"രവീന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 24:
 
== ജീവിത രേഖ ==
[[കൊല്ലം ജില്ല|കൊല്ലം ജില്ലയിലെ]] [[കുളത്തൂപ്പുഴ|കുളത്തൂപ്പുഴയിൽ]] പരേതരായ മാധവൻ - ലക്ഷ്മി ദമ്പതികളുടെ ഒമ്പതുമക്കളിൽ ഏഴാമനായി [[1941]] [[നവംബർ 9|നവംബർ ഒൻപതിനാണു]] രവീന്ദ്രൻ ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം [[സ്വാതിതിരുനാൾ സംഗീത കോളജ്|സ്വാതിതിരുനാൾ സംഗീത കോളജിൽ]] ചേർന്നു. പിൽക്കാലത്ത് തനിക്കു വേണ്ടി ഒട്ടേറെ ചിത്രങ്ങളിൽ പാടിയ ഗായകൻ യേശുദാസ് ഇവിടെ സമകാലികനായിരുന്നു.<ref name="mm">{{cite news |title = മധുരഗാനങ്ങളുടെ രാജശില്പി |publisher =മലയാള മനോരമ |page = 8 |date =2005-03-04 |accessdate =2007-09-20 |language =മലയാളം
}}</ref> യുവാവായിരിക്കെ "തണ്ടർ ബേർഡ്സ്" എന്ന ഗാനമേള സംഘത്തിൽ ഗായകനായിരുന്നു.<ref name="th">{{cite news |title = Life and times of a music director|url =http://www.hinduonnet.com/thehindu/lf/2002/10/24/stories/2002102401580200.htm|publisher =ദ് ഹിന്ദു |date =2002-10-24 |accessdate =2007-09-20 |language =ഇംഗ്ലീഷ്
}}</ref>
വരി 40:
യേശുദാസുമായുള്ള സഹോദര തുല്യമായ ആത്മബന്ധം ഇരുവരും ഒന്നിച്ച ഗാനങളിലും കാണാമായിരുന്നു. അത്രയേറെ ഹിറ്റുകളാണ് ഈ സഖ്യം മലയാളത്തിനു സമ്മാനിച്ചത്. യേശുദാസിനു ദേശീയ പുരസ്കാരം നേടി കൊടുത്ത ഭരതത്തിലെ രാമകഥ ഗാനലയം എന്ന ഗാനത്തിനു സംഗീതം പകർന്നത് രവീന്ദ്രനാണു്. എം.ജി.ശ്രീകുമാറിന് ആദ്യത്തെ ദേശീയ പുരസ്കാരം നേടി കൊടുത്തത് മാസ്റ്ററുടെ നാദരൂപിണി ശങ്കരീ പാഹിമാം (ഹിസ് ഹിനസ് അബ്ദുള്ള) എന്ന ഗാനമാണ്. ഗായികമാരിൽ ചിത്രയായിരുന്നു മാസ്റ്ററുടെ ഗാനങ്ങൾ കൂടുതൽ ആലപിച്ചത്. മലയാളത്തിലെ ഒരുവിധം എല്ലാ ഗായകർക്കും അദ്ദേഹം പാടാൻ അവസരം നൽകിയിട്ടുണ്ട്.
 
അവസാന കാലത്ത് [[അർബുദം|അർബുദ ബാധയെത്തുടർന്ന്]] അവശനായിരുന്നെങ്കിലും സംഗീത ലോകത്തും ടി.വി. ചാനലുകളിലും സജീവ സാന്നിദ്ധ്യമായിരുന്നു രവീന്ദ്രൻ. ഇതിനിടയിൽ 2000-ൽ അദ്ദേഹം താമസം [[എറണാകുളം|എറണാകുളത്തോട്ട്]] മാറ്റി. എന്നാൽ ചെന്നൈയിൽ വീട് കൊടുത്തിരുന്നില്ല. ഇടയ്ക്ക് അവിടെയും പോയിരുന്നു. അങ്ങനെയിരിയ്ക്കെയാണ് തികച്ചും അപ്രതീക്ഷിതമായി മരണം അദ്ദേഹത്തെ തേടിയെത്തിയത്. 2005 മാർച്ച് 3-ന് വൈകീട്ട് 3:30ന് ചെന്നൈയിലെ വീട്ടിൽ വച്ചാണ് രവീന്ദ്രൻ അന്തരിച്ചത്. മരണത്തിന് ഏതാനും ദിവസം മുമ്പ് അർബുദ ചികിത്സയ്ക്കായി ചെന്നൈയിലെത്തിയ അദ്ദേഹത്തിന് പെട്ടെന്ന് [[ഹൃദയാഘാതം]] ഉണ്ടാകുകയായിരുന്നു. മൃതദേഹം ചെന്നൈയിൽ തന്നെ സംസ്കരിച്ചു. അദ്ദേഹത്തിന്റെ അവസാന ചിത്രങ്ങളായ [[വടക്കുന്നാഥൻ (ചലച്ചിത്രം)|വടക്കുന്നാഥൻ]], [[കളഭം]] എന്നിവ മരണാനന്തരമാണ് പുറത്തിറങ്ങിയത്.
 
== സംഗീതസംവിധാനം ചെയ്തവ ==
"https://ml.wikipedia.org/wiki/രവീന്ദ്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്