"സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം കൊറോണ വൈറസ് 2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 11:
}}
 
2019 നോവൽ കോറോണ വൈറസ് (2019-nCoV) എന്ന പേരിൽ അറിയപ്പെട്ടിരുന്ന വൈറസാണ് '''സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം കോറോണവൈറസ് 2''' (SARS-CoV-2 എന്ന് ചുരുക്കം). [[കോവിഡ്-19|2019 ലെ കൊറോണ വൈറസ് രോഗത്തിന്]] കാരണമായ [[വൈറസ്|വൈറസാണിത്]]. പോസിറ്റീവ് സെൻസ് ([[ആർ. എൻ. എ.|എം ആർ.എൻ.എ]] രൂപപ്പെടുത്താതെ തന്നെ നേരിട്ട് പ്രോട്ടീനുകൾ നിർമിക്കുന്ന), സിംഗിൾ സ്ട്രാൻഡഡ് (ഒറ്റ ഇഴ മാത്രമുള്ള) ആർ.എൻ.എ ഉൾപ്പെടുന്ന വൈറസാണിത്. [[ലോകാരോഗ്യസംഘടന]] അന്തർദേശീയ ആശങ്കയുളവാക്കുന്ന പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി ഈ വൈറസുണ്ടാക്കുന്ന [[കോവിഡ് 19]] രോഗത്തെ പ്രഖ്യാപിച്ചിരിക്കുന്നു. [[ചൈന|ചൈനയിലെ]] [[wuhan|വുഹാനിലാണ്]] ഈ വൈറസ് മൂലമുള്ള രോഗത്തെക്കുറിച്ച് ആദ്യമായി റിപ്പോർട്ട് ചെയ്തത്. [[വവ്വാൽ|വവ്വാലുകളിലെ]] കൊറോണവൈറസുകളിൽ നിന്ന് രൂപപ്പെട്ടു എന്നുകരുതുന്ന സാർസ് കൊറോണവൈറസ്-2 ന് ഇടസംഭരണിയായി (Intermediate reservoir) [[ഈനാംപേച്ചി]] (Pangolin) വർത്തിക്കുന്നു. വൈറസിന് സൂക്ഷ്മകണികകൾ നിറഞ്ഞ വാതകരൂപങ്ങളിൽ നിരവധി മണിക്കൂറുകളും പ്ലാസ്റ്റിക്, സ്റ്റീൽ പ്രതലങ്ങളിൽ മൂന്നുദിവസം വരേയും നിലനിൽക്കാനാകും.<ref>https://www.medrxiv.org/content/10.1101/2020.03.09.20033217v1.full.pdf</ref> [[Coronaviridae|കൊറോണാവിറിഡേ ഫാമിലിയിൽ]] ഉൾപ്പെടുന്ന ബീറ്റാകൊറോണാവൈറസ് [[ജീനസ്|ജീനസിലെ]] സാർബികോവൈറസ് (ലീനിയേജ് B) എന്ന സബ് ജീനസിൽ ഇതുൾപ്പെടുന്നു.
== വൈറസിനെ തിരിച്ചറിയൽ ==
2019 ഡിസംബറിൽ [[ചൈന|ചൈനയിലെ]] ഹുബൈ പ്രവിശ്യയിലെ [[വുഹാൻ]] പട്ടണത്തിൽ [[ന്യുമോണിയ]] രോഗവ്യാപനപശ്ചാത്തലത്തിലാണ് പുതിയ ഇനം കൊറോണവൈറസിന്റെ സാന്നിധ്യം ശ്രദ്ധിക്കപ്പെടുന്നത്. 2020 ജനുവരി 30 ന് ലോകാരോഗ്യസംഘടന 2019 (വൈറസിനെ തിരിച്ചറിഞ്ഞ വർഷം) , N (=new), coV (= കൊറോണാവൈറസ് ഫാമിലി) എന്നിവ ചേർത്ത് വൈറസിന് 2019-nCoV എന്ന പേരുനൽകി. 2020 ഫെബ്രുവരി 11 ന് ഇന്റർനാഷണൽ കമ്മിറ്റി ഓൺ ടാക്സോണമി ഓഫ് വൈറസസ് (ICTV) വൈറസിനെ '''സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം കോറോണവൈറസ് 2''' (SARS-CoV-2) എന്ന് പേരുനൽകി. തുടർന്ന് ലോകാരോഗ്യസംഘടന ഈ വൈറസ് രോഗത്തെ [[കോവിഡ്-19]] (= Coronavirusdisease 2019) എന്ന് നാമകരണം ചെയ്തു.<ref>{{Cite web|url=https://www.fip.org/files/content/priority-areas/coronavirus/Coronavirus-guidance-update-ENGLISH.pdf|website=https://www.fip.org|publisher=INTERNATIONALPHARMACEUTICALFEDERATION|language=en|title=CORONAVIRUS SARS-CoV-2 COVID-19 PANDEMIC : Information and interim guidelines for pharmacists and the pharmacy workforce}}</ref>
വരി 17:
== വൈറസിന്റെ ഘടന ==
[[File:Coronavirus virion structure.svg|alt=Figure of a spherical SARSr-CoV virion showing locations of structural proteins forming the viral envelope and the inner nucleocapsid|thumb|right|Structure of a SARSr-CoV virion]]
പോസിറ്റീവ് സെൻസ് ([[ആർ. എൻ. എ.|എം ആർ.എൻ.എ]] രൂപപ്പെടുത്താതെ തന്നെ നേരിട്ട് പ്രോട്ടീനുകൾ നിർമിക്കുന്ന), സിംഗിൾ സ്ട്രാൻഡഡ് (ഒറ്റ ഇഴ മാത്രമുള്ള) ആർ.എൻ.എ ഉൾപ്പെടുന്ന വൈറസാണിത്. സാർസ് കൊറോണവൈറസ്-2 ന് 50 മുതൽ 200 വരെ [[നാനോമീറ്റർ]] വ്യാസമുണ്ട്. മറ്റ് കോറോണവൈറസുകളെപ്പോലെ നാല് ഘടനാപരമായ [[മാംസ്യം|മാംസ്യതൻമാത്രകൾ]] (പ്രോട്ടീൻ മോളിക്യൂളുകൾ) ഇവയിലുണ്ട്. അവ S (spike), E (envelope), M (membrane), and N (nucleocapsid) എന്നിവയാണ്. ഇതിൽ എൻ എന്നത് ന്യൂക്ലിയോക്യാപ്സിഡ് എന്ന ഭാഗത്തെ സൂചിപ്പിക്കുന്നു. ഇതിലാണ് പോസിറ്റീവ് സെൻസ് (എം ആർ.എൻ.എ രൂപപ്പെടുത്താതെ തന്നെ നേരിട്ട് പ്രോട്ടീനുകൾ നിർമിക്കുന്ന), സിംഗിൾ സ്ട്രാൻഡഡ് (ഒറ്റ ഇഴ മാത്രമുള്ള) ആർ.എൻ.എ കാണപ്പെടുന്നത്. ഹോഴ്സ് ഷൂ വവ്വാലുകളിലെ റൈനോലോപ്പസ് (Rhinolophus genus) ജനുസിൽപ്പെട്ടവയിലാണ് സമാനമായ വൈറൽ ജീനോമുകളെ കണ്ടെത്തിയിരിക്കുന്നത്. <ref>https://www.nature.com/articles/s41586-020-2012-7</ref> വവ്വാലുകളിലെ കോറോണവൈറസുകളുമായി ജനിതകസാമ്യമുള്ള വൈറസാണിത്. S, L എന്നിങ്ങനെ രണ്ട് വൈറസ് സ്ട്രെയിനുകൾ (തരങ്ങൾ) [[ജീനോം|ജീനോമിക്]] പഠനങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ട്. <ref>https://academic.oup.com/nsr/advance-article/doi/10.1093/nsr/nwaa036/5775463?searchresult=1</ref> എൽ ടൈപ്പ് 70 ശതമാനവും എസ് ടൈപ്പ് 30 ശതമാനവും വരും. ഇതിൽ എൽ ടൈപ്പ് ആണ് ചൈനയിൽ വുഹാനിൽ തുടക്കത്തിൽ വ്യാപകമായത്. എസ് ടൈപ്പ് താരതമ്യേന പുരാതന ജീനോം വ്യവസ്ഥ പുലർത്തുന്നവയാണ്. [[ഇലക്ട്രോൺ സൂക്ഷ്മദർശിനി|ക്രയോജനിക് ഇലക്ട്രോൺ മൈക്രോസ്കോപ്പിയിലൂടെ]] അറ്റോമിക് തലത്തിൽ വൈറസിന്റെ സ്പൈക്ക് പ്രോട്ടീനുകളുടെ ചിത്രം തയ്യാറാക്കിയിട്ടുണ്ട്. ശരീരത്തിൽ വൈറസിന്റെ ശരാശരി ഇൻക്യുബേഷൻ കാലയളവ് 5.1 ദിവസമാണ്. <ref>https://www.medicalnewstoday.com/articles/sars-cov-2-study-confirms-previous-incubation-period-estimates#Median-incubation-period-is-5.1-days</ref>അടിസ്ഥാന പ്രത്യുൽപാദനസംഖ്യ 2.24-36.58 ആണ്. <ref>https://www.ncbi.nlm.nih.gov/pubmed/32081636</ref>
[[പ്രമാണം:SARS-CoV-2_49531042877.jpg|ലഘുചിത്രം| SARS-CoV-2 ന്റെ ഇലക്ട്രോൺ മൈക്രോസ്കോപ്പ് ചിത്രം (മധ്യഭാഗത്ത്, മഞ്ഞ) ]]
ഫൈലോജനറ്റിക് ഗവേഷണങ്ങളും 30 ഓളം ലഭ്യമായ [[കോവിഡ്-19 വൈറസ്|കോവി‍ഡ് വൈറസ്]] സാമ്പിളുകളും 2019 [[നവംബർ]] മധ്യത്തോടെ കോവിഡ്-19 വൈറസ് മനുഷ്യരിലേയ്ക്ക് എത്തിച്ചേർന്നു എന്ന് തെളിയിക്കുന്നു.<ref>http://www.centerforhealthsecurity.org/resources/COVID-19/200128-nCoV-whitepaper.pdf</ref>കൂടാതെ വൈറസിന്റെ മ്യൂട്ടേഷൻ നിരക്ക് (ഉൽപരിവർത്തനനിരക്ക്) 1.05x10–3 to1.26x10–3 ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. SARS-CoV-2 ജീനോമിന് bat SARS-like coronavirus (Bat-CoV (RaTG13)) ജീനോമുമായി 96% സമാനതയുണ്ട്. <ref>{{Cite web|url=https://www.nature.com/articles/s41423-020-0407-x|website=https://www.nature.com|publisher=Nature|language=en|title=COVID-19: a new challenge for human beings}}</ref>