"തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 29:
കിഴക്കേ ഗോപുരം കടന്നാൽ ആദ്യമെത്തുന്നത് വലിയ ആനക്കൊട്ടിലിലാണ്. സാമാന്യത്തിലധികം വലിപ്പമുള്ള ഈ ആനക്കൊട്ടിൽ, വടക്കൻ കേരളത്തിലെ ഏറ്റവും വലിയ ആനക്കൊട്ടിലുകളിലൊന്നാണ്. ഏകദേശം ആറ് ആനകളെ ഒന്നിച്ച് എഴുന്നള്ളിയ്ക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. ആനക്കൊട്ടിലിനപ്പുറം ദീപസ്തംഭം. അതിനുമപ്പുറം മറ്റൊരു പ്രവേശനകവാടം കാണാം. സാധാരണയായി കേരളീയക്ഷേത്രങ്ങളിലൊന്നും ഇങ്ങനെയുണ്ടാകാറില്ല. ഇരട്ടമതിലകമുള്ള ഏക ക്ഷേത്രമാണ് തിരുവങ്ങാട്. രണ്ടാം മതിലകത്തേയ്ക്കുള്ള പ്രവേശനകവാടത്തിന് മുകളിലായി ശ്രീരാമപട്ടാഭിഷേകത്തിന്റെ രൂപം ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്.
 
ഏകദേശം പത്തേക്കർ വിസ്തീർണ്ണം വരുന്ന അതിവിശാലമായ മതിലകമാണ് തിരുവങ്ങാട് ക്ഷേത്രത്തിന്. ഈ മതിലകത്ത് നിരവധി മരങ്ങൾ തഴച്ചുവളരുന്നുണ്ട്. മറ്റു ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ ഇരട്ട മതിലകമാണുള്ളത്. അതായത് പുറത്തുകൂടി വിശാലമായ ഒരു പ്രദക്ഷിണവഴിയും അകത്ത് മറ്റൊരു വഴിയും കാണാം. അകത്തെ വഴിയിൽ ഷർട്ട്, ബനിയൻ മുതലായവ ധരിച്ചുകൊണ്ട് പ്രവേശിയ്ക്കുന്നത് നിരോധിച്ചിരിയ്ക്കുന്നു.
 
 
==ചിത്രങ്ങൾ==