"കടവുംഭാഗം പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) കറുത്ത ജൂതരുടെ പള്ളി, മട്ടാഞ്ചേരി എന്ന താൾ കടവുംഭാഗം പള്ളി എന്ന താളിനു മുകളിലേയ്ക്ക്, Drajay1976 മാറ്റിയിരിക്കുന്നു: കൂടുതൽ അറിയപ്പെടുന്ന പേര്
വരി 7:
ചരിത്രസ്മാരകമായി സൂക്ഷിക്കുന്ന [[മട്ടാഞ്ചേരി |മട്ടാഞ്ചേരിയിലെ]] [[പരദേശി സിനഗോഗ്|പരദേശി സിനഗോഗിനും]] മുമ്പ് നിർമ്മിച്ച സിനഗോഗിന് ഏകദേശം 450 വർഷത്തെ പഴക്കമുണ്ടെന്ന് ചിലർ അഭിപ്രായപ്പെടുന്നു. [[കൊച്ചി|കൊച്ചിയിൽ]] രണ്ടു വിഭാഗം ജൂതന്മാരാണ് ഉണ്ടായിരുന്നത്. വെളുത്ത ജൂതരും (പരദേശി ജൂതർ), കറുത്ത ജൂതരും (മലബാറി ജൂതർ). മട്ടാഞ്ചേരി [[ജ്യു ടൗൺ, മട്ടാഞ്ചേരി |ജ്യു ടൗണിലെ]] സിനഗോഗിൽ കറുത്ത ജൂതർക്ക് പ്രവേശനം നിഷേധിച്ചതിനെത്തുടർന്ന് അവർ [[മരക്കടവ്|മരക്കടവിൽ]] നിർമിച്ചതാണ്​ ഈ പള്ളി. പള്ളിയുടെ മുകൾ നിലയിൽ അക്കാലത്ത് വിദ്യാലയം പ്രവർത്തിച്ചിരുന്നു. കൊച്ചി രാജാവ് പള്ളിയുടെ മുന്നിലെ കടവിനടുത്ത് എത്തുമ്പോൾ, ജൂതർ പള്ളിയിലെ ഹെയ്ഖാൽ ([[തൗറാത്ത്|തോറ]] സൂക്ഷിക്കുന്ന [[അൾത്താര]]) തുറന്ന് വച്ച് രാജാവിന് ദർശനം സാധ്യമാക്കുമായിരുന്നു.([[റൂബി ദാനിയേൽ|റൂബി ഡാനിയലിന്റെ]] പുസ്തകത്തിൽ)
 
1948ൽ [[ഇസ്രയേൽ|ഇസ്രായേൽ]] രൂപവത്​കരണത്തോടെ കൊച്ചിയിലെ ജൂതരിൽ ഭൂരിഭാഗവും അങ്ങോട്ടുപോയി. കറുത്ത ജൂതന്മാർ പൂർണമായും പോയതോടെ ജൂതപ്പള്ളിയിലെ പ്രാർഥന നിലച്ചു. പള്ളിയുടെ അകത്തുണ്ടായിരുന്ന സീലിങ്ങുകളും തൂണുകളും അൾത്താരയും കോണിപ്പടികളുമടങ്ങുന്ന സജ്ജീകരണങ്ങളൊക്കെ അഴിച്ചെടുത്ത് 1991-ൽ [[ജെറുസലേം|ജറുസലേമിലേക്ക്]] കൊണ്ടുപോയി. ‘ഫ്രെഡ് വേംസു’വേംസ്’ എന്ന ഇംഗ്ലീഷ് ജൂതനാണ് ഇവയൊക്കെ വിലയ്ക്കുവാങ്ങി കൊണ്ടുപോയത്. [[ജറുസലേം]] മേയറായിരുന്ന [[ടെഡി കേലെക്ക്|ടെഡി കേലെക്കിന്റെ]] ആഗ്രഹപ്രകാരമായിരുന്നു ഇത്. 40 അടി നീളമുള്ള കണ്ടെയ്‌നറിൽ ഏഴ് ടൺ ഭാരമുള്ള ‘കടവുംഭാഗം പള്ളി’ അദ്ദേഹം [[ഇസ്രയേൽ|ഇസ്രയേലിലേക്ക്]] കൊണ്ടുപോയി. പീന്നീട് അത് [[ഇസ്രായേൽ നാഷണൽ മ്യൂസിയം|ഇസ്രായേൽ നാഷണൽ മ്യൂസിയത്തിന്]] കൈമാറി. ഇസ്രായേൽ മ്യൂസിയത്തിൽ കടവുംഭാഗം സിനഗോഗ് മാതൃകയിൽ ഒരു സിനഗോഗ് പുനർനിർമ്മിക്കപ്പെട്ടു.<ref>https://www.azhimukham.com/offbeat-history-of-black-jews-kochi-kadavumbhagam-synagogue-dilapidated-condition-report-by-kr-dhanya/</ref>
 
== കൊച്ചി മുസിരിസ് ബിനാലെ 2018 ==
"https://ml.wikipedia.org/wiki/കടവുംഭാഗം_പള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്