"അബ്ദുൽ ഹമീദ് II" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Image:Abdulhamid21890.jpg നെ Image:Shahzade_Abdulhamid_(1867).jpg കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:CommonsDelinker കാരണം: [[:commons:COM:FR|
അക്ഷര പിശക് തിരുത്തി.
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 15:
[[File:Shahzade Abdulhamid (1867).jpg|thumb|250px|right|യുവായ അബ്ദുൽ ഹമീദ് II]]
 
[[തുർക്കി|തുർക്കിയിലെ]] 3634-ആമത്തെ ഒട്ടോമൻ [[സുൽത്താൻ|സുൽത്താനായിരുന്നു]] '''‍അബ്ദുൽ ഹമീദ് II'''. ഒട്ടോമൻ സുൽത്താൻ അബ്ദുൽ മജീദ് I-ന്റെ (1823-61) അഞ്ചാമത്തെ പുത്രനായി 1842 [[സെപ്റ്റംബർ]] 21-ന് [[ഇസ്താംബൂൾ|ഇസ്താംബൂളിൽ]] ജനിച്ചു. മിഥാത്പാഷയുടെ നേതൃത്വത്തിൽ യുവതുർക്കികൾ സുൽത്താനായ മുറാദ് V-നെ പുറത്താക്കിയതിനെത്തുടർന്ന് 1876 സെപ്റ്റംബർ 1-ന് അബ്ദുൽ ഹമീദ് II സുൽത്താനായി അഭിഷിക്തനായി. ഉടനെതന്നെ ആദ്യത്തെ ഒട്ടോമൻ ഭരണഘടന 1876 [[ഡിസംബർ]] 23-ന് പ്രഖ്യാപിച്ചു. ഇതനുസരിച്ച് ദ്വിമണ്ഡല നിയമസഭ തുർക്കിക്കുണ്ടായി. ആദ്യത്തെ നിയമസഭ 1877 [[മാർച്ച്]] 17-ന് അഹമ്മദ് വെഫീക്ക് പാഷായുടെ അധ്യക്ഷതയിൽ വിളിച്ചുകൂട്ടി.
 
അബ്ദുൽ ഹമീദിന്റെ ഭരണകാലത്ത് തുർക്കിക്ക് രണ്ടു യുദ്ധങ്ങൾ നേരിടേണ്ടിവന്നു. ആദ്യത്തെ [[യുദ്ധം]] [[റഷ്യ|റഷ്യയുമായും]] (1877-78) രണ്ടാമത്തേത് [[ഗ്രീസ്|ഗ്രീസുമായും]] (1897 [[ഏപ്രിൽ]] 18 മുതൽ [[ജൂൺ]] 5 വരെ) ആയിരുന്നു. ഈ യുദ്ധങ്ങൾ മൂലം തുർക്കിക്ക് വമ്പിച്ച നാശനഷ്ടങ്ങളുണ്ടായി. ഇതിനെ തുടർന്ന് നാട്ടിൽ ഉടനീളം കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു. ഈ അവസരം ഉപയോഗിച്ച് യുവതുർക്കികളും വിപ്ലവം അഴിച്ചുവിട്ടു. തത്ഫലമായി 1909 ഏപ്രിൽ 24-ന് പുതിയൊരു [[ഭരണഘടന]] നിലവിൽവന്നു. നാഷനൽ അസംബ്ലി തീരുമാനപ്രകാരം അബ്ദുൽ ഹമീദ് II സ്ഥാനത്യാഗം ചെയ്തു. സുൽത്താനെ സലോണിക്കയിലേക്കു നാടുകടത്തി. 1912-ൽ ബാൾക്കൻ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ ഇദ്ദേഹം ബോസ്പറസിലെ ''ബെയ്ലർബേ''യിലേക്കു തിരിച്ചു. അവിടെവച്ച് 1918 [[ഫെബ്രുവരി]] 10-ന് 75-ആമത്തെ വയസ്സിൽ അന്തരിച്ചു.
 
==ഇതുകൂടികാണുക==
"https://ml.wikipedia.org/wiki/അബ്ദുൽ_ഹമീദ്_II" എന്ന താളിൽനിന്ന് ശേഖരിച്ചത്