"നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 203:
കൂട്ടുകുടുംബവും മരുമക്കത്തായ സമ്പ്രദായവുമായി കഴിഞ്ഞുവന്ന നായർമാർ ഇന്നു മക്കത്തായവും കുടുംബഭാഗവും സ്വീകരിച്ച് കഴിഞ്ഞിരിക്കുന്നു. 19-ാം നൂറ്റാണ്ടിന്റെ അന്ത്യഘട്ടത്തിൽത്തന്നെ ഈ മാറ്റങ്ങളുടെ പ്രവണത കണ്ടുതുടങ്ങിയിരുന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനു ലഭിച്ച സൗകര്യം ആദ്യം മുതൽക്കേ നായന്മാരിൽ ഒരു വിഭാഗം പ്രയോജനപ്പെടുത്തി. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനു കൈവന്ന പ്രചാരം അവരുടെ സാമൂഹ്യസ്വാധീനത്തിനു് നവജീവൻ നല്കി.
 
മലബാറിലെ നായർ വിവാഹക്കാര്യങ്ങൾ പരിഗണിക്കാൻ 1884 ജൂലൈയിൽ മദിരാശി സർക്കാർ ഒരു കമ്മിറ്റിയുണ്ടാക്കി. തുടർന്ന് 1890-ൽ മലബാറിൽ സംബന്ധം രജിസ്റ്റർ ചെയ്യുന്നതിനും സംബന്ധവിവാഹത്തിലെ ഭാര്യാമക്കൾക്കു സ്വത്തിൽ അവകാശം നൽകുന്നതിനുമുള്ള നായർ വിവാഹബിൽ മദിരാശി നിയമസഭയിൽ അവതരിപ്പിക്കുകയുണ്ടായി. എതിർപ്പുണ്ടായതിനെത്തുടർന്ന് ഒരു കമ്മീഷനെ നിയോഗിക്കുകയും കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിലവിൽ നായർ വിവാഹങ്ങൾക്കു നിയമസാധുത ഇല്ലെന്നും, അതിനാൽ നിർദിഷ്ട ബിൽ നിയമമാക്കി സംബന്ധവിവാഹത്തിലെ ഭാര്യാമക്കൾക്കു സ്വത്തിൽ അവകാശം നല്കണമെന്നുമായിരുന്നു ശുപാർശ. 1886-ൽ തിരുവനന്തപുരത്തു സ്ഥാപിതമായ 'മലയാളിസഭ' മരുമക്കത്തായം, വിവാഹബിൽ, ജന്മി-കുടിയാൻ പ്രശ്നം മുതലായവ ചർച്ചചെയ്യുകയും വിദ്യാഭ്യാസം സിദ്ധിച്ച യുവാക്കളിൽ പുതിയൊരു ചിന്താഗതി വളർത്താൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ താമസിയാതെതന്നെ മലയാളിസഭയുടെ ശ്രദ്ധ രാഷ്ട്രീയത്തിലേക്കു തിരിഞ്ഞത് ആ സംഘടനയെ നിഷ്പ്രഭമാക്കി. മലയാളിസഭ തുടങ്ങിവച്ച സാമൂഹ്യ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനുള്ള യത്നങ്ങളിൽ സി. കൃഷ്ണപിള്ളയും, സി.വി. രാമൻപിള്ളയും ഏർപ്പെട്ടു. 'സാമൂഹ്യപരിഷ്കരണസംഘം' എന്ന പേരിൽ 1899-ൽ രൂപവത്കരിക്കപ്പെട്ട ഒരു സംഘടന ഏതാനും വർഷം പ്രവർത്തിച്ചു. . സിവി രാമൻ പിള്ള , സി കൃഷ്ണപിള്ള എന്നിവരുടെ പ്രവർത്തനത്തിൽ ആകൃഷ്ടനായ കെ. ഷഡാനനൻ നായർ ആണ് 1899 ൽ  സമസ്ത കേരള വിളക്കിത്തല നായർ സമാജം രൂപീകരിക്കുന്നത് മലയാളി സഭയിലെ പ്രവർത്തകനും അധ്യാപകനും ആയിരുന്നു ഷഡാനനൻ നായർ. നായർ സമുദായത്തിലെ അനാചാരങ്ങളും ഉപജാതി വ്യവസ്ഥയും അവസാനിപ്പിക്കുവാൻ കെ .ഷഡാനനൻ നായരുടെ സമുദായ രഞ്ജിനിയുംസി.കൃഷ്ണപിള്ളയുടെ സമുദായ പരിഷ്കരിണിയും എന്നി മാസികകൾ കുറേക്കാലം ഊർജസ്വലമായ പ്രവർത്തനം നടത്തി .താലികെട്ടു കല്യാണം, നായർ സമുദായത്തിലെ ഭിന്നവർഗങ്ങളുടെ ഏകീകരണം, നമ്മുടെ വിവാഹക്രമം, നമ്മുടെന്നമ്മുടെ വസ്ത്രധാരണം എന്നിങ്ങനെ പല ലഘുലേഖകളും സാമൂഹ്യപരിഷ്കരണ സംഘത്തിൽ നിന്നു പ്രസിദ്ധീകരിക്കുകയുണ്ടായി. ഈ സംഘടനയുടെ പ്രവർത്തനങ്ങൾ പിന്നീട് മുന്നോട്ടു കൊണ്ടുപോയത് 1903-ൽ സി. കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ രൂപീകൃതമായ 'തിരുവിതാംകൂർ നായർ സമാജ'മാണ്. തിരുവിതാംകൂറിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിതമായിരുന്ന നായർ സമാജങ്ങളെ ഏകോപിപ്പിച്ച് സാമൂഹ്യപരിഷ്കരണത്തിൽ അവയെ വ്യാപൃതമാക്കുക എന്നതായിരുന്നു ഈ സംഘടനയുടെ ഉദ്ദേശ്യം. 1904-ൽ നായർ സമാജങ്ങളുടെ ഈ സമ്മേളനം നടന്നു. 1905-ൽ ഈ സംഘടന 'കേരളീയ നായർ സമാജ'മായി രൂപാന്തരപ്പെട്ടു. സമുദായാചാരങ്ങൾ പരിഷ്കരിക്കുക, അവാന്തരജാതി വിഭാഗങ്ങൾ നിർമാർജ്ജനം ചെയ്യുക എന്നിവയായിരുന്നു സംഘടന ശ്രദ്ധകേന്ദ്രീകരിച്ച വിഷയങ്ങൾ. നായർ സമുദായത്തിലെ ദായക്രമം, സ്വത്തവകാശം എന്നിവ വ്യവസ്ഥപ്പെടുത്തുന്നതിനായി 1907-08 കാലയളവിൽ തിരുവിതാംകൂർ സർക്കാർ ഒരു കമ്മിറ്റിയെ നിയമിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 1912-ൽ ഒന്നാം ആക്റ്റ് പാസ്സാക്കി. എന്നാൽ തറവാട്ടു സ്വത്ത് ഭാഗത്തിന് അനുവാദം നൽകിയിരുന്നില്ല. സ്വാർജിതസ്വത്ത് പകുതി മക്കൾക്കും പകുതി മരുമക്കൾക്കും നല്കാൻ ബിൽ അവതരിപ്പിക്കപ്പെട്ടു. താവഴിവിഭാഗത്തിനു സ്വത്തിന്റെ ഭാഗം വ്യവസ്ഥ ചെയ്യുന്ന പ്രസ്തുത ബിൽ എതിർപ്പുമൂലം പാസായില്ല. തുടർന്ന് 1921-22-ൽ ഒരു അനൌദ്യോഗിക ബിൽ അവതരിപ്പിക്കപ്പെടുകയും പാസാവുകയും ചെയ്തു. ഇതിൽ ആളോഹരി ഭാഗത്തിനു വ്യവസ്ഥയുണ്ടായിരുന്നു. 1912-ലെ ആക്ട് തറവാട്ടു കാരണവരുടെ അധികാരം, വിവാഹം ഇവയിൽ വ്യവസ്ഥകളും നിയന്ത്രണങ്ങളുമുണ്ടാക്കി.<ref name="kcas" />
 
1926-ലെ രണ്ടാം റഗുലേഷൻ അനുസരിച്ച് നായർ സ്ത്രീക്കു ബ്രാഹ്മണ-സാമന്ത ക്ഷത്രിയ സംബന്ധത്തിൽ ജനിക്കുന്ന കുട്ടികൾക്കും അച്ഛന്റെ സ്വയാർജിത സ്വത്തിൽ ഒരു ഭാഗത്തിന് അവകാശമുണ്ടായിരുന്നു. കൂട്ടുകുടുംബവ്യവസ്ഥയുടെ തകർച്ചയിലേക്കും മക്കത്തായം പ്രബലമാകുന്നതിലേക്കും ഇതു വഴിതെളിച്ചു. നായർ സ്ത്രീക്കു ഭർത്താവിന്റെ സ്വത്തിൽ അവകാശം ലഭിച്ചു. ബഹുഭാര്യാത്വവും ബഹുഭർത്തൃത്വവും നിയന്ത്രിക്കാനായി. 1920-ൽ കൊച്ചിയിൽവന്ന നായർ റഗുലേഷനെത്തുടർന്ന്, നമ്പൂതിരി, നായർ ഭാര്യയ്ക്കും സന്തതികൾക്കും ചെലവിനു കൊടുക്കാൻ ബാധ്യസ്ഥനായി. 1937-ലും കൂടുതൽ പുരോഗമനപരമായ ഒരു നായർ ആക്റ്റ് കൊച്ചിയിൽ പ്രാബല്യത്തിൽ വന്നു. 1910-ൽ നടന്ന സമ്മേളനത്തിൽ നായർ സമുദായത്തിലെ വിവാഹ സമ്പ്രദായത്തിന് നിയമസാധുത്വം നല്കുക, മരുമക്കത്തായ സമ്പ്രദായം പരിഷ്കരിക്കുക എന്നീ കാര്യങ്ങൾ പ്രധാനമായും ചർച്ച ചെയ്യപ്പെട്ടു. പ്രക്ഷോഭങ്ങളെത്തുടർന്ന് മരുമക്കത്തായ കുടുംബങ്ങൾക്ക് ആവശ്യമായ പരിഷ്കാരങ്ങളെ സംബന്ധിച്ച് ഒരു റിപ്പോർട്ടു തയ്യാറാക്കാൻ ദിവാൻ ബഹദൂർ എ. ഗോവിന്ദപ്പിള്ളയുടെ അധ്യക്ഷതയിൽ ഒരു 'മരുമക്കത്തായ സമിതി'യെ ഗവൺമെന്റു നിയോഗിച്ചു. നിലവിലിരിക്കുന്ന മരുമക്കത്തായ വിവാഹങ്ങൾ സമവായത്തിന്റെ അടിസ്ഥാനത്തിൽ നടത്തപ്പെട്ടവയാണെന്നും, മലബാറിലെ നിയമം അനുശാസിക്കുന്നതുപോലെ രജിസ്ട്രേഷന്റെ ആവശ്യം ഇല്ലെന്നും കമ്മിറ്റി അഭിപ്രായപ്പെടുകയുണ്ടായി. ഒരു നായർ ഭർത്താവിന്റെ സ്വയാർജിത സ്വത്തിൽ പകുതി ഭാര്യയ്ക്കും, പകുതി തറവാട്ടിലേക്കും ലഭിക്കേണ്ടതാണെന്നും അവർ നിർദ്ദേശിച്ചു.<ref name="kcas" />
വരി 209:
മരുമക്കത്തായക്കമ്മിറ്റിയുടെ ശിപാർശകളെ അടിസ്ഥാനമാക്കി 1911-ൽ ഗവൺമെന്റുതന്നെ നിയമസഭയിൽ ഒരു നായർ ബിൽ അവതരിപ്പിച്ചു. പ്രസ്തുത ബിൽ പൂർണരൂപത്തിൽ നിയമസഭയിൽ പാസായില്ല. ഭാഗവ്യവസ്ഥ പിൻവലിച്ചുകൊണ്ടുള്ള ഒരു റഗുലേഷനാണ് പാസായത്. 1913-ലെ നായർ റഗുലേഷനിലെ പരിമിതികൾ 1920-ലെ പരിഷ്കരണ ബില്ലിനു കാരണമായി. എന്നിരുന്നാലും പ്രസ്തുത ബിൽ സമുദായത്തിലെ ഉത്പതിഷ്ണുക്കളെ തൃപ്തിപ്പെടുത്തിയില്ല.<ref name="kcas" />
 
1914-ൽ മന്നത്ത് പത്മനാഭപിള്ളയുടെ നേതൃത്വത്തിൽ ചങ്ങനാശ്ശേരിയിൽ 'നായർ സമുദായ ഭൃത്യ ജനസംഘം' എന്ന പേരിൽ ഒരു സംഘടന സ്ഥാപിതമായി. നായർ ഉപജാതികളെ ഏകോപിപ്പിച്ച് 'നായർ സമുദായ'മാക്കി മാറ്റാനും അവർക്ക് സാമൂഹിക-സാമ്പത്തിക അഭിവൃദ്ധിയുണ്ടാക്കാനുമാണ് ഈ സംഘം ഉദ്യമിച്ചതു്. സമുദായത്തിന്റെ അഭിവൃദ്ധിക്കുവേണ്ടി പ്രവർത്തനമാരംഭിച്ചു. 1915-ൽ ഇതിന്റെ പേര് നായർ സർവീസ് സൊസൈറ്റി എന്നതാക്കി മാറ്റി. ആളോഹരിയും മക്കത്തായവും സംബന്ധിച്ചുള്ള പ്രചരണജോലികൾ അന്ന് സർവീസ് സൊസൈറ്റിയുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു. 1923-ലെ ഇതു സംബന്ധിച്ച ബിൽ നിയമസഭയിൽ പാസാക്കിയെടുക്കുവാൻ എൻ.എസ്.എസ്സിന്റെ പ്രവർത്തനങ്ങൾ സാഹചര്യമൊരുക്കി. മൂന്നു ദശാബ്ദക്കാലത്തെ പ്രവർത്തനഫലമായി നായർ സമുദായത്തിൽ ആളോഹരി ഭാഗവും മക്കത്തായവും അംഗീകരിക്കപ്പെട്ടു. അനേക നൂറ്റാണ്ടുകാലമായി നിലനിന്ന സാമൂഹ്യാചാരങ്ങളിൽ വമ്പിച്ച പരിവർത്തനമാണ് ഈ കാലയളവിൽ നായർ സമുദായത്തിൽ സംഭവിച്ചത്.തിരുവിതാംകൂറിൽ ജനിച്ച കെ. ഷഡാനനൻ നായർ ആണ് 1899 ൽ  സമസ്ത കേരള വിളക്കിത്തല നായർ സമാജം രൂപീകരിക്കുന്നത് . സിവി രാമൻ പിള്ള , സി കൃഷ്ണപിള്ള എന്നിവരുടെ പ്രവർത്തനത്തിൽ ആകൃഷ്ടനായ അദ്ദേഹം , മലയാളി സഭയിലെ പ്രവർത്തനവും കൂടാതെ അധ്യാപകൻ ആയിരുന്ന ശ്രീ ഷഡാനനൻ നായർ നായർ സമുദായത്തിലെ അനാചാരങ്ങളും ഉപജാതി വ്യവസ്ഥയും അവസാനിപ്പിക്കുവാൻ സമുദായ രഞ്ജിനി എന്നൊരു മാസിക പ്രസിദ്ധീകരിച്ചിരുന്നു . [[തിരണ്ടുകുളി]], [[കെട്ടുകല്യാണം]] തുടങ്ങിയ ആചാരങ്ങൾ കാലക്രമേണ നിശ്ശേഷം നിർത്തലാക്കപ്പെട്ടു. മരിച്ചാൽ പതിനഞ്ചു ദിവസത്തെ പുലയും [[പതിനാറാം അടിയന്തരം | പതിനാറാം അടിയന്തരവും]] എന്ന ആചാരത്തിലും മാറ്റങ്ങൾ കൊണ്ടുവന്നു. എൻ.എസ്സ്.എസ്സ്. ആവിഷ്കരിച്ച 'കർമ്മപദ്ധതി' എന്ന നവീകരിച്ച രീതിയിലൂടെ പല സമുദായങ്ങൾക്കും സമാനമായി ഉദകക്രിയയുടെ ചടങ്ങുകൾ പത്തും പതിനൊന്നും ദിവസങ്ങളായി ചുരുക്കി. എൻ.എസ്.എസ്സിന്റെ പ്രവർത്തനഫലമായി നായന്മാരുടെ ആചാരപരിഷ്കരണങ്ങൾ കേരളത്തിലെമ്പാടും ഒരേ വിധത്തിൽ സാർവത്രികമായിത്തീർന്നു. <ref name="kcas" />
 
* സവർണ്ണ നായർ വിഭാഗക്കാരുടെ സ്ഥാനപ്പേരുകൾ/ഉപനാമങ്ങൾ : വർമ്മ, രാജാ, തമ്പുരാൻ, തമ്പുരാട്ടി(സ്ത്രീ), വെള്ളോടി, നെടുങ്ങാടി, കോയിത്തമ്പുരാൻ, തിരുമുൽപ്പാട്, തമ്പാൻ, തമ്പി, നമ്പ്യാർ, ഏറാടി, നെടുങ്ങാടി, മന്നാടിയാർ, അമ്മ(സ്ത്രീ), കോവിലമ്മ(സ്ത്രീ), കെട്ടിലമ്മ(സ്ത്രീ), പിള്ള, നായനാർ, മൂപ്പിൽ നായർ, നമ്പ്യാർ, വല്യത്താൻ, ഉണ്ണിത്താൻ, ഉണ്ണിത്തിരി, അടിയോടി, മേനോൻ, മേനോക്കി, കുറുപ്പ്‌, പണിക്കർ, അച്ചൻ, കൈമൾ, കർത്താവ്‌, തുടങ്ങിയവ.
"https://ml.wikipedia.org/wiki/നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്