"ഈരാറ്റുപേട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 68:
=== ക്രൈസ്തവർ ===
 
എ.ഡി 50-72 കാലത്ത് ഇന്ത്യയിൽ സുവിശേഷ പ്രചാരണം നടത്തിയ തോമാശ്ളീഹ (സെന്റ് തോമസ്) ഈരാറ്റുപേട്ട സന്ദർശിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്നു{{തെളിവ്}}. അദ്ദേഹത്താൽ മാനസാന്തരപ്പെട്ടവരും കൊടുങ്ങല്ലൂരിൽനിന്നും നിലയ്ക്കലിൽനിന്നും കുടിയേറിയവരുമാണ് ഇവിടത്തെ ക്രൈസ്തവ സമൂഹം..ക്രിസ്താബ്ദത്തിന്റെ ആദ്യ രണ്ട് ശതകങ്ങളിൽ ആരാധനാ കർമങ്ങൾക്കായി പള്ളികൾ സ്ഥാപിക്കപ്പെട്ടിട്ടില്ല എന്ന് ക്രൈസ്തവ ചരിത്രം പറയുന്നു. ഏതെങ്കിലും ഒരു സ്ഥലത്ത് വിശ്വാസികൾ ഒത്തുകൂടി കുരിശിന്റെ സാന്നിധ്യത്തിൽ പ്രാർഥിക്കലായിരുന്നു അക്കാലത്ത് പതിവ്. അതിനാൽ മൂന്നാം ശതകത്തിലായിരിക്കാം [[അരുവിത്തുറ പള്ളി|സെന്റ് ജോർജ് ഫെറോനാ പള്ളി]] സ്ഥാപിക്കപ്പെട്ടതെന്ന് അനുമാനിക്കപ്പെടുന്നു{{തെളിവ്}}. ഹൈന്ദവ ക്ഷേത്ര മാതൃകയിലായിരുന്നു നിർമ്മാണം. ഇതിനെകം മൂന്നോ നാലോ തവണ പുതുക്കിപ്പണിതിട്ടുണ്ട്. 120 അടി ഉയരമുള്ള പള്ളി മാളികയുടെ മുകളിൽ 15 അടി പൊക്കമുള്ള ക്രിസ്തുരാജ പ്രതിമയോടുകൂടിയുള്ള പള്ളി 1952 ലാണ് പണി പൂർത്തിയാക്കിയത്.ഇവിടത്തെ പ്രസിദ്ധമായ ക്രിസ്ത്യൻ ദേവാലയമായ സെന്റ് ജോർജ് ഫെറോനാ പള്ളിയിൽ പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന ഭാരവാഹികളുടെ പേര് പ്രഖ്യാപിക്കുമ്പോൾ പ്രധാന കാർമികൻ ഈരാറ്റുപുഴ എന്ന പേര് തന്നെയാണ് ഇപ്പോഴും വിളിച്ചുപറയുന്നത്). ഈരാറുകൾ യോജിച്ച് പുഴയായിത്തീരുന്ന ഈരാറ്റു'പുഴ' ഈരാറ്റു'പേട്ട'യായി മാറിയത്.
 
=== മുസ്ലിംകൾ ===
"https://ml.wikipedia.org/wiki/ഈരാറ്റുപേട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്