"ആലി മുസ്‌ലിയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ആലി മുസ്ലിയാരുടെ കൂടെ ബ്രിടീഷുകാർ പിടികൂടിയവരുടെ ലിസ്റ്റും (തൂക്കിലേറ്റപ്പെട്ടവർ ). ഇവരുടെ പേരിൽ തിരുരങ്ങാടി പി എസ് എം ഓ കോളേജിൽ സ്മാരകമുണ്ട് "അതിൽ ഉൾപെട്ടവരായിരുന്നു തിരുരങ്ങാടിയിലെ ഉരുനിയന് അഹമ്മദ് ,കൂളിപ്പിലാക്കൽ ഹസ്സൻകുട്ടി (വലിയുപ്പ) ,കൊക്കാപറമ്പൻ രായിൻ , കുഞ്ഞാലൻകുട്ടി ,പട്ടാളത്തിൽ കുട്ടശ്ശേരി അഹമ്മദ് ,ചെമ്പ മൊയ്‌ദീൻ ,ചെരിച്ചിയിൽ കുഞ്ഞിപ്പോക്കർ ,പുത്തൻ പൊടിയൻ മൊയ് ദീൻകുട്ടി ,കുഞ്ഞിക്കാദര് മുതലവർ"
No edit summary
വരി 24:
[[ബ്രിട്ടീഷ് രാജ്]] [[മദ്രാസ് പ്രവിശ്യ]]യിലെ [[ഏറനാട്]] താലൂക്കിൽ (ഇപ്പോഴത്തെ [[മഞ്ചേരി നഗരസഭ]]) കിഴക്കേ അതിർത്തി ഗ്രാമമായ നെല്ലിക്കുത്ത് '''എരിക്കുന്നൻ പാലത്തും മൂലയിൽ ആലി മുസ്‌ലിയാർ''' 1864 ൽ ജനിച്ചു. മലബാറിലെ പ്രമുഖ സൂഫി വര്യനായിരുന്ന [[സയ്യിദ് അലവി]]യുടെ പിന്തുടർച്ചക്കാരിൽ പെട്ട എരിക്കുന്നൻപാലത്ത് മൂലയിൽ കുഞ്ഞിമൊയ്തീൻ, മഖ്ദൂം കുടുംബത്തിൻറെ പിന്തുടർച്ചക്കാരിൽ പെട്ട ഒറ്റകത്ത് ആമിന എന്നിവരാണ് മാതാപിതാക്കൾ. മാതാവിൻറെ കുടുംബ വഴി അറിയപ്പെടുന്ന ഇസ്ലാമിക പണ്ഡിതരാലും, ഖാസിമാരാലും പ്രസിദ്ധമായിരുന്നു. മാതാമഹൻ ഒറ്റകത്ത് മമ്മദു മുസ്ലിയാർ മുടിക്കോട് ഖാസി(ന്യായാധിപൻ) യായി പ്രശസ്തിയാർജ്ജിച്ചിരുന്നു. <ref>[http://www.prabodhanam.net/Issues/13.11.2010/shihab.html പ്രബോധനം വാരിക, 2010 നവംബർ 13]</ref>.
 
മാതാപിതാക്കളിൽ നിന്നും അറിവ് കരസ്ഥമാക്കിയ ശേഷം നെല്ലികുത്ത് ഓത്തുപള്ളിയിലെ പ്രാഥമിക പഠനത്തിലൂടെ കിതാബുകൾ(മതഗ്രന്ഥങ്ങൾ), സർഫ്, നഹ്‌വ്(അറബി വ്യാകരണ ഗ്രന്ഥങ്ങൾ) എന്നിവയിൽ പ്രാവീണ്യം നേടി. വിശ്വ പ്രശസ്തമായ [[പൊന്നാനി]] ദർസിൽ പത്തുവർഷകാലത്തെ ഉപരിപഠനത്തിലൂടെ തഫ്സീർ (ഖുർആൻ വ്യാഖ്യാനം), ഹദീസ്(പ്രവാചക ചര്യ), ഫിഖ്ഹ്, [[തസ്വവുഫ്‌]] , ഇൽമുൽ കലാം, ഇൽമുൽ മീക്കത്ത്, ഇൽമുൽ ഹഖാഇഖ്, ഇൽമുൽ നഹസ്, ഇൽമുൽ മആനി എന്നിവയിൽ അവഗാഹം നേടി. നിരവധി സൂഫികളുമായും, പണ്ഡിതരുമായും വിദ്യാഭ്യാസ വിദ്യാഭ്യാസ വിചക്ഷണരുമായും, പുസ്തകങ്ങളുമായും ഇടപഴകുന്നതിന് മുസ്‌ലിയാർക്ക് ഇക്കാലത്ത് അവസരമുണ്ടായി. ഏഴുന്നൂറ് ഹദീസും സനദും മനഃപാഠമാക്കിയതിന് സഹപാഠികളാലും അധ്യാപകരാലും അദ്ദേഹം അഭിനന്ദിക്കപ്പെട്ടതും ഈ കാലയളവിലാണ്. [[പൊന്നാനി വലിയ ജുമുഅത്ത് പള്ളി]] ദർസിൽ നിന്നും [[പൊന്നാനി വിളക്കത്തിരിക്കൽ]] ബിരുദം നേടി മുസ്ലിയാർ പട്ടം നേടിയതിനു ശേഷം ദശാബ്ദക്കാലം നെല്ലിക്കുത്ത് പള്ളിയിലും, മമ്പുറം പള്ളിയിലും അധ്യാപനം, മമ്പുറം മഖാമിൻറെ പരിപാലനം എന്നിവ നിർവ്വഹിച്ചു. പിന്നീട് മക്കയിൽ ഹജ്ജ് തീർത്ഥാടനം നടത്തുകയും ഏഴ് വർഷക്കാലം [[മക്ക]], [[മദീന]] മസ്ജിദുകളിൽ ബിരുദ പഠനം നടത്തുകയും ചെയ്തു. കുഞ്ഞിക്കമ്മു മുല്ല, ഖാദിരിയ്യ സൂഫിയോഗി [[ശൈഖ് സൈനുദ്ദീൻ മുസ്ലിയാർ]], സയ്യിദ് ഹുസൈൻ ഹബ്ശി, [[അല്ലാമാ സയ്യിദ് അഹ്മദ് സൈനി ദ്ദഹ്‌ലാൻ]],ശൈഖ് മുഹമ്മദ് ഹിസ്ബുല്ലാഹി തുടങ്ങിയ വിശ്വ പ്രസിദ്ധ സൂഫികളും മഹാ പണ്ഡിതരുമായിരുന്നു ആലി മുസ്ലിയാരുടെ ഗുരുക്കന്മാർ. മക്കയിലെ പഠനത്തിന് ശേഷം [[കവരത്തി]]ദ്വീപിൽ [[ഖാസി]], [[മുദരിസ്]] എന്നീ ചുമതലകളിൽ വ്യാപൃതനായി.<ref>പ്രതിരോധത്തിൻറെ വേരുകൾ,പേജ് 49, സൈനുദ്ദീൻ മന്ദലാംകുന്ന്.[[തേജസ്]] പബ്ലിക്കേഷൻ,[[കോഴിക്കോട്]]</ref> <ref>[[തേജസ്]] ദിനപത്രം ശേഖരിച്ചത്ഫിബ്രുവരി 17 ഞായർ</ref>
 
== ബ്രിട്ടീഷ് വിരുദ്ധ സമരരംഗത്ത് ==
വരി 73:
 
1921 [[ആഗസ്റ്റ്]] 30- ാം തിയ്യതി അസ്തമയയത്തോടെ അത്യാധുനിക ആയുധ സജ്ജരായ ഒരു വൻസേനാ വ്യൂഹം [[തിരൂരങ്ങാടി കിഴക്കേ പള്ളി]] വളഞ്ഞു. ഇൻസ്‌പെക്ടർ ജനറൽ ആർമിറ്റേജ്, പോലീസ് സൂപ്രണ്ട് ഹിച്ച് കോക്ക്, ഡെപ്യൂട്ടി സൂപ്രണ്ട് ആമു സാഹിബ്, ലഫ്റ്റനൻറ് റാഡ് ക്ലിഫ് എന്നിവർ നേതൃത്വം നൽകിയ പോലീസ് സൈനിക ബറ്റാലിയനുകൾ, മേജർ ഹോപ് നയിച്ച രണ്ട് ബറ്റാലിയൻ ഡോർസെറ്റ് റെജിമെൻറ്, കേണൽ ഹംഫ്രിയുടെ നേതൃത്വത്തിൽ ഉള്ള സൈനിക സംഘം എന്നിവയുൾപ്പെടെ സംയുക്ത ഓപ്പറേഷനായിരുന്നു അത്.
പള്ളിയുടെ മുകളിലത്തെ നിലയിൽ ആലി മുസ്ലിയാരും നൂറോളം അനുയായികളും ഉണ്ടായിരുന്നു. വെള്ളക്കൊടി പിടിച്ചു കീഴടങ്ങാൽ മുസ്ലിയാരോട് സൈന്യം ആവശ്യപ്പെട്ടു. രാവിലെ മറുപടി നൽകാമെന്ന് പള്ളിയിൽ നിന്നും അറിയിപ്പുണ്ടായി. പള്ളിക്കും ചുറ്റും പീരങ്കികൾ സ്ഥാപിച്ചു സൈന്യം കാത്തിരുന്നു. [[ഹദ്ദാദ് റാത്തീബ്]] ചൊല്ലി ചീരണി വിളമ്പി മുസ്ലിയാരും കൂട്ടരും പ്രാർത്ഥന നടത്തി.<ref>ഒരു മാപ്പിള ഗറില്ലയുടെ ഡയറിക്കുറിപ്പുകൾ/ചരിത്രരേഖ/ അബ്ബാസ് കാളത്തോട്/ ശേഖരിച്ചത് 31st August 2015</ref> പ്രഭാത നമസ്കാരത്തോടെ സൈന്യം വെടിവെക്കുകയും പള്ളിയിൽ ഉള്ളവർ കീഴടങ്ങാൻ കൂട്ടാക്കാതെ പ്രത്യാക്രമണം നടത്തുകയും ചെയ്തു. വൈകുന്നേരം വരെ പോരാട്ടം നീണ്ടു നിന്നു ഇതോടെ ക്ഷമ കേട്ട സൈന്യം പീരങ്കികൾ ഉപയോഗിച്ച് പള്ളി തകർക്കുമെന്ന് മുന്നറിയിപ്പ് നൽകി. പള്ളി തകരുന്നത് ഒഴിവാക്കാൻ ആലിമുസ്ലിയാരടക്കം 38 പേർ പട്ടാളത്തിന് മുന്നിൽ കീഴടങ്ങി.അതിൽ ഉൾപെട്ടവരായിരുന്നു തിരുരങ്ങാടിയിലെ ഉരുനിയന് അഹമ്മദ് ,കൂളിപ്പിലാക്കൽ ഹസ്സൻകുട്ടി ,കൊക്കാപറമ്പൻ രായിൻ , കുഞ്ഞാലൻകുട്ടി ,പട്ടാളത്തിൽ കുട്ടശ്ശേരി അഹമ്മദ് ,ചെമ്പ മൊയ്‌ദീൻ ,ചെരിച്ചിയിൽ കുഞ്ഞിപ്പോക്കർ ,പുത്തൻ പൊടിയൻ മൊയ് ദീൻകുട്ടി ,കുഞ്ഞിക്കാദര് മുതലവർ.<ref>പ്രതിരോധത്തിൻറെ വേരുകൾ പേജ് 50-51, സൈനുദ്ദീൻ മന്ദലാംകുന്ന്.[[തേജസ്]] പബ്ലിക്കേഷൻ ,[[കോഴിക്കോട്]]</ref> 24 മാപ്പിളമാർ കൊല്ലപ്പെട്ട കിഴക്കേ പള്ളി വെടിവെപ്പിൽ ആർമി ഓഫീസർ വില്യംസ് അടക്കം 6 പേർ കൊല്ലപ്പെട്ടുവെന്ന് കാണാമെങ്കിലും<ref> ALI MUSLIYAR SCHOLAR TURNED FREEDOM FIGHTER-MALABAR.Hussain Randathani.page:8</ref> ബ്രിട്ടീഷ് സൈനികരിൽ എത്രപേർ മരിച്ചുവെന്ന്മരിച്ചുവെന്ന യഥാർത്ഥ കണക്കുകൾ വ്യക്തമല്ല. ആക്രമണങ്ങൾ ഉണ്ടാകുമെന്ന ഭീതിയിൽ അറസ്റ്റിലായവരെ ഉടനെ തന്നെ കോഴിക്കോട്ടേക്ക് കൊണ്ട് പോയി. ആലിമുസ്ലിയാരെ കോഴിക്കോട്ടുവെച്ച് സ്പെഷ്യൽ ട്രൈബ്യൂണൽ വിചാരണ നടത്തി. ബ്രിട്ടീഷ് ചക്രവർത്തിക്കെതിരായി യുദ്ധത്തിലേർപ്പെട്ടു വെന്നതായിരുന്നു അദ്ദേഹത്തിൽ ആരോപിക്കപ്പെട്ട കുറ്റം. വിചാരണയെ നിസ്സംഗതയോടെ നേരിട്ട മുസ്ലിയാരും കൂട്ടരും സർക്കാർ നൽകിയ ബാലകൃഷ്ണ മേനോൻ എന്ന അഭിഭാഷകനെ നിരാകരിച്ചു. നവംബർ 2 തിയ്യതി ജെ ഡബ്ള്യു ഹ്യോഗസ്റ്റിന്റെ കീഴിലുള്ള പാനൽ അദ്ദേഹമടക്കം പത്തു പേരെ വധശിക്ഷക്ക് വിധിച്ചു, ബാക്കിയുള്ളവരെ നാടുകടത്തി. <ref> Rawlinson Report, pp. 3-4; Gopalan Nair, Moplah Rebellion, pp. 36-7, 76. In a brief biography of the rebel leader, it is claimed that he died a natural death, on February I7, I922, before the sentence was executed. K. A. Mohamed, sAli Musaliar,' Charitham, No. 4 (October-December I97 I )n p. I I 2. </ref>.
 
ബാക്കിയുള്ള ഖിലാഫത് പ്രവർത്തകരിൽ [[ലവക്കുട്ടി]] പരിക്ക് കാരണം മരണപ്പെട്ടു. കുഞ്ഞലവിയാകട്ടെ വലിയോറയിൽ നടന്ന പോരാട്ടത്തിൽ രക്തസാക്ഷിത്വം വരിച്ചു. സീതിക്കോയ തങ്ങളും, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും, ചെമ്പ്രശ്ശേരി തങ്ങളും,കൊന്നാര തങ്ങളും പിടിയിലായി. ഇവരെ വിചാരണ ചെയ്തു പരസ്യമായി വെടിവെച്ചുകൊന്നു. [[ഏറനാട്]], [[വള്ളുവനാട്]], [[പൊന്നാനി]], [[കോഴിക്കോട്]] എന്നീ താലൂക്കുകളിലെ 110 ഗ്രാമങ്ങളിൽ സൈന്യം തേർവാഴ്ച നടത്തി. പന്തീരായിരത്തോളം മാപ്പിളമാർ ഈ സൈനിക നീക്കത്തിൽ കൊലചെയ്യപ്പെട്ടു. ആയിരകണക്കിന് ആളുകളെ ആന്തമാൻ ദ്വീപുകളിലേക്ക് നാടുകടത്തി. എണ്ണമറ്റ മാപ്പിളമാർ ജയിൽവാസത്തിന് വിധേയരായി. യുദ്ധച്ചെലവ് ഈടാക്കുന്നതിന് വേണ്ടി സർക്കാർ മാപ്പിളമാർക്ക് കൂട്ടപ്പിഴയിട്ടു.
 
വധശിക്ഷയ്ക്ക് വിധിച്ച ആലി മുസ്ലിയാരെ കോയമ്പത്തൂരിലേക്ക് കൊണ്ട് പോയി. ജനക്കൂട്ടത്തിന്റെ ആക്രമണം ചെറുക്കാനും, പുണ്യാളനായ മുസ്ലിയാരുടെ ഖബറിടം തീർത്ഥാടന കേന്ദ്രമാകുന്നത് ഒഴിവാക്കാനുമായിരുന്നു അത്.
വരി 93:
കലാപത്തിന് ശേഷമുണ്ടായ പരിണതി ഫലങ്ങൾ താങ്ങാനാവാതെ യാഥാസ്ഥിതിക പണ്ഡിതരും സൂഫികളും പിന്നീട് ബ്രിട്ടീഷ് സർക്കാരുമായി രഞ്ജിപ്പിലെത്തിയതും ശ്രദ്ധേയമാണ് . പതിനായിരക്കണക്കിന് അനാഥരുടെയും വിധവകളുടെയും പ്രശ്നത്തിന് പരിഹാരം കാണുകയെന്നത് അവരെ സംബന്ധിച്ചയിടത്തോളം അസാധ്യമായിരുന്നു . ഇതോടെ അടഞ്ഞ മത പാഠശാലകളും ,പുതിയ അനാഥ ശാലകളും മറ്റും തുറക്കാനായി ബ്രിട്ടീഷ് സർക്കാരുമായി ഏറ്റുമുട്ടലിന്റെ പാത ഒഴിവാക്കാൻ യാഥാസ്ഥിതിക മുസ്ലിം പണ്ഡിതർ നിർബന്ധിതരാവുകയായിരുന്നു.
 
മലബാർ കലാപത്തെ കുറിച്ചുള്ള മറ്റൊരാക്ഷേപം അത് ഹിന്ദു വിരുദ്ധമാണ് എന്നാണ്. ബ്രിട്ടീഷ് വിരുദ്ധ കലാപം പിന്നീട് ഹിന്ദുക്കൾക്ക് നേരെയുള്ള വർഗീയ കലാപത്തിന്റെ രൂപം പ്രാപിച്ചുപ്രാപിച്ചുവെന്നും . കലാപകാലത്ത് ക്രൂരമായ കൊലപാതകങ്ങളും, ബലം പ്രയോഗിച്ചുള്ള മതപരിവർത്തനങ്ങളും നടന്നുനടന്നുവെമുള്ളാക്ഷേപങ്ങളുണ്ട്. <ref>കഴിഞ്ഞകാലം,കെ.പി.കേശവമേനോൻ</ref>ഏറനാടിൽ 38 ഓളം ഹിന്ദുക്കൾ ഖിലാഫത്തുകാരാൽ കൊല ചെയ്യപ്പെട്ടതായി ഗോപാല നായർ സാക്ഷ്യപ്പെടുത്തുന്നുണ്ട്<ref>palan Nair, Moplah Rebellion, pp. 76-9; Sreedhara Menon, KozAikode, pp. I 79-80.</ref> ഖിലാഫത്തുഖിലാഫത്ത് പ്രവർത്തകർ ഹിന്ദു വിരുദ്ധ കലാപം നടത്തിയെന്ന് ബ്രിട്ടീഷ് സർക്കാരിന്റെ കുറ്റ പത്രത്തിൽ വിശദീകരിക്കുന്നുണ്ട്. പതിനായിരത്തിലധികം ഹിന്ദുക്കളെ കൊന്നുവെന്നും വീടുകൾ കൊള്ളയടിച്ചെന്നും കുറ്റപത്രത്തിൽ ആരോപിക്കുന്നുണ്ട്.<ref>'in small gangs,.....harassing Hindus, especially high class Hindus and'Nairs,whose houses they looted and whom they occasionally murdered.' .... Statement' by. SIR-'W. Vincent.(COUNCIL OF STATE DEBATE.)Simla, September 5, MOPLlH FANATICISM , THE MOPLAH REBELLION, 1921 page : 79 </ref> ഹിന്ദുക്കളായ ജന്മികളും, നമ്പൂതിരിമാരും, നായന്മാരും ഖിലാഫത്തു പ്രവർത്തകരാൽ കൂട്ടക്കൊല ചെയ്യപ്പെട്ടുവെന്നു ബ്രിട്ടീഷ് രേഖകളും സമർത്ഥിക്കുന്നുണ്ട്<ref>n Malabar ASairs, August I 8, I 92 I, in Tottenham, Mapilla Rebellion</ref>.
 
കോൺഗ്രസ് നേതാവായ കെ.എം. മൗലവി ഇങ്ങനെ അനുസ്മരിക്കുന്നു. ആഗസ്റ്റ് 2 മുതൽ 29 വരെ തിരൂരങ്ങാടിയിലേയും സമീപപ്രദേശങ്ങളിലെയും ഹിന്ദുക്കൾ ആലിമുസ്‌ലിയാരുടെ പൂർണ്ണനിയന്ത്രണത്തിലായിരുന്നു. എന്നാൽ ആലി മുസ്‌ലിയാരും അനുയായികളും കൈയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്നനിലയിൽ പ്രവർത്തിച്ചിരുന്നില്ല. അവർ ഹിന്ദു സഹോദരന്മാരെയും അവരുടെ സ്വത്തുക്കളെയും എന്തുവിലകൊടുത്തും സംരക്ഷിച്ചു. 1921 ഒക്ടോബർ 11 ാം തിയ്യതി ബ്രിട്ടീഷ് ഗവൺമെന്റിന്റെ പബ്ലിസിറ്റി ബ്യൂറോ പുറത്തിറക്കിയ ലഘുലേഖയിൽ ആലിമുസ്‌ലിയാരെക്കുറിച്ച് ഇങ്ങനെയാണ് പറഞ്ഞിരിക്കുന്നത്: ലഹളബാധിത പ്രദേശങ്ങളിൽ സർക്കാരിന്റെ പ്രവർത്തനം താൽക്കാലികമായി തടസ്സപ്പെട്ടിരിക്കുന്നതിനാൽ മുസ്‌ലിംകൾ സ്വരാജ് കൈവന്നതായി പ്രഖ്യാപിക്കുകയും ആലിമുസ്‌ലിയാരാണ് തങ്ങളുടെ രാജാവെന്ന് വിളംബരം നടത്തുകയും ചെയ്തു. അവർ ഖിലാഫത്ത് പതാക ഉയർത്തുകയും ഏറനാടും വള്ളുവനാടും ഖിലാഫത്ത് പ്രവിശ്യകളായി പ്രഖ്യാപിക്കുകയും ചെയ്തു എന്നാണ് .
 
വസ്തുതകൾ എന്ത് തന്നെയായാലും ആലി മുസ്ലിയാരോ മറ്റു ഖിലാഫത്ഖിലാഫത്ത് നേതാക്കളോ നേരിട്ട് ഇത്തരം ഹിന്ദു വിരുദ്ധ കലാപം നടത്തിയതിനു യാതൊരു തെളിവുമില്ല എന്നത് സുവ്യക്തമത്രെ . അവർ ശിക്ഷിച്ചിരുന്നതിൽ ഭൂരിഭാഗവും ആമു[[ഖാൻ ബഹാദൂർ ചേക്കുട്ടി കുട്ടിസാഹിബ്|ചേക്കുട്ടി സാഹിബിനെ]] പോലെയുള്ള ബ്രിട്ടീഷ് അനുകൂലികളായ മാപ്പിളമാരെയായിരുന്നു, നമ്പൂതിരിമാരും നായന്മാരുമായ ജന്മികളും ശിക്ഷിക്കപ്പെട്ടു എന്നതും വാസ്തവമെത്രെ<ref> A Short History of the Peasant Movement in Lerala (Bombay: People's Publishing House, I 943), p* I v </ref>.ഹിന്ദുക്കളായ ഒരു പാട് ആളുകൾ ഖിലാഫത് സേനയിൽ പ്രവർത്തിച്ചിരുന്നതായും ചൂണ്ടിക്കാട്ടപ്പെടുന്നു<ref>madras Mail, December I 7, I 92 I, p. 7, and December I 9, I 92 I, p. 7. 99 Report on Malabar ASairs, August I 8, I 92 I, in Tottenham, Mapilla Rebellion, p 34 </ref> . മത പരമായ കലാപമെങ്കിൽ അതെങ്ങിനെ സംഭവിക്കും എന്നും ചോദ്യമുയരുന്നു. എന്നിരുന്നാലും ഖിലാഫത്തു പ്രവർത്തകർ ചിലയിടങ്ങളിൽ ഹിന്ദുക്കളെ വക വരുത്തിയതായും , കൊള്ളയടിച്ചതായും കാണാം . ഇതിനു രണ്ടു കാരണങ്ങളാണ് ചരിത്രകാരന്മാർ പറയുന്നത്
 
ഒന്ന്; പ്രദേശത്തെ ജന്മികൾ നമ്പൂതിരിമാരായ ഹിന്ദുക്കളായിരുന്നു അവരാകട്ടെ ബ്രിട്ടീഷ് അനുകൂലികളും ആയിരുന്നു <ref>Highlights on Moplah Rebellion in Malabar (1921)!</ref>, മാപ്പിളമാർ ഭൂരി ഭാഗവും കുടിയാന്മാരും ബ്രിട്ടീഷ് വിരുദ്ധരുമാണ്<ref>Madras Mail, August I, I92In p. 6. In that same issue, the Msal related Sa curious story . . . of a Walluvanad jenmi who, having lost a brass vessel, adopted the device of indemnifying himself by fining all his tenants in sums equivalent to the value of the stolen article.'</ref> ഈയൊരു ആശയ വൈരുദ്ധ്യം ആക്രമണങ്ങൾക്കു പ്രചോദിതമായിരുന്നേക്കാം. രണ്ടാമത്തെ ഘടകം ഏറനാട്ടിലെ മാപ്പിളമാർ ഏറെയും കീഴ് ജാതിക്കളായ പുലയ -പറയ- തീയ്യ വിഭാഗങ്ങൾ ജന്മികളുടെ പീഡനത്തിൽ നിന്നും രക്ഷ നേടാൻ മതം മാറിയവരാണ്<ref> Innes, Malabar, p. 26. </ref>. നൂറ്റാണ്ടുകളായി അടക്കി വെച്ച പക അവസരമൊത്തു വന്നപ്പോൾ വിനിയോഗിച്ചിരിക്കാം.
 
== അവലംബങ്ങൾ ==
{{reflist|2}}
"https://ml.wikipedia.org/wiki/ആലി_മുസ്‌ലിയാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്