"കെ.പി. നാരായണ പിഷാരോടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
പുതിയ താള്‍: കെ.പി.നാരായണ പിഷാരോടി (ജനനം: 1909 ഓഗസ്ത് 23, മരണം: 2004 മാര്‍ച് 21) കഴിഞ്ഞ …
(വ്യത്യാസം ഇല്ല)

04:32, 20 ഫെബ്രുവരി 2009-നു നിലവിലുണ്ടായിരുന്ന രൂപം

കെ.പി.നാരായണ പിഷാരോടി (ജനനം: 1909 ഓഗസ്ത് 23, മരണം: 2004 മാര്‍ച് 21) കഴിഞ്ഞ നൂറ്റാണ്ടില്‍ കേരളത്തില്‍ ജീവിച്ചിരുന്ന സംസ്കൃത-മലയാള പണ്ഡിതന്മാരില്‍ അഗ്രഗണ്യനാണ്‌ നാരായണ പിഷാരോടി. പട്ടാമ്പിക്കടുത്ത് കൊടിക്കുന്നു പിഷാരത്ത് ജനനം. ഗുരുകുല സമ്പ്രദായത്തില്‍ പ്രാധമിക വിദ്യാഭ്യാസം നടത്തി. പുന്നശ്ശേരി നീലകണ്ഠ ശര്‍മയുടെ കീഴില്‍ സംസ്കൃതം അഭ്യസിച്ചു. മദിരാശി സര്‍വ്വകലാശാലയില്‍ നിന്ന് മലയാളം വിദ്വാന്‍ പരീക്ഷ ജയിച്ചു. അതിനു ശേഷം മധുര അമേരിക്കന്‍ കോളേജ്, തൃശ്ശൂര്‍ കേരള വര്‍മ്മ കോളേജ് തുടങ്ങിയ കലാലയങ്ങളില്‍ പഠിപ്പിച്ചു. കേരള വര്‍മ്മ കോളേജില്‍ നിന്നും വിരമിച്ച ശേഷം, തൃശ്ശൂരില്‍, കാനാട്ടുകരയിലുള്ള സ്വവസതിയായ നാരായണീയത്തില്‍ താമസിച്ചുകൊണ്ടാണ്‌ മലയാള സാഹിത്യത്തില്‍ അദ്ദേഹം ഏറെ സംഭാവനകള്‍ നടത്തിയത്.

"https://ml.wikipedia.org/w/index.php?title=കെ.പി._നാരായണ_പിഷാരോടി&oldid=338078" എന്ന താളിൽനിന്ന് ശേഖരിച്ചത്