"ന്യൂട്രോൺ നക്ഷത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
സൗരപിണ്ഡത്തിന്റെ 1.35 മുതൽ 2.1 മടങ്ങ് വരെയായിരിക്കും സാധാരണയായി ന്യൂട്രോൺ നക്ഷത്രങ്ങളുടെ [[ദ്രവ്യമാനം]]. [[വ്യാസാർദ്ധം]] 20 കി.മീ നും 10 കി.മീ നു ഇടയിലായിരിക്കും, ഇതുമായി താരതമ്യം ചെയ്യുമ്പോൾ [[സൂര്യൻ|സൂര്യന്‌]] 30,000 മുതൽ 70,000 വരെ ഇരട്ടി വലിപ്പമുണ്ട്. അത്കൊണ്ട് തന്നെ അവയുടെ ശരാശരി [[സാന്ദ്രത]] 8.4×10<sup>16</sup> മുതൽ 1×10<sup>18</sup> കി.ഗ്രാം/ക്യുബിൿ മീറ്റ്ർ വരെയായിരിക്കും, ഇത് [[അണുകേന്ദ്രം|അണുകേന്ദ്രത്തിന്റെ]] സാന്ദ്രതയായ 3×10<sup>17</sup> കി.ഗ്രം/ക്യുബിക്മീറ്റർ നോട് താരതമ്യപ്പെടുത്താവുന്നതണ്‌. അവയുടെ സാന്ദ്രത ഉപരിതലത്തിൽ 1×10<sup>9</sup> കി.ഗ്രം/ക്യുബിക്മീറ്ററിൽ താഴെ നിന്ന് തുടങ്ങി ഉള്ളിലേക്ക് പോകുംതോറും കൂടിവരികയും 6 മുതൽ 8×10<sup>17</sup> കി.ഗ്രാം/ക്യുബിക്മീറ്റ്ർ വരെ എത്തുകയും ചെയ്യുന്നു. ഈ ഉയർന്ന സാന്ദ്രത മൂലം ഒരു ന്യൂട്രോൺ നക്ഷത്രത്തിൽ നിന്നുള്ള ഒരു സ്പൂൺ ദ്രവ്യത്തിന്‌ ദശലക്ഷക്കണക്കിന്‌ ആനകളുടെ പിണ്ഡമുണ്ടാകും.
 
1.44 സൗരപിണ്ഡം ([[ചന്ദ്രശേഖർ സീമ|ചന്ദ്രശേഖർ പരിധി]]) വരെയുള്ള നക്ഷത്രങ്ങൾ വെള്ളകുള്ളന്മാരായിതീരുകയാണ്‌ ചെയ്യുക; സൗരപിണ്ഡത്തിന്റെ 2 മടങ്ങിനു മുകളിൽ 3 മടങ്ങ് വരെ പിണ്ഡമുള്ള നക്ഷത്രങ്ങൾ ക്വാർക്ക് നക്ഷത്രങ്ങൾ ആയിതീരുമെന്നു കരുതുന്നു. 5 നു മുകളിൽ സൗരപിണ്ഡമുള്ള നക്ഷത്രങ്ങൾ ജീവിതകാലത്തിന്റെ അവസാനം ഗുരുത്വപരമായ തകർന്നടിയലിനു വിധേയമായി [[തമോദ്വാരം|തമോദ്വാരമായി]] തീരും.
 
== രൂപവത്കരണം ==
"https://ml.wikipedia.org/wiki/ന്യൂട്രോൺ_നക്ഷത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്