"ത്രിമൂർത്തികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 10:
[[പരാശക്തി|ആദിപരാശക്തി]] പ്രത്യക്ഷയായി അടുത്ത മഹായുഗത്തിന്റെ ആരംഭമായതായി ഓർമിപ്പിക്കുന്നു. അതേസമയം മഹാവിഷ്ണുവിന്റെ നാഭിയിലെ താമരയിൽ ബ്രഹ്മാവും ബ്രഹ്മാവിന്റെ ഭ്രൂമധ്യത്തിൽനിന്ന് ശിവനും ജനിച്ചു എന്ന് പുരാണങ്ങളിൽ പറയുന്നു. അഥവാ സാക്ഷാൽ ആദിനാരായണനായ മഹാവിഷ്‌ണു തന്നിൽ നിന്നു അടർത്തിയെടുത്ത മൂന്നു വകഭേദങ്ങളാണ്‌ ത്രിമൂർത്തികൾ എന്നും പുരാണങ്ങളിൽ പ്രതിപാദിക്കുന്നുണ്ട്‌. അതുകൊണ്ട്‌ മഹാവിഷ്ണുവിന് ത്രിഗുണങ്ങളും ചേർന്ന വിരാട് രൂപവും, അഥവാ വിശ്വരൂപമെന്നും പറയുന്നുണ്ട്‌. ഭഗവാനെ സർവ്വേശ്വരൻ അഥവാ പരബ്രഹ്മനെന്നും ഭക്തർ വിശ്വസിക്കുന്നു. ആയതിനാൽ ത്രിമൂർത്തികൾ സാക്ഷാൽ ആദിനാരായണന്റെ സാത്വിക, രാജസിക, താമസിക ഗുണങ്ങളിൽ നിന്നും ഉണ്ടായി എന്നും വിഷ്‌ണു പുരാണം രേഖപ്പെടുത്തിയിട്ടുണ്ട്‌. ഇതാണ് ത്രിഗുണങ്ങൾ. ആയതിനാൽ ഈ കാരണങ്ങളെല്ലാം കൊണ്ട്‌ ഭഗവാന്‌ ത്രിഗുണാത്മൻ എന്ന നാമവുമുണ്ട്‌. ആദിയിൽ എല്ലാത്തിനും കാരണഭൂതനായ ദൈവം ആയതിനാൽ "ആദി" എന്ന വാക്കും; "മനുഷ്യന് ആശ്രയിക്കാവുന്ന ദൈവം","അല്ലെങ്കിൽ നരത്തെ അയനം ചെയ്യുന്നവൻ അഥവാ പ്രപഞ്ചത്തെ കറക്കികൊണ്ടിരിക്കുന്ന ദൈവം" എന്ന അർത്ഥത്തിൽ "നാരായണൻ" എന്ന് മറ്റൊരു പേരും മഹാവിഷ്‌ണുവിന്‌ അറിയപ്പെടുന്നു. അങ്ങനെയിരിക്കെ തന്നെ ത്രിഗുണങ്ങളിൽ പ്രധാനമായും സത്വഗുണമാണ് മഹാവിഷ്ണുവിന് പറയപ്പെടുന്നത്. രജോഗുണപ്രധാനിയായ ബ്രഹ്മാവ് സൃഷ്ടിയേയും തമോഗുണാത്മകനായ ശിവൻ സംഹാരത്തേയും പ്രതിനിധീകരിക്കുമ്പോൾ മഹാവിഷ്ണു പരിപാലനത്തെയാണ്‌ (സ്ഥിതി) സൂചിപ്പിക്കുന്നത് .തുടർന്ന്‌ ബ്രഹ്മാവ്‌ നാലു ദിക്കിലേക്കും മുകളിലേക്കും നോക്കുമ്പോൾ അഞ്ച് മുഖം ഉണ്ടാകുന്നു. തന്നെപ്പറ്റിയോ തന്റെ ലക്ഷ്യത്തെപ്പറ്റിയോ ഒന്നുമറിയാതെ വിഷണ്ണനായിരിക്കുമ്പോൾ 'തപസ്സുചെയ്തു ശക്തിനേടി സൃഷ്ടികർമത്തിലേർപ്പെടുക' എന്ന് അശരീരി കേൾക്കുകയും ബ്രഹ്മാവ് സൃഷ്ടികർമം ആരംഭിക്കുകയും ചെയ്യുന്നു. ബ്രഹ്മാവിന്റെ വ്യത്യസ്ത അവയവങ്ങളിൽനിന്നു ജനിച്ച പ്രജാപതിമാർ പിതാവിന്റെ നിർദ്ദേശപ്രകാരം പ്രപഞ്ചസൃഷ്ടിയിൽ വ്യാപൃതരാവുകയും വൈവിധ്യമാർന്ന ജീവജാലങ്ങളുടെയും സസ്യങ്ങളുടെയും ആവിർഭാവത്തിനു കാരണമാവുകയും ചെയ്തു. ഈ കാരണങ്ങളാൽ കാലദേശങ്ങളിൽ നിന്നും നാമരൂപങ്ങളിൽ നിന്നും ഗുണധർമ്മങ്ങളിൽ നിന്നും അതീതനും കേവലസ്വരൂപിയുമായ ശ്രീവാസുദേവനാകുന്നു പരമബ്രഹ്മം. സാക്ഷാൽ പരബ്രഹ്മനായ ആദിനാരായണനിൽ നിന്നു ഉൽപത്തി കൊണ്ടതാണ്‌ എല്ലാ ദേവതകളും ആയതിനാൽ ആദിനാരായണനിൽ ത്രിമൂർത്തികൾ ഉൾപ്പെടെ സർവ്വ ദേവതകളും, സമസ്ഥപ്രപഞ്ചവും കുടികൊള്ളുന്നതായി ഭക്തർ വിശ്വസിക്കുന്നു. സൃഷ്ടി, സ്ഥിതി , സംഹാരം , അനുഗ്രഹം, തിരോധാനം തുടങ്ങിയ പഞ്ചകൃത്യങ്ങൾ പരബ്രഹ്മമായ ആദിനാരായണൻ തന്നെയാണ് നിർവഹിക്കുന്നത്. അതായത്‌ സർവ്വതിന്റെയും ആദിയും, അന്ത്യവും സാക്ഷാൽ ആദിനാരായണനായ മഹാവിഷ്‌ണുവിൽ തന്നെയാണെന്ന്‌ പുരാണങ്ങളിൽ പറയുന്നു. അവ്യക്തമായ കാരണപ്രപഞ്ചത്തിനും വ്യക്തമായ കാര്യപ്രപഞ്ചത്തിനും മൂലസ്വരൂപം അല്ലെങ്കിൽ ആദികാരണമായിട്ടിരിക്കുന്നത് ഭഗവാൻ ആദിനാരായണൻ അഥവാ മഹാവിഷ്ണു എന്ന പരബ്രഹ്മമാകുന്നു.
 
ശിവപുരാണമനുസരിച്ച്‌ ഒരിക്കൽ തങ്ങളെ സൃഷ്ടിച്ചത് ആരെന്ന സംശയം മഹാവിഷ്‌ണുവിലും, ബ്രഹ്‌മാവിലും ഉടലെടുക്കുന്നു. രണ്ടു പേരും പരസ്പരം ആ സംശയം ആവർത്തിച്ചു കൊണ്ടിരിക്കുമ്പോൾ അവർക്കുമുന്നിൽ അഗ്‌നി രൂപത്തിൽ ശിവലിംഗം പ്രത്യക്ഷമാവുന്നു. ആ ശിവലിംഗത്തിന്റെ വലത് ഭാഗം പുരുഷ രൂപമായ ശിവനും ഇടതു ഭാഗം ആദിപരാശക്തിയുമായിരുന്നു. ശിവശക്തികൾ മഹാലിംഗരൂപത്തിൽ പ്രത്യക്ഷമായി ബ്രഹ്മാവിനോടും, മഹാവിഷ്ണുവിനോടും ശിവലിംഗത്തിന്റെ അഗ്രം കണ്ടെത്താൻ ശിവശക്തികൾ ആവശ്യപ്പെടുന്നു. ബ്രഹ്മ്മാവ് ശിവലിംഗത്തിനു മുകൾ ഭാഗം അന്വേഷിച്ചും, വിഷ്ണു ശിവലിംഗത്തിന്റെ പാദം തേടി താഴേക്കും യാത്ര ആവുന്നു. ഭഗവാൻ മഹാവിഷ്ണു ശിവലിംഗത്തിൻറെ അഗ്രം കാണാതെ മടങ്ങി എത്തുന്നു. ബ്രഹ്മദേവനും ശിവലിംഗത്തിന്റെ അഗ്രം കാണാതെ തിരിച്ചെത്തുന്നു. വിഷ്ണു താൻ അഗ്രം കണ്ടില്ല എന്നുള്ള സത്യാവസ്ഥ അറിയിക്കുന്നു. എന്നാൽ ബ്രഹ്മാവ് താൻ സമർത്ഥൻ എന്ന് കാണിക്കാൻ വേണ്ടി താൻ ശിവലിംഗത്തിന്റെ മുകൾ അഗ്രം കണ്ടു എന്ന് കള്ളം പറയുന്നു. ആ സമയം മഹാദേവൻ ആദിശക്തിയുമായി അവിടെ ശിവശക്തി ഭാവത്തിൽ പ്രത്യക്ഷ മാവുന്നു. കള്ളം പറഞ്ഞ ബ്രഹ്മാവിൻറെ അഞ്ച് മുഖങ്ങളിൽ ഒന്ന് പിഴുതു കളയുന്നു. താൻ ചെയ്ത തെറ്റിന് ബ്രഹ്മാവ് മാപ്പു നല്കുന്നു. മാത്രമല്ല സൃഷ്ടി കർമ്മം ബ്രഹ്മാവിനെ ഏൽപ്പിക്കുന്നു ബ്രഹ്മാവിന്റെ ശക്തിയായി മഹാസരസ്വതിയെയും നല്കുന്നു. പരിപാലന കർമ്മം മഹാവിഷ്ണുവിനെ ഏൽപ്പിക്കുന്നു ശക്തിയായി മഹാലഷ്മിയെയും നൽകുന്നു. സംഹാര കർമ്മം നിർവ്വഹിക്കാൻ ശിവൻ തന്റെ തന്നെ സംഹാര ഭാവമായ മഹാരുദ്രൻ (മഹാകാലേശ്വരൻ) നെ സൃഷ്‌ടിച്ചു ശക്തി ആയി മഹാകാളിയെയും നൽകുന്നു. ശിവ, സ്കന്ദ, കൂർമ്മ, ദേവി ഭാഗവതം ഇതര പുരാണങ്ങളിൽ ഈ കഥ വിശദമായി പരാമർശിക്കുന്നുണ്ട്. ത്രിമൂർത്തികളുടെ സൃഷ്ടി സ്ഥിതി സംഹാര കർമ്മങ്ങൾക്ക് പുറമെ മഹാദേവൻ തിരോധനം, അനുഗ്രഹം എന്നീ പഞ്ചകൃത്യ കർമ്മങ്ങൾ കൂടി നിർവഹിക്കുന്നു ഈ അഞ്ച് മുഖങ്ങളും ചേർന്നത് കൊണ്ടുതന്നെ പരബ്രഹ്മ മൂർത്തിയായ ശിവനെ പഞ്ചവക്ത്രൻ എന്ന് വിളിക്കുന്നു കൂടാതെ പരമേശ്വരൻ, പരമശിവൻ, സർവ്വേശ്വരൻ, ഭുവനേശ്വരൻ, ത്രിഭുവനേശ്വരൻ, അഖിലാണ്ഡേശ്വരൻ, മഹേശ്വരൻ, ഭവൻ (ജീവിതം പ്രദാനം ചെയ്യുന്നവൻ) എന്നിങ്ങനെ അനന്തമായ നാമങ്ങൾ മഹാദേവനുണ്ട്.ശിവന്റെ ഈ മുഖങ്ങളെ പുരാണങ്ങൾ വിവരിക്കുന്നു - സദ്യോജാതൻ, വാമദേവൻ, തത്പുരുഷൻ, അഘോരൻ എന്നിവരാണ് നാലുമുഖങ്ങൾ. അഞ്ചാമത്തെതായ ഈശാനനെ മുനിമാർക്കുകൂടി അപ്യാപ്യമാണ് ശിവന്റെ ശക്തിയെ ശിവശക്തി അഥവാ ആദിപരാശക്തി എന്ന് വിളിക്കുന്നു. ശിവശക്തിയായ ദേവി ഹിമവാന്റെ പുത്രി ആയതിനാലും മൂലപ്രകൃതി ആയതിനാലും പാർവ്വതി എന്നാ നാമത്തിലും, ദക്ഷപുത്രി ആയി പിറന്നതിനാൽ ദാക്ഷായണി എന്നും സ്വാതിക ഭാവത്തെ ഉണർത്തുന്ന മഹാശക്തി ആയതിനാൽ സതി എന്നും അറിയപ്പെടുന്നു. ലളിതപരമേശ്വരന്മാരായി ഉമാമഹേശ്വരന്മാരായി ലോകമാതാപിതാക്കളായി ശിവശക്തികൾ സർവ്വ ചരാചരങ്ങളിലും കുടികൊള്ളുന്നു.
 
== ത്രിമൂർത്തികളുടെ മഹത്ത്വം ==
"https://ml.wikipedia.org/wiki/ത്രിമൂർത്തികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്