"കടലാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 5:
പിൽക്കാലത്ത് അച്ചടി, സാധനങ്ങൾ പൊതിഞ്ഞു സൂക്ഷിക്കുക, എഞ്ചിനീയറിങ്ങ് തുടങ്ങിയ വിവിധ ആവശ്യങ്ങൾക്കും അവ ഉപയോഗിക്കാൻ തുടങ്ങി. ആദ്യകാലത്ത് കൈ കൊണ്ടുണ്ടാക്കിയിരുന്ന കടലാസ് ആധുനികകാലത്ത് സസ്യ[[നാര്|നാരുകൾ]] രാസപ്രക്രിയകളുടെയും യന്ത്രങ്ങളുടെയും സഹായത്തോടെ ഒരു പ്രത്യേക രീതിയിൽ കൂട്ടിച്ചേർത്താണ്‌ നിർമ്മിക്കുന്നത്. [[സെല്ലുലോസ്]] അടങ്ങിയ സസ്യ നാരുകളാണ് ഇതിന് പ്രധാനായും ഉപയോഗിക്കുന്നത്. [[ഹൈഡ്രജന് ബന്ധനം]] മൂലം അവ കൂടിച്ചേർന്ന് നിൽക്കുന്നു. കടലാസിന്റെ ഭൗതിക ഗുണങ്ങളിൽ അനുയോജ്യമായ മാറ്റങ്ങൾ വരുത്തുന്നതിനായി [[പോളിപ്രൊപിലീൻ]], [[പോളിഎഥിലീൻ]] ([[പോളിത്തീൻ]]) തുടങ്ങിയ കൃത്രിമ നാരുകളും ഉപയോഗിക്കാറുണ്ട്. കടലാസ് നിർമ്മാണത്തിൽ നാരുകളുടെ പ്രധാന ഉറവിടം [[പൾപ്‌ വുഡ്]] എന്ന മരമാണ്. മറ്റ് സസ്യ നാരുകളായ [[പരുത്തി]], [[ഹെമ്പ്]], [[ലിനൻ]], നെൽച്ചെടിയുടെ തണ്ടുകൾ (വൈക്കോൽ), [[മുള]], [[ഈറ]] എന്നിവയും ഉപയോഗിക്കാറുണ്ട്. ഒറ്റക്കുള്ള ചെറിയ താളുകളായും, വിശറിയടുക്കുകൾ പോലെ മടക്കിവച്ച നീളം കൂടിയ രീതിയിലും, അച്ചടിയന്ത്രങ്ങളിലും മറ്റും ഉപയോഗിക്കാനായി പല വീതിയിലും കിട്ടുന്ന കൂറ്റൻ ചുരുളുകളായും മില്ലുകളിൽ കടലാസ് നിർമ്മിക്കപ്പെടുന്നു.
== ചരിത്രം ==
ഒന്നാം നൂറ്റാണ്ടിൽ കായ്സായ് ലുൺ ലുങ് ([[:en:Cai Lun|Cai Lun]]) എന്ന [[ചൈന|ചീനക്കാരനാണ്‌ചൈനക്കാരനാണ്‌]] കടലാസ് കണ്ടുപിടിച്ചത്. സസ്യനാരുകൾ, തുണി, ചരട്, മരക്കഷണങ്ങൾ തുടങ്ങിയവ അരച്ച് വെള്ളത്തിൽക്കലക്കുകയും അങ്ങനെയുണ്ടാക്കിയ [[പൾപ്പ്|പൾപ്പിനെ]] അമർത്തി ജലം നീക്കം ചെയ്ത് ഉണക്കിയുമാണ്‌ അദ്ദേഹം കടലാസ് നിർമ്മിച്ചത്. ഇന്നും കൈ കൊണ്ട് കടലാസുണ്ടാക്കുന്നതിന്‌ ഈ രീതി തന്നെയാണ്‌ അവലംബിക്കുന്നത്. നൂറ്റാണ്ടുകളോളം കടലാസ് നിർമ്മിക്കുന്നതിനുള്ള ഈ വിദ്യ ചൈനക്കാർ രഹസ്യമാക്കി വച്ചു. ആറാം നൂറ്റാണ്ടിലാണ്‌ ഈ വിദ്യ [[കൊറിയ|കൊറിയക്കാർക്ക്]] കൈവശമാകുകയും അവിടെ നിന്ന് [[ജപ്പാൻ|ജപ്പാനിലെത്തുകയും]] ചെയ്തത്. 12-ആം നൂറ്റാണ്ടിൽ ഈ വിദ്യ [[ബാഗ്ദാദ്|ബാഗ്ദാദിലെത്തുകയും]] അവിടെ നിന്നും [[യുറോപ്പ്]], [[ആഫ്രിക്ക]], [[ഏഷ്യ|ഏഷ്യയിലെ]] മറ്റുപ്രദേശങ്ങൾ എന്നിവിടങ്ങളിലേക്കെത്തുകയും ചെയ്തു<ref name=ncert6-12>{{cite book |last= |first= |authorlink= |coauthors= |title=Social Science - Class VI - Our Pasts-I |year=2007 |publisher=NCERT |location=New Delhi|isbn=8174504931|chapter=CHAPTER 12 - BUILDINGS, PAINTINGS AND BOOKS|pages=131|url=http://www.ncert.nic.in/textbooks/testing/Index.htm}}</ref>‌.
 
== ഇതും കൂടി കാണുക ==
* [[കടലാസ് വലിപ്പം]]
"https://ml.wikipedia.org/wiki/കടലാസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്