"കാളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 34:
 
== ഐതിഹ്യം ==
[[ദക്ഷൻ|ദക്ഷന്റെ]] യാഗത്തിൽ സതി സ്വയം യോഗ സിദ്ധി കൊണ്ട് ദേഹത്യാഗം വരിച്ചപ്പോൾ കോപിഷ്ടനായ പരമശിവന്റെ താണ്ഡവത്തിനിടയിൽ അദ്ദേഹം തൻറെ ജട പിഴുതു തറയിൽ അടിയ്ക്കുകയും അതിൽ നിന്നും ഭദ്രകാളി പിറക്കുകയും ചെയ്തു. സംസാര സാഗരത്തെ തരണം ചെയ്യിക്കാൻ സഹായിക്കുന്ന ദേവി ഭവതാരിണി എന്നറിയപ്പെട്ടു.
 
ശൈവ പുരാണങ്ങൾ പ്രകാരം [[രക്തബീജൻ|രക്തബീജനെ]] വധിക്കാൻ [[പാർവ്വതി]] എടുത്ത രൗദ്രഭാവം ആണ് [[മഹാകാളി]] (കാളരാത്രി). കാളികാപുരാണത്തിൽ കാളി പരമദൈവമായ സാക്ഷാൽ ആദിപരാശക്തി (ശിവപത്നി)ആകുന്നു. മങ്കൊമ്പ്, ചെട്ടികുളങ്ങര, തിരുമാന്ധാംകുന്ന്,ആറ്റുകാൽ തുടങ്ങിയ ക്ഷേത്രങ്ങളിൽ ശിവന്റെ (മഹാകാലേശ്വരൻ) ഭാര്യസങ്കല്പത്തിലാണ് കൂടുതലായും ആരാധന നടത്തുന്നത്.
വരി 42:
ദേവീപുരാണങ്ങൾ പ്രകാരം മധുകൈടഭ വധത്തിന് മഹാവിഷ്ണുവിനെ സഹായിക്കാൻ വേണ്ടി ആണ് ആദ്യമായി മഹാകാളി അവതരിക്കുന്നത്. ചണ്ഡമുണ്ഡന്മാരെ വധിക്കാൻ ദുർഗ്ഗാ ഭഗവതിയുടെ പുരികക്കൊടിയിൽ നിന്നും അവതരിച്ച കാളികയാണ് "ചാമുണ്ഡി". പിന്നീട് ഇതേ കാളി രക്തബീജനെയും വധിക്കയാൽ രക്തചാമുണ്ഡി എന്നും പേര് വന്നു. സഹസ്രമുഖരാവണനെ വധിക്കാൻ സീതയും കാളിയായി മാറുന്നുണ്ട്. ഈ കാളിയാണ് പരമശിവന്റെ നെഞ്ചിൽ നടനമാടിയവൾ. നരസിംഹമൂർത്തിയുടെ കോപമടക്കാൻ കാലഭൈരവന്റെ തൃക്കണ്ണിലെ അഗ്നിയിൽ നിന്നും സിംഹമുഖത്തോടെ കാളി അവതരിച്ചു. ഇതാണ് അഥർവാണ ഭദ്രകാളി അഥവാ പ്രത്യംഗിരിദേവി. ദശമഹാവിദ്യമാരിലെ താര, ചിന്നമസ്ത തുടങ്ങിയവ കാളിയുടെ പല രൂപങ്ങൾ ആയി കണക്കാക്കുന്നു.
 
സപ്തമാതാക്കളിൽ ചാമുണ്ഡ, നവദുർഗ്ഗമാരിൽ കാളരാത്രി, തമിഴ്നാട്ടിൽ മാരിയമ്മൻ, വടക്കൻ കേരളത്തിൽ ശ്രീകുരുംബ, ഭൈരവി, രുധിരമാല, ബാലഭദ്ര, സുമുഖീകാളി, ബംഗാളിൽ ഭവതാരിണി, ദക്ഷിണകാളി, കരിംകാളി, കുണ്ഡലിനീശക്തി, ഇച്ഛാശക്തി, പ്രകൃതി, കൊറ്റവൈ, ഊർവ്വരത, ഭുവനേശ്വരി, മഹാമാരി, ശീതളാദേവി തുടങ്ങിയവ ഭദ്രകാളിയുടെ വിവിധ ഭാവങ്ങളോ പേരുകളോ ആണ്. കടുംപായസം, രക്തപുഷ്പ്പാഞ്ജലി, കോഴിയെ നടക്ക് വെക്കൽ, മഞ്ഞൾ കുരുമുളക് ചെമ്പട്ട് എന്നിവ സമർപ്പിക്കൽ, തവിട് അഭിഷേകം, ചെമ്പരത്തിമാല, തെച്ചിപ്പൂമാല, വേപ്പിലമാല, വാളും ചിലമ്പും സമർപ്പിക്കൽ, ഗുരുതിപൂജ എന്നിവയൊക്കെ ഈ ഭഗവതിയുടെ ഇഷ്ട വഴിപാടുകളാണ്.
ദാരികനെന്ന അസുരനെ വധിച്ച ശ്രീഭദ്രകാളിയെ ആണ് കേരളത്തിൽ ഭൂരിഭാഗവും ആരാധിക്കുന്നത്.ഈ ഐതിഹ്യപ്രകാരം ശ്രീപരമശിവൻ്റെ മകളായാണ് ഭദ്രയെ കാണുന്നത്.
 
ശ്രീരാമകൃഷ്ണ പരമഹംസർ കാളിയെ ജഗദംബികയായി ആണ്‌ ആരാധിച്ചിരുന്നത്. അദ്ദേഹത്തിന് ഭഗവതിയുമായി സംസാരിക്കാൻ സാധിച്ചിരുന്നു എന്ന് ഐതീഹ്യമുണ്ട്. വിഡ്ഢിയായ ഒരുവനെ മഹാകവിയായ കാളിദാസൻ ആക്കിത്തീർത്തതും കാളീദേവിയുടെ അനുഗ്രഹം കൊണ്ടാണെന്നും വിശ്വസിക്കപ്പെടുന്നു. വികട കവിയായ തെന്നാലി രാമനും ആ കഴിവ് സിദ്ധിക്കപ്പെട്ടതു ഭദ്രകാളിയുടെ അനുഗ്രഹം കൊണ്ടാണത്രേ.
 
== ചരിത്രം ==
"https://ml.wikipedia.org/wiki/കാളി" എന്ന താളിൽനിന്ന് ശേഖരിച്ചത്