"കൊച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 99:
}}
[[File:കൊച്ചിയുടെ ചക്രവാളം.jpg|thumb|കൊച്ചിയുടെ സ്കൈലൈൻ, വൈപ്പിനിൽ നിന്നുള്ള കാഴ്ച്ച.]]
[[കേരളം|കേരളത്തിലെ]] ഒരു നഗരമാണ്‌ '''കൊച്ചി''' ({{IPA-all|koˈtʃːi|pron|Ml-Kochi.ogg}}). കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗര സമൂഹമായ (urban agglomeration) കൊച്ചി നഗര സമൂഹത്തിന്റെ ഭാഗവും പ്രധാന തുറമുഖ നഗരങ്ങളിലൊന്നുമാണ്‌ ''''അറബിക്കടലിന്റെ റാണി'''' എന്നറിയപ്പെടുന്ന കൊച്ചി. മദ്ധ്യ കേരളത്തിലെ [[എറണാകുളം ജില്ല|എറണാകുളം ജില്ലയിലാണ്‌]] സ്ഥിതി ചെയ്യുന്നത്‌. കേരളത്തിന്റെ തലസ്ഥാനമായ [[തിരുവനന്തപുരം|തിരുവനന്തപുരത്തു]] നിന്നും 220 കിലോമീറ്റർ വടക്കാണ്‌ കൊച്ചിയുടെ സ്ഥാനം.
[[ഫോർട്ട് കൊച്ചി]], [[മട്ടാഞ്ചേരി]], [[വെല്ലിങ്ങ്‌ടൺ ഐലൻഡ്‌]], [[വൈപ്പിൻ ]]ഐലൻഡ്, [[കണ്ണമാലി]], [[ചെല്ലാനം]], [[കുമ്പളങ്ങി]] എന്നീ പ്രദേശങ്ങളാണ്‌ മുമ്പ്‌ കൊച്ചി എന്നറിയപ്പെട്ടിരുന്നത്‌. ഇന്നു കൊച്ചി കോർപ്പറേഷനും ചുറ്റിപ്പറ്റിയുള്ള നഗര പ്രദേശവും (അർബൻ അഗ്ഗ്ലോമറേഷൻ) കൊച്ചി നഗരമായി അറിയപ്പെടുന്നു. എന്നിരുന്നാലും കൊച്ചി എന്ന പേരിൽ [[ഫോർട്ട് കൊച്ചി]], [[മട്ടാഞ്ചേരി]], [[വെല്ലിങ്ങ്‌ടൺ ഐലൻഡ്‌]], [[വൈപ്പിൻ ]]ദ്വീപ്, പള്ളുരുത്തി, [[കണ്ണമാലി]], [[ചെല്ലാനം]], [[കുമ്പളങ്ങി]] എന്നീ പ്രദേശങ്ങൾ‌ ഉൾപ്പെട്ട ഒരു താലൂക്ക് നിലവിലുണ്ട്. ഇന്നത്തെ എറണാകുളം, തൃശ്ശൂർ ജില്ലകളുടെ ഭാഗങ്ങൾ ഉൾകൊണ്ട് കൊച്ചി എന്ന പേരിൽ കേരള പിറവിക്കു മുമ്പ് ഒരു നാട്ടു രാജ്യവും നിലനിന്നിരുന്നു.
"https://ml.wikipedia.org/wiki/കൊച്ചി" എന്ന താളിൽനിന്ന് ശേഖരിച്ചത്