"വർക്ക് ഹാർഡനിങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 6:
വർക്ക്പീസിൽ കട്ടർ പലതവണ കടന്നപോയതിന്റെ ഫലമായി വർക്ക്പീസ‌് കഠിനീകരണം ആർജ്ജിക്കുകയും തന്മൂലം കട്ടറിന് തകരാറുസംഭവിക്കുന്നതും വർക്ക്ഹാർഡനിംഗിന്റെ ദോഷഫലമാണ്. ചില ലോഹസങ്കരങ്ങൾക്ക് ഇങ്ങനെ സംഭവിക്കാനുളള സാധ്യത കൂടുതലാണ്.
സ്പ്രിംഗുകൾ പോലെ വളയുകയും പുളയുകയും ചെയ്യേണ്ടുന്ന ആവശ്യങ്ങൾക്കായി രൂപകല്പനചെയ്തിട്ടുളള വസ്തുക്കൾ ഇപ്രകാരം വർക്ക്ഹാർഡനിംഗിന് വിധേയമാകാതിരിക്കുന്നതിനായി അവയെ താപസ്ഫുടം ചെയ്ത പ്രത്യേക ലോഹസങ്കരങ്ങൾ കൊണ്ടാണ് ഉണ്ടാക്കുന്നത്.
==സോദ്ദേശ്യ വർക്ക് ഹാർഡനിംഗ്==
ലോഹങ്ങൾ ഉപയോഗിച്ചുളള വസ്തുക്കൾ നിർമ്മിക്കുമ്പോൾ അവയെ ആകൃതിപ്പെടുത്തുന്നതിനായി പ്ലാസ്തികവിരൂപണം ചെയ്യുന്നതുമൂലം അവയ്ക്ക് ഒരു കഠിനീകരണം കൈവരുന്നു. ഈ പ്രക്രിയയെ cold working or cold forming എന്നറിയപ്പെടുന്നു. വർക്ക്പീസിനെ അതിന്റെ ക്രിസ്റ്റലീകരണതാപനിലയ്ക്ക് താഴെയുളള താപനിലയിൽ വച്ച് പരുവപ്പെടുത്തുന്നു, സാധാരണയായി പരിസരതാപനിലയിൽ വച്ചാണ് ഇങ്ങനെ ചെയ്യുന്നത്. <ref name="Degarmo375">{{harvnb|Degarmo|Black|Kohser|2003|p=375}}.</ref> തണുത്ത അവസ്ഥയിലുളള പരുവപ്പെടുത്തലിനെ സാധാരണയായി നാലു വിധത്തിൽ തിരിച്ചിരിക്കുന്നു: ഞെരുക്കൽ (squeezing), വളയക്കൽ(bending), വലിച്ചുനീട്ടൽ (Drawing), കീറൽ (Shearing). ബോൾട്ടുകളുടെയും ക്യാപ്പ് സ്ക്രൂകളുടെയും തലപ്പ് ഉണ്ടാക്കുന്നതിനും കോൾഡ് റോൾഡ് സ്റ്റീലുകളുടെ ഫിനിഷിംഗിനും ഈ രീതികൾ ഉപയോഗിക്കുന്നു. കാർബൈഡ് ഡൈകൾ ഉപയോഗിച്ചോ ടൂൾസ്റ്റീൽ ഉപയോഗിച്ചോ ഉയർന്നവേഗതയിലും മർദ്ദത്തിലും ലോഹങ്ങളെ പരുവപ്പെടുത്തുന്ന രീതിയാണ് കോൾഡ് ഫോമിംഗിൽ ഉപയോഗിക്കുന്നത്. തണുത്ത അവസ്ഥയിൽ ലോഹങ്ങളെ പരുവപ്പെടുത്തുന്നത് കാഠിന്യം(hardness), വഴക്കപ്രബലത(yield strength), വലിവുപ്രബലത(tensile strength) എന്നിവ വർദ്ധിക്കാൻ സഹായിക്കും.<ref>Deringer-Ney, [http://www.deringerney.com/products-and-capabilities/cold-forming/cold-forming-process "Cold Forming and Cold Heading Process"], April 29, 2014</ref>
"https://ml.wikipedia.org/wiki/വർക്ക്_ഹാർഡനിങ്ങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്