"ഉപയോക്താവ്:RajeshUnuppally/Workshop" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 173:
 
===5===
കുട്ടികളുടെ ഇംഗ്ലീഷ് വിദ്യാഭ്യാസം ഡി.എച്ച്.വാട്സിന്റെ നേതൃത്ത്വത്തിലായിരുന്നു. 1906 മേയ് മാസം 6-ആം തീയതി ഹരിപ്പാട്ട് അനന്തപുരം കൊട്ടാരത്തിലെ രാമ വർമ്മയുമായി മഹാറാണി സേതുലക്ഷ്മിബായിയുടെ വിവാഹം നടന്നു. 1907അതിനടുത്ത വർഷം ഏപ്രിൽ മാസം 25-ആം തീയതി ജൂനിയർ റാണി സേതു പാർവ്വതിബായിയെ കിളിമാനൂർ കൊട്ടാരത്തിലെ രവിവർമ്മയും വിവാഹം ചെയ്തു. 1912 നവംബർ 12-ആം തീയതി ജൂനിയർ റാണി ഒരു ആൺകുഞ്ഞിനു ജന്മം നൽകി. ചിത്തിര തിരുനാൾ ബാലരാമ വർമ്മ. ചിത്തിര തിരുനാളിനെ കൂടാതെ സേതു പാർവ്വതിയ്ക്ക് കാർത്തിക തിരുനാൾ എന്ന മകൾ 1916-ലും, ഉത്രാടം തിരുനാൾ മാർത്താണ്ടവർമ്മ എന്ന മകൻ 1922-ലും ജനിച്ചു.
 
ദത്തെടുത്ത രാജകുമാരിമാരുടെ വളർത്തച്ഛനായ കേരളവർമ്മ വലിയ കോയി ത്തമ്പുരാൻ 1914 സെപ്തംബർ 22-ആം തീയതി വൈക്കം ക്ഷേത്രത്തിലേക്കുള്ള യാത്രയിൽ കായംകുളത്തിനടുത്ത് വെച്ചുണ്ടായ കാറപകടത്തിൽ ഇഹലോകവാസം വെടിഞ്ഞു. ഇതിനോടകം സീനിയർ റാണി സേതു ലക്ഷ്മിബായിക്ക് ഒരു ആൺകുഞ്ഞുണ്ടായങ്കിലും പ്രസവത്തോടെ മരിച്ചുപോയി. നിരവധി വർഷങ്ങൾ കുട്ടികളില്ലാതെ ഇരുന്ന സീനിയർ റാണിക്ക് 1923 ഡിസംബർ മാസം 30-ആം തീയതി ഒരു പെൺകുഞ്ഞ് ജനിച്ചു. ഉത്രം തിരുനാൾ ലളിതാംബ ബായി. കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ മഹാരാജാവ് ശ്രീമൂലം തിരുനാൾ രോഗബാധിതനാവുകയും 1924 ആഗസ്ത് 7-ആം തീയതി നാടുനീങ്ങുകയും ചെയ്തു.
"https://ml.wikipedia.org/wiki/ഉപയോക്താവ്:RajeshUnuppally/Workshop" എന്ന താളിൽനിന്ന് ശേഖരിച്ചത്