"കാളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 36:
[[ദക്ഷൻ|ദക്ഷന്റെ]] യാഗത്തിൽ സതി സ്വയം യോഗ സിദ്ധി കൊണ്ട് ദേഹത്യാഗം വരിച്ചപ്പോൾ കോപിഷ്ടനായ പരമശിവന്റെ താണ്ഡവത്തിനിടയിൽ അദ്ദേഹം തൻറെ ജട പിഴുതു തറയിൽ അടിയ്ക്കുകയും അതിൽ നിന്നും ഭദ്രകാളി പിറക്കുകയും ചെയ്തു. സംസാര സാഗരത്തെ തരണം ചെയ്യിക്കാൻ സഹായിക്കുന്ന കാളി ഭവതാരിണി എന്നറിയപ്പെട്ടു.
 
ശൈവ പുരാണങ്ങൾ പ്രകാരം [[രക്തബീജൻ|രക്തബീജനെ]] വധിക്കാൻ [[പാർവ്വതി]] എടുത്ത രൗദ്രഭാവം ആണ് [[മഹാകാളി]] (കാളരാത്രി). കാളികാപുരാണത്തിൽ കാളി പരമദൈവമായ സാക്ഷാൽ ആദിപരാശക്തി (ശിവപത്നി)ആകുന്നു. മങ്കൊമ്പ്, ചെട്ടികുളങ്ങര, തിരുമാന്ധാംകുന്ന്,ആറ്റുകാൽ തുടങ്ങിയ ക്ഷേത്രങ്ങളിൽ ശിവന്റെ (മഹാകാലേശ്വരൻ) ഭാര്യസങ്കല്പത്തിലാണ് കൂടുതലായും ആരാധന നടത്തുന്നത്.
 
"ഭദ്രോൽപ്പത്തി പ്രകരണത്തിൽ" ശിവപുത്രി എന്നൊരു [[ഭദ്രകാളി]] സങ്കല്പം ഉണ്ട്. ഈ കാളി ശിവന്റെ തൃക്കണ്ണിലെ അഗ്നിയിൽ നിന്നും അവതരിച്ചവൾ ആണ്. ദാരികനെ വധിക്കാൻ വേണ്ടിയാണ് അവതാരം. വേതാളാരൂഢയാണ് ഭഗവതി. ഇതാണ് കേരളത്തിൽ പൊതുവെ കൂടുതലായി ആരാധിക്കപ്പെടുന്ന കാളി.
വരി 45:
ദാരികനെന്ന അസുരനെ വധിച്ച ശ്രീഭദ്രകാളിയെ ആണ് കേരളത്തിൽ ഭൂരിഭാഗവും ആരാധിക്കുന്നത്.ഈ ഐതിഹ്യപ്രകാരം ശ്രീപരമശിവൻ്റെ മകളായാണ് ഭദ്രയെ കാണുന്നത്.
 
ശ്രീരാമകൃഷ്ണ പരമഹംസർ കാളിയെ ജഗദംബികയായി ആണ്‌ ആരാധിച്ചിരുന്നത്. അദ്ദേഹത്തിന് ഭഗവതിയുമായി സംസാരിക്കാൻ സാധിച്ചിരുന്നു എന്ന് ഐതീഹ്യമുണ്ട്. വിഡ്ഢിയായ ഒരുവനെ മഹാകവിയായ കാളിദാസൻ ആക്കിത്തീർത്തതും കാളീദേവിയുടെ അനുഗ്രഹം കൊണ്ടാണെന്നും വിശ്വസിക്കപ്പെടുന്നു. വികട കവിയായ തെന്നാലി രാമനും ആ കഴിവ് സിദ്ധിക്കപ്പെട്ടതു ഭദ്രകാളിയുടെ അനുഗ്രഹം കൊണ്ടാണത്രേ. വിക്രമാദിത്യ കഥകളിലും ഭദ്രകാളീ സാന്നിധ്യം കാണാം.
 
== ചരിത്രം ==
"https://ml.wikipedia.org/wiki/കാളി" എന്ന താളിൽനിന്ന് ശേഖരിച്ചത്