"ശിവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 26:
കഴുത്തിലെ സർപ്പം, അലങ്കരിച്ച ചന്ദ്രക്കല , മുടിയിൽ നിന്ന് ഒഴുകുന്ന വിശുദ്ധ ഗംഗാ നദി, നെറ്റിയിലെ മൂന്നാമത്തെ കണ്ണ് , ത്രിശൂൽ അല്ലെങ്കിൽ ത്രിശൂലം, ആയുധമായി, ഡമാരു ഡ്രം എന്നിവയാണ് ശിവന്റെ പ്രതിരൂപങ്ങൾ. സാധാരണയായി ലിംഗത്തിന്റെ രൂപത്തിലാണ് അദ്ദേഹത്തെ ആരാധിക്കുന്നത്.<ref name=Fuller>Fuller, p. 58.</ref> ഇന്ത്യ , നേപ്പാൾ , ശ്രീലങ്ക എന്നിവിടങ്ങളിൽ ഹിന്ദുക്കൾ പരക്കെ ആരാധിക്കുന്ന ദൈവമാണ് ശിവൻ.{{sfn|Flood|1996|p=17}}<ref name="Keayxxvii">Keay, p.xxvii.</ref>
 
അഞ്ച് മുഖങ്ങൾ ഉള്ള ഭഗവാൻ ശിവൻ പഞ്ച കൃത്യ മൂർത്തിയാണെന്നു ശിവ പുരാണം , സ്കന്ദ പുരാണം  തുടങ്ങി ഒട്ടേറെ അമൂല്യ ഗ്രന്ഥങ്ങളിൽ പ്രതിപാദിക്കുന്നു .സൃഷ്ടി , സ്ഥിതി , സംഹാരം , തിരോധാനം , അനുഗ്രഹം എന്നിവയാണ് പഞ്ചകൃത്യങ്ങൾ . അതിനാൽ തന്നെ ബ്രഹ്മാവ് , മഹാവിഷ്ണു , മഹാരുദ്രൻ, മഹേശ്വരൻ , സദാശിവൻ ഇവയൊക്കെ ശ്രീ പരമേശ്വരൻറെ അഞ്ചു മുഖങ്ങൾ തന്നെ ആണെന്ന് വിവിധ പുരാണ ഗ്രന്ഥങ്ങളിൽ പ്രതിപാദിക്കുന്നു .അഞ്ചു കൃത്യവും ചെയ്യുന്ന പഞ്ചമുഖ മഹാദേവനെ പഞ്ച വക്ത്രൻ എന്ന് ശിവസഹസ്രനാമത്തിലും പുരാണങ്ങളിലും പറയുന്നു . മഹാശിവന്റെ അഞ്ചമുഖങ്ങൾ യഥാക്രമം ഈശാനം , തത്പുരുഷം , അഘോരം , വാമദേവം, സദ്യോജാതം എന്നീ പേരുകളിലും അറിയപ്പെടുന്നു .സൃഷ്ടി = എല്ലാം സൃഷ്ടിക്കുക ,സ്ഥിതി = എല്ലാം പരിപാലിക്കുക , സംഹാരം = സംഹരിച്ചു മോക്ഷം പ്രധാനം ചെയ്യുക , തിരോധാനം = സർവ്വവും തന്നിൽ തന്നെ ലയിപ്പിക്കുക , അനുഗ്രഹം = വീണ്ടും ലോകത്തെ സൃഷ്ടിക്കുക . നിർഗുണ പരബ്രഹ്മമായ മഹാശിവനെ രൂപമുള്ളവനായും , അരൂപിയായും ആരാധിക്കുന്നു. .ഓംകാരപ്പൊരുൾ അഥവാ ബ്രഹ്മം ശിവനാകുന്നു . ചരിത്ര പരമായും എല്ലാ മതങ്ങളിൽ വെച്ചും ഏറ്റവും ആദ്യം ആരാധിച്ചു തുടങ്ങിയ ദൈവ സങ്കല്പം മഹാശിവ സങ്കല്പമാണ് . പശുപതിനാഥൻ എന്നുള്ള ശിവനാമം വളരെ പ്രചാരമുള്ള ഒരു ശിവനാമമാണ്. 64 കലകളുടെയും ഈശ്വരനാണ് മഹാദേവൻ എന്ന് വിവിധ ഹൈന്ദവ ഗ്രന്ഥങ്ങളിൽ പറയുന്നുണ്ട് .
 
ഒരിക്കൽ ബ്രഹ്മാവും , മഹാവിഷ്ണുവും  തമ്മിൽ തർക്കമായി തങ്ങളിൽ ആരാണ് ശ്രേഷ്ഠൻ എന്ന് അപ്പോൾ അവിടെ മഹാദേവൻ അഗ്നി രൂപത്തിൽ ഒരു മഹാശിവലിംഗരൂപമായി പ്രത്യക്ഷമായി ആ മഹാശിവലിംഗത്തിന്റെ അറ്റം ആര് ആദ്യം കണ്ടെത്തുന്നുവോ അവർ ശ്രേഷ്ഠൻ എന്ന് ശിവൻ അരുളി ചെയ്തു . ബ്രഹ്മാവ് മഹാശിവലിംഗത്തിന്റെ മുകളിലേക്കും മഹാവിഷ്‌ണു താഴേക്കും പുറപ്പെട്ടു എന്നാൽ രണ്ടു ദേവന്മാർക്കും ശിവലിംഗാഗ്രം കണ്ടെത്താനായില്ല . ഭഗവാൻ ശ്രീ മഹാവിഷ്ണു താൻ ശിവലിംഗാഗ്രം കണ്ടെത്തിയില്ല എന്നുള്ള സത്യം തുറന്നു പറഞ്ഞു . എന്നാൽ ബ്രഹ്മാവ് ശിവലിംഗാഗ്രം കണ്ടു എന്ന് കള്ളം പറഞ്ഞു . അതിൽ കുപിതനായ മഹാശിവൻ അന്ന് വരെ അഞ്ച് തലകൾ ഉണ്ടായിരുന്ന ബ്രഹ്മാവിന്റെ കള്ളം പറഞ്ഞ അഞ്ചാമത്തെ തല  പിഴുത് കളഞ്ഞു അന്ന് മുതൽ ബ്രഹ്മാവ് ചതുർമുഖൻ (നാന്മുഖൻ) ആയി . മഹാവിഷ്ണു ആകട്ടെ മഹാശിവനെ തപസ്സു ചെയ്തു സുദർശനചക്രം വരമായി നേടുകയും ചെയ്തു . 1008ശിവ നാമങ്ങൾ ഉരുവിട്ടാണ് മഹാവിഷ്ണു ശിവനെ തപസ്സു ചെയ്തത് എന്നാൽ ആയിരത്തെട്ടാമത്തെ പുഷ്പ്പം തികയാതെ വന്നപ്പോൾ തന്റെ നേത്രം സമർപ്പിച്ചു തപസ്സു തുടർന്നു അതിൽ സന്തുഷ്ടനായ മഹാദേവൻ മഹാവിഷ്ണുവിന് നേത്രങ്ങൾ പതിന്മടങ്ങു ഭംഗിയോടെ തിരികെ കൊടുത്തു അതിനു ശേഷമാണു മഹാവിഷ്ണുവിന് പങ്കജാക്ഷൻ എന്ന് പേര് ലഭിച്ചതെന്ന് ഐതിഹ്യങ്ങളിൽ പറയുന്നുണ്ട് .
 
സർവ്വചരാചരവും വിഷ്ണു , ലക്ഷ്മി , സരസ്വതി, ബ്രഹ്മാവ് , ഗംഗ തുടങ്ങി സകല ദേവിദേവന്മാരെയും സൃഷ്ടിച്ചത് ശിവശക്തികൾ (അർദ്ധനാരീശ്വരൻ ) ആണ് എന്ന് ഇതര ശൈവ ശാക്തേയ പുരാണങ്ങളിലും ,  ഹൈന്ദവ ഗ്രന്ഥങ്ങളിലും വിവരിക്കുന്നുണ്ട് .  എല്ലാ ദേവീദേവന്മാരും ശിവപാർവ്വതി (ലളിത പരമേശ്വരൻ ) മാരുടെ പ്രതീകമാണെന്നും സങ്കല്പിച്ചിരിക്കുന്നു . സർവ്വതിലും മംഗള മൂർത്തിയായ ശിവപാർവ്വതിമാർ (ആദിദേവനും , ആദിശക്തിയും) കുടികൊള്ളുന്നു. സത്യമായ ശിവാനല്ലാതെ വേറൊന്നുമില്ല എന്ന് ശിവപുരാണം, ലിംഗ പുരാണം എന്നീ ഗ്രന്ഥങ്ങളിൽ പറയുന്നു . ശിവൻ എന്നാൽ മംഗളകരമായത് , സത്യമായത്, സുന്ദരമായത് എന്നിങ്ങനെ വിശിഷ്ടമായ അർത്ഥങ്ങൾ ഉണ്ട് . ഈശ്വരൻ, പരമേശ്വരൻ , സർവ്വേശ്വരൻ , വിശ്വേശ്വരൻ , സോമേശ്വരൻ , അനാദിയായത് , നിരാകരമായത് എന്നീ അനേകായിരം അർത്ഥങ്ങളുമുണ്ട്. ശിവൻ പരമാത്മാവും , നിർഗുണ പരബ്രഹ്മവും , ഓംകാരവും ആവുന്നു . ലളിത സഹസ്രനാമത്തിൽ ശിവനെ ശ്രീ മഹാശിവകാമേശ്വരനായും , പാർവ്വതിയെ ശ്രീമഹാ ലളിതാത്രിപുരസുന്ദരിയായും വർണ്ണിക്കുന്നു. കാളികാ പുരാണത്തിൽ ശിവശക്തികൾ മഹാകാലേശ്വരനും മഹാകാളിയുമാണ്. ദേവീഭാഗവതത്തിൽ ശിവൻ പരബ്രഹ്മമൂർത്തിയായ മഹേശ്വരൻ അഥവാ ഭുവനേശ്വരനാകുന്നു ഭവാനിദേവിയാകട്ടെ ആദിശക്തിയും ബ്രഹ്മവിദ്യയുമായ ഭുവനേശ്വരി അഥവാ ഉമാഹൈമവതി ആകുന്നു .  ശൈവ പുരാണങ്ങളിൽ ശിവനും ഉമയും ശ്രീ പരമേശ്വരി പരമേശ്വരൻമാരായി (മഹാപുരുഷനും , മൂലപ്രകൃതിയും) വർണ്ണിക്കുന്നു . ദുർഗ, ത്രിപുരാന്തകൻ , മഹാവിദ്യകൾ , അഷ്ടമൂർത്തി , ഏകപാദമൂർത്തി , നവദുർഗ്ഗ, ദ്വാദശ ജ്യോതിർലിംഗമൂർത്തി , ഗൗരി, അപർണ്ണ , നീലകണ്ഠൻ ,  പിനാകി , ശതാക്ഷി , ശാകംഭരി, kamakhyaകാമാഖ്യ ,അന്നപൂർണ്ണേശ്വരി , മൃത്യുഞ്‌ജയമൂർത്തി , വൈദ്യനാഥമൂർത്തി , കിരാതമൂർത്തി , രാമനാഥർ,ഉമാ ആനന്ദൻ, മഹാഗായത്രി , പഞ്ചലിംഗേശ്വരൻ തുടങ്ങി അനേക നാമങ്ങളിൽ ശിവശക്തികൾ അറിയപ്പെടുന്നു . ദ്വാദശ ജ്യോതിർലിംഗങ്ങൾ വളരെ പ്രാധാന്യം അർഹിക്കുന്ന ശിവക്ഷേത്രങ്ങളാണ്.
 
പരബ്രഹ്മം, ഓംകാരം, ലോകനാഥൻ എന്നിവ ശ്രീപരമേശ്വരൻ തന്നെയാണന്നും; എല്ലാ ചരാചരങ്ങളും പരമാത്മാവായ ശിവനെ പ്രാപിച്ചാണ് മോക്ഷപ്രാപ്തി നേടുന്നതെന്നും ശിവപുരാണം പറയുന്നു.   മഹേശ്വരന്റെ ലോകസംബന്ധിയായ അനുഗ്രഹങ്ങൾ സൃഷ്‌ടി, സ്‌ഥിതി, സംഹാരം, തിരോധാനം, അനുഗ്രഹം എന്നിവയാണ്‌. ഈ ലോകത്തു രചിക്കപ്പെടുന്ന സർഗ്ഗാത്മകമായ എല്ലാം തന്നെയാണ്‌ സൃഷ്‌ടി. സൃഷ്‌ടിക്കപ്പെട്ടവയുടെ ക്രമവും സുസ്‌ഥിരവുമായ പാലനമാണ്‌ സ്‌ഥിതി. പാലിക്കപ്പെടുന്നവയുടെയെല്ലാം വിനാശമാണ്‌ സംഹാരം. പ്രാണങ്ങളുടെ ഉൽക്രമണമാണ്‌ തിരോഭാവം. ഇതിൽ നിന്നെല്ലാം വ്യത്യസ്‌തമായി ഭഗവാനിലേക്ക്‌ ലയിക്കുന്നതാണ്‌ അനുഗ്രഹം. മോക്ഷകാരകമായ ഈ അനുഗ്രഹമാണ്‌ ഭഗവാന്റെ സ്‌ഥായീഭാവം. ഈശന്റെ പഞ്ചമുഖങ്ങൾ, കർമ്മങ്ങൾ, ഭൂതങ്ങൾ, ഗുണങ്ങൾ എന്നിവ. സൃഷ്‌ടി, സ്‌ഥിതി, സംഹാരം, തിരോഭാവം, അനുഗ്രഹം എന്നീ അഞ്ചുകർമ്മങ്ങൾ അഞ്ചു ഭൂതങ്ങളിലുമായി സമന്വയിക്കപ്പെട്ടിരിക്കുന്നു. ഭൂമിയിൽ ജീവജാലങ്ങൾ സൃഷ്‌ടിക്കപ്പെടുന്നു. ജലംകൊണ്ട്‌ ഈ ജീവജാലങ്ങൾക്ക്‌ വളർച്ചയും രക്ഷയും ഉണ്ടാകുന്നു. അഗ്നി എല്ലാറ്റിനേയും ദഹിപ്പിക്കുന്നു.വായു എല്ലാറ്റിനേയും ഒരു ദിക്കിൽനിന്നും മറ്റൊരു ദിക്കിലേക്ക്‌ കൊണ്ടുപോകുന്നു. ആകാശം സകലതിനേയും അനുഗ്രഹിക്കുന്നു. പഞ്ചമുഖങ്ങളിലൂടെ ഈ അഞ്ചു കൃത്യങ്ങളും നിർവ്വഹിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. നാലു മുഖങ്ങൾ നാലു ദിക്കുകൾക്കഭിമുഖമായും അഞ്ചാമത്തെ മുഖം നടുവിലും സ്‌ഥിതി ചെയ്യുന്നു. ഇതിൽ വടക്കേ ദിക്കിലുള്ള മുഖത്തുനിന്നും 'അ'കാരം പുറപ്പെടുന്നു. പടിഞ്ഞാറെ മുഖത്തുനിന്നും 'ഉ'കാരവും തെക്കേ മുഖത്തുനിന്നും 'മ'കാരവും ഉണ്ടാവുന്നു.കിഴക്കേ മുഖത്തുനിന്നും ബിന്ദുവും നടുവിലത്തെ മുഖത്തുനിന്നും നാദവും കൂടി ഉത്ഭവിച്ചു. ഈ അഞ്ചു മുഖങ്ങളിൽ നിന്നും ഒന്നുചേർന്നുണ്ടായ ആദ്യനാദമായ പ്രണവം അഥവാ ഓംകാരം നാദരൂപാത്മകമായ ഈ ലോകത്തിന്റെ മുഴുവനും ഉത്ഭവത്തിനു കാരണമാണ്‌. ശിവശക്‌തി സംയോഗമാണ്‌ ഓംകാരം. ഓംകാരം ഉച്ചരിക്കുന്നതിലൂടെ ഭഗവന്നാമം തന്നെയാണ്‌ സ്‌മരിക്കപ്പെടുന്നത്‌. ഓംകാരം ഭഗവാന്റെ നിഷ്‌കള സ്വരൂപമാണ്‌. ഇതിൽനിന്നുണ്ടായ പഞ്ചാക്ഷരി ഭഗവാന്റെ സകള രൂപത്തെ പ്രതിനിധാനം ചെയ്യുന്നു. പഞ്ചാക്ഷരിയിൽനിന്നുമാണ്‌മൂലഭൂതസ്വരങ്ങൾ- അ, ഇ, ഉ, ഋ, നു- എന്നിവ ഉണ്ടായത്‌.
 
മംഗളസ്വരൂപമാണ്‌ പ്രണവം. ഇതിന്‌ സൂക്ഷ്‌മമെന്നും സ്‌ഥൂലമെന്നും രണ്ടു ഭേദങ്ങൾ പറയപ്പെടുന്നു. പ്രകൃതിയിൽനിന്നും ഉത്ഭവിച്ച സംസാരരൂപിയായ മഹാസമുദ്ര (പ്ര)ത്തിൽനിന്നും കരകയറുന്നതിനുള്ള നാവം ആണ്‌ 'പ്രണവം'. ഈ നിലയിൽ പ്രണവത്തിന്റെ സൂക്ഷ്‌മരൂപമാണ്‌ ഓംകാരം. സൂക്ഷ്‌മ പ്രണവത്തിന്‌ ഹ്രസ്വമെന്നും ദീർഘമെന്നും രണ്ടു രൂപങ്ങളുണ്ട്‌. അകാരം, ഉകാരം, മകാരം, ബിന്ദു, നാദം ഇവയെല്ലാം ഉൾപ്പെട്ടത്‌ ദീർഘപ്രണവം. ഇത്‌ യോഗികൾക്ക്‌ മാത്രം പ്രാപ്‌തമാണ്‌.അകാരം, ഉകാരം, മകാരം- അ, ഉ, മ്‌- എന്നീ മൂന്നു തത്വങ്ങൾ മാത്രം ചേർന്നതാണ്‌ ഹ്രസ്വപ്രണവം, അഥവാ അക്ഷര രൂപത്തിലുള്ള 'ഓം' കാരം. അകാരം ശിവനും ഉകാരം ശക്‌തിയും മകാരം ശിവശക്‌തി സംയോഗവുമാണ്‌. ത്രിതത്വ സ്വരൂപമായ ഈ ഓംകാരം സകല പാപഹരവുമാണ്‌. ഓംകാരം ജപിക്കുന്ന സാധകർ മനസ്സിലാക്കേണ്ടത്‌ പ്രപഞ്ചം (പ്ര) നിങ്ങൾക്ക്‌ (വ) ഇല്ല (ന) എന്ന ജ്‌ഞാനമാണ്‌.
 
"പ്രകർഷണേന നയേത്‌ യുഷ്‌മാൻ മോക്ഷം
 
ഇതി വാ പ്രണവഃ"
 
ജപിക്കുന്ന ഉപാസകരെ മോക്ഷത്തിലേക്ക്‌ നയിക്കുവാൻ പ്രാപ്‌തമാണ്‌ പ്രണവം എന്നർത്ഥം. സ്‌ഥൂലരൂപത്തിലുള്ള പ്രണവമാണ്‌ നമഃ ശിവായ എന്ന പഞ്ചാക്ഷരി മന്ത്രം. ശിവപഞ്ചാക്ഷരി എപ്പോഴും ഓംകാരം ചേർത്തുതന്നെ ജപിക്കേണ്ടതാണ്‌.
 
പഞ്ചേന്ദ്രിയാത്മകമായ ശബ്‌ദം, സ്‌പർശം, രൂപം, രസം, ഗന്ധം എന്നീ ഗുണങ്ങൾ പഞ്ചഭൂതങ്ങളിലധിഷ്‌ഠിതമാണ്‌. ഈ പഞ്ച തത്വങ്ങളും നാദാത്മകമാണ്‌. ഏറ്റവും സൂക്ഷ്‌മമായ തത്വമാണ്‌ ആകാശം. ആകാശ തത്വത്തിലെ നാദമാത്ര ഗുണത്തിൽനിന്നും ഓരോ തത്വത്തിലും ഓരോ ഗുണം കൂടി ചേർന്ന്‌ പരിണമിച്ച്‌ ഭൂ തത്വത്തിലെത്തുമ്പോൾ നാദബ്രഹ്‌മം പൂർണമാകുന്നു.
 
 
 
"https://ml.wikipedia.org/wiki/ശിവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്