രസ്ഥാനത്തുള്ളതിനെ തിളക്കിക്കാട്ടുകയും പരിപോഷിപ്പിക്കുകയുമാണ് ഇതിൽ ചെയ്യുന്നത്. നോവലിലെന്നപോലെ സ്ഥലകാലങ്ങളുടെ മുഹൂർത്തവും വിശാലവുമായ പശ്ചാത്തലത്തിൽ ജീവിതപരിണാമങ്ങളെ ആവിഷ്‌കരിക്കുന്നതിനുപകരം സംക്ഷിപ്തത ചെറുകഥയുടെ ഘടനാപരമായ സവിശേഷതകളിൽ ഒന്നാണ്.കേസരി
ബാലകൃഷ്ണനെ പോലെയുള്ള ധിഷണാശാലികളായ
വിമർശകരുടെ ഉദ്ബോധനം, പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ ഉദയം തുടങ്ങിനിരവധി രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായ ഘടകങ്ങൾ മലയാള ചെറുകഥയെ മുന്നോട്ടുനയിച്ചത് ഈ കാലഘത്തിലാണ്കാലഘട്ടത്തിലാണ്. [[തകഴി ശിവശങ്കരപ്പിള്ള|തകഴി]], [[പി. കേശവദേവ്|കേശവദേവ്]], [[പൊൻകുന്നം വർക്കി]], [[വൈക്കം മുഹമ്മദ് ബഷീർ]], [[കാരൂർ നീലകണ്ഠപ്പിള്ള]], [[എസ്.കെ. പൊറ്റെക്കാട്ട്|എസ്. കെ. പൊറ്റെക്കാട്ട്]], [[ഉറൂബ്|പി. സി. കുട്ടിക്കൃഷ്ണൻ]], [[ലളിതാംബിക അന്തർജ്ജനം]], [[നാഗവള്ളി ആർ.എസ്. കുറുപ്പ്]], പുളിമാന പരമേശ്വരൻ പിള്ള, ഇ. എം. കോവൂർ, [[വെട്ടൂർ രാമൻ നായർ]], പോഞ്ഞിക്കര റാഫി, സി. എ. കിട്ടുണ്ണി, ടി. കെ. സി. വടുതല, എ. ഗോവിന്ദൻ, എൻ. പി. ചെല്ലപ്പൻനായർ, മലയാറ്റൂർ രാമകൃഷ്ണൻ, ആനന്ദക്കുട്ടൻ, വി. കെ. എൻ., ജെ. കെ. വി. എന്നിവർ ഇക്കാലഘട്ടത്തിൽ ചെറുകഥയ്ക്ക് ശക്തമായ സംഭാവനകൾ നൽകിയ പ്രതിഭകളാണ്.
 
സോഷ്യലിസ്റ്റ് റിയലിസത്തിൽനിന്നും കാവ്യാത്മക റിയലിസത്തിലേയ്ക്കുള്ള പരിണാമമാണ് പിൽക്കാലത്ത് മലയാള ചെറുകഥയിൽ സംഭവിച്ചത്. ഒറ്റപ്പെടുന്ന മൂന്നാം തലമുറക്കഥാകൃത്തുക്കളെയാണ് നാം ഇവിടെക്കാണുന്നത്. സമൂഹത്തിന്റെ ഉദ്ധാരണത്തിനപ്പുറം വ്യക്തിജീവിതത്തിന്റെ സത്യമാണ് അവർക്കു പ്രധാനം. സ്വാതന്ത്ര്യ ലബ്ധിക്കുശേഷം എഴുതിത്തുടങ്ങിയ അവരിൽ പ്രതീക്ഷകളുടെ വൈയർത്ഥ്യവും, സാമൂഹിക ജീവിതത്തിന്റെയും മൂല്യങ്ങളുടെയും ശോചനീയമായ ഗതിയും മോഹഭംഗമുളവാക്കിയിട്ടുണ്ട്. ഒരു വ്യർത്ഥതാബോധത്തിന്റെ വ്യാകുലത അവരുടെ കഥകളിൽ പൊതുവേ വ്യാപിച്ചുകാണാം. കഥാസാഹിത്യത്തിലെ ഈ ആധുനികതയുടെ ആദ്യഘട്ടം ടി. പത്മനാഭന്റെയും എം.ടി.യുടെയും കഥകളിൽ തുടങ്ങുന്നു. മാധവിക്കുട്ടി, എൻ. പി. മുഹമ്മദ്, കെ. ടി. മുഹമ്മദ്, പി. എ. മുഹമ്മദ് കോയ, വെട്ടൂർ രാമൻ നായർ, [[കോവിലൻ]], [[നന്ദനാർ]], പാറപ്പുറത്ത്, വിനയൻ, രാജലക്ഷ്മി, ജി. എൻ. പണിക്കർ, ഇ. വാസു, പി. വത്സല, ഉണ്ണിക്കൃഷ്ണൻ പുതൂർ തുടങ്ങിയവർ ആധുനികതയുടെ ആദ്യഘട്ടത്തിലെ മറ്റു പ്രമുഖ കഥാകൃത്തുക്കളാണ്.
"https://ml.wikipedia.org/wiki/ചെറുകഥ" എന്ന താളിൽനിന്ന് ശേഖരിച്ചത്