"നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎നായർ: വ്യാകരണം ശരിയാക്കി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
→‎അവാന്തര വിഭാഗങ്ങൾ: അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 96:
നായരിലെ ഉയർന്ന വിഭാഗമാണ് സാമന്ത ക്ഷത്രിയർ{{Citation needed|date=April 2020}}, [[ഉപനയനം]] നിർബന്ധമായി ആചരിക്കുന്നവരും ഇല്ലാത്തവരും സാമന്തക്ഷത്രിയ വിഭാഗത്തിലുണ്ട്. 'വർമ്മ' എന്ന സ്ഥാനപ്പേര്‌ ഉള്ള മലയാള ക്ഷത്രിയരാണിവർ. രാജാ, കോയി തമ്പുരാൻ, [[തിരുമുല്‌പാട്‌/തമ്പാൻ]] എന്നിങ്ങനെ മൂന്നു വിഭാഗങ്ങൾ.
 
=== സാമന്തൻ നായർ ===
കിരിയത്തിൽ നായരിൽ സാമന്ത പദവി നേടിയ ചെറു നാട്ടുരാജാക്കന്മാരായിരുന്നു ഇവർ. ഇവരുടെ എണ്ണം വളരെ കുറവായിരുന്നു. ഏറാടി, വെള്ളോടി, നെടുങ്ങാടി, അടിയോടി, നായനാർ, ഉണ്ണിത്തിരി, കിടാവ്‌, മൂപ്പിൽ നായർ കുടുംബങ്ങൾ ഈ വിഭാഗമാണ്‌.
 
=== കിരിയത്ത്‌ നായർ ===
മതപരവും സാമൂഹ്യവുമായ സാഹചര്യങ്ങൾക്ക് വഴിപ്പെട്ട് ബ്രാഹ്മണാധിപത്യത്തിനു വഴങ്ങേണ്ടിവരുന്നതുവരെ, ബ്രാഹ്മണരോട് ആചാരപരമായും ബന്ധുതാപരമായും സേവനപരമായും ബന്ധപ്പെടാതെ 'വർഗശുദ്ധി' പരിപാലിച്ചിരുന്ന ഉയർന്ന നായർ ഉപജാതിയായിരുന്നു [[കിരിയത്തു നായർമാർ]].<ref>Nairs of Malabar by F C Fawcett page 185</ref>{{Failed verification|date=April 2020}}. പഴയകാലത്തെ [[മലബാർ]], [[കൊച്ചി]] പ്രദേശങ്ങളിലാണ് ഇക്കൂട്ടർ പ്രധാനമായും താമസിച്ചിരുന്നത്.{{fact}} നാടുവാഴികളും ദേശവാഴികളും ഇക്കൂട്ടരായിരുന്നു. ഇരുവഴിനാട്‌ നമ്പ്യാർ, കല്ലാട്ട്‌ നമ്പ്യാർ മുതലായവർ ഈ ഉപജാതിയിൽ പെടുന്നു.
 
=== ഇല്ലത്ത്‌ നായർ ===
ഗാർഹികവും മതപരവുമായ സേവനങ്ങൾക്കായി [[നമ്പൂതിരി]] കുടുംബങ്ങളോട് ബന്ധപ്പെട്ടു വർത്തിച്ചിരുന്ന നാടുവാഴികളും ജന്മികളും നാട്ടുനടപ്പുകളിലെ ഇതരകൃത്യങ്ങളും കൃഷിയും സൈന്യവൃത്തിയും ചെയ്തിരുന്നവർ.{{fact}}കേരളം സൃഷ്ടിച്ച സമയത്ത് ബ്രാഹ്മണരുടെ സേവനത്തിനായി [[പരശുരാമൻ]] ചുമതലപ്പെടുത്തിയ സഹായികളും പടയാളികളുമാണ് ഇല്ലത്തു നായർ എന്നൊരു ഐതിഹ്യം<ref>കേരളോത്പത്തി page 63</ref>{{fact}} ചരിത്രപണ്ഡിതന്മാർ ഒരിക്കലും ഒരു വിശ്വസനീയരേഖയായി അംഗീകരിച്ചിട്ടില്ലാത്ത [[കേരളോത്പത്തി]]യിൽ പരാമർശിച്ചു കാണുന്നു. എട്ടുവീട്ടിൽ പിള്ളമാർ, വേലു തമ്പി ദളവ(വേലായുധൻ ചെമ്പകരാമൻ), തച്ചുടയ കൈമൾ, ചേരാനെല്ലൂർ കർത്താ തുടങ്ങിയവർ ഈ ഉപജാതി ആണ്‌.
 
=== സ്വരൂപത്ത്‌ നായർ/ചേർന്ന നായർ ===
[[Image:Akkathucharnanayar.jpg|thumb|right]]
സാമന്തക്ഷത്രിയ കുടുംബവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നവർ ആയിരുന്നു ഇവർ. മലബാറിൽ ഇക്കൂട്ടരെ അകത്തുചേർന്ന നായർ എന്നും പുറത്തുചേർന്ന നായർ പടയാളികൾ<ref>Nairs of Malabar by F C Fawcett page 188</ref> എന്നും രണ്ടായി തരംതിരിച്ചിട്ടുണ്ട്. ഇവർ ഉദ്യോഗസ്ഥരും ഭരണാധികാരികളും പടനായന്മാരും ആയിരുന്നു. ശേഖരിവർമ്മ എന്ന പാലക്കാട്ടുശേരിപാലക്കാട്ടുശ്ശേരി രാജാക്കന്മാർനാടുവാഴികൾ, പാലിയത്തച്ചൻ, മങ്ങാട്ടച്ചൻ തുടങ്ങിയവർ ഈ വിഭാഗത്തിലുള്ളവർ ആയിരുന്നു.
 
ഉയർന്ന നായർ ഉപജാതികൾ മേൽപ്പറഞ്ഞവയാണ്‌.
"https://ml.wikipedia.org/wiki/നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്