"പാലിയം സമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത് |
||
വരി 6:
==പശ്ചാത്തലം==
പഴയ കൊച്ചിസംസ്ഥാനത്തിൽ രാജാവ് കഴിഞ്ഞാൽ പിന്നെ പ്രധാനി പാലിയത്തച്ചനായിരുന്നു എന്നു പറയപ്പെടുന്നു. പാലിയത്തെ മേനോൻമാർക്ക് ''അച്ചൻ'' എന്ന സ്ഥാനപ്പേര് രാജാവ് നൽകിയിട്ടുള്ളതാണ്. കൊച്ചി സംസ്ഥാനത്തിലെ പ്രധാനമന്ത്രി സ്ഥാനവും, മുഖ്യസൈന്യാധിപസ്ഥാനവും പാലിയത്തച്ചൻമാർക്ക് തന്നെയായിരുന്നു.<ref>[[#ps11|പാലിയം സമരം- പയ്യപ്പിള്ളി ബാലൻ]] പുറം 64 - പാലിയത്തച്ചൻമാരുടെ സ്വാധീനശക്തി</ref> ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പ്രതിനിധിയെ പാലിയത്തച്ചൻ താനുമായിട്ടുണ്ടായ ഒരു പ്രശ്നത്തിൽ വെട്ടിക്കൊലപ്പെടുത്തുകയുണ്ടായി. പാലിയത്തച്ചന്റെ സ്വാധീനശക്തി അറിയാവുന്ന ഡച്ചുകാർ പാലിയത്തച്ചനോട്
സ്വകാര്യക്ഷേത്രങ്ങൾ എല്ലാ ഹിന്ദുക്കൾക്കുമായി തുറന്നുകൊടുക്കുന്നതിൽ താൻഎതിരല്ലെന്ന് തന്നെ വന്നു കണ്ട് നിവേദനം സമർപ്പിച്ച പ്രജാമണ്ഡലം പ്രതിനിധികളോടായി രാജാവ് പറയുകയുണ്ടായി. അത്തരം ഒരു നീക്കത്തിന് രാജകൊട്ടാരം അനുകൂലമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സർക്കാർ ക്ഷേത്രങ്ങൾ എല്ലാ ഹിന്ദുക്കൾക്കുമായി തുറന്നുകൊടുക്കുന്നതിൽ സാങ്കേതികമായ ബുദ്ധിമുട്ടുകൾ ഉണ്ട് എന്നും രാജാവ് ഇവരോട് പറഞ്ഞിരുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു.<ref name=pmc1>പ്രജാമണ്ഡലം ചരിത്രം - പുറം 213</ref> ക്ഷേത്രങ്ങളിൽ എല്ലാ ഹിന്ദുക്കൾക്കും പ്രവേശനം സാധ്യമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഒരു നിവേദനം കൊച്ചിയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ തയ്യാറാക്കി. ഏതാണ്ട് 60000 ത്തോളം ആളുകൾ ഈ ഭീമഹർജിയിൽ ഒപ്പിട്ടിരുന്നു. കൊച്ചിയിലെ മുഴുവൻ ഹിന്ദുക്കളും സമ്മതിച്ചാൽ ഈ നിവേദനത്തിലുള്ള കാര്യങ്ങൾ നടപ്പിലാക്കാം എന്നാണ് രാജാവ് നിവേദനത്തിനു മറുപടിയായി പറഞ്ഞത്. രാജഭയംകൊണ്ട് കുറേപ്പേരങ്കിലും ഇതിനു സമ്മതിക്കില്ലെന്ന് രാജാവിന് അറിയാമായിരുന്നു.<ref name=pssc1>പാലിയം സത്യഗ്രഹസമരചരിത്രം - പുറങ്ങ8 4,5</ref>
|