"മരിച്ഝാംപി ദുരന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
കൂടുതൽ വിവരങ്ങൾ (തുടരും)
വരി 47:
 
=== സംഭവവികാസങ്ങൾ ===
മരിച്ഝാംപി സംരക്ഷിതവനമേഖലയാണെന്നും അഭയാർഥികളുടേത് അനധികൃത കുടിയേറ്റമാണന്നും പശ്ചിമബംഗാൾ സർക്കാർ പ്രസ്താവിച്ചു<ref>{{Cite journal|url=http://links.jstor.org/sici?sici=0021-9118%28199902%2958%3A1%3C104%3ARRIFRW%3E2.0.CO%3B2-%23|title=Refugee Resettlement in Forest Reserves: West Bengal Policy Reversal and the Marichjhapi Massacre|last=Mallick|first=Ross|date=1999-02-01|journal=The Journal of Asian Studies, Vol. 58, No. 1. (Feb., 1999), pp. 104-125.|accessdate=|pmid=|volume=58|pages=104-125}}</ref>,<ref>{{Cite web|url=http://www.cssscal.org/pdf/publication/debdatta_chowdhury_article_space_identity_territory.pdf|title=Space, identity, territory : The Marichjhapi Massacre 1979|access-date=2020-01-20|last=Chawdhury|first=Debdatta|date=2011-05-04|website=cssscal.org|publisher=Routeledge, Taylor & Francis Group|page=667}}</ref>. ഇതനുസരിച്ച് കുടിയൊഴിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നു.<ref name=":6">{{Cite journal|url=https://www.epw.in/journal/1978/27/our-correspondent-columns/west-bengal-victims-their-leaders-making.html|title=Victims of their Leaders Making|last=Choudhuri|first=Kalyan|date=1978-07-08|journal=Economic and Political Weekly|accessdate=2020-01-20|doi=|pmid=}}</ref>. ദ്വീപു നിവാസികൾ ഒഴിഞ്ഞുപോകാൻ കൂട്ടാക്കഞ്ഞതിനെത്തുടർന്ന് 1979 ജനവരി അവസാന ആഴ്ച മുതൽ സംസ്ഥാന സർക്കാർ ദ്വീപ് ഉപരോധിച്ചു. ദ്വീപിലേക്കുള്ള കുടിവെള്ളവും മരുന്നും ഭക്ഷണവും തടയപ്പെട്ടു. പോലീസ് വെടിവെപ്പുണ്ടായി. അനേകം പേർ കൊല്ലപ്പെട്ടു<ref name=":5" />. ദ്വീപു നിവാസികൾ ഇതിനെതിരായി ഹൈക്കോടതിയിൽ അപ്പീൽ നല്കി. പശ്ചിമബംഗാൾ ഹൈക്കോർട്ട് ദ്വീപു നിവാസികൾക്കനുകൂലമായി വിധി നല്കിയെങ്കിലും വേണ്ടവിധം നടപ്പാക്കപ്പെട്ടില്ല. പോലീസ് നടപടിക്കു ശേഷവും ദ്വീപുപേക്ഷിക്കാൻ നിവാസികൾ തയ്യാറാവാഞ്ഞതിനാൽ 1979 മെയ് മാസത്തിൽ ബലപ്രയോഗം ശക്തിപ്പെട്ടു. വീടും കുടികളും തട്ടിനിരത്തപ്പെട്ടു, കുഴൽക്കിണറുകൾ നശിപ്പിക്കപ്പെട്ടു. ദ്വീപുവാസികളെ നിർബന്ധപൂർവം ഒഴിപ്പിച്ച് ദണ്ഡകാരണ്യകാംപിലേക്ക് സ്ഥലം മാറ്റാനുമുള്ള നടപടികൾ സർക്കാർ കൈക്കൊണ്ടു . രക്ഷപ്പെടാൻ ശ്രമിച്ചവർക്കു നേരെ വെടിവെപ്പു നടന്നു<ref name=":2" /><ref name=":3" /><ref name=":4" />.
 
=== ഔദ്യോഗിക നിലപാട്. ===
1979 ഫെബ്രുവരി 23ന് [[ലോക്‌സഭ|ലോക് സഭയിൽ]] മരിച് ഝാംപി ദുരന്തം ചർച്ചക്കെടുത്തു. സംസ്ഥാനസർകാർ നല്കിയ വിവരങ്ങൾ അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി എച്.എം പാട്ടീൽ സഭയുമായി പങ്കു വെച്ചു<ref name=":0">{{Cite web|url=https://eparlib.nic.in/bitstream/123456789/2084/1/lsd_06_07_23-02-1979.pdf#search=Marichjhapi|title=Lok Sabha Debate : MarichJhapi ,23 Feb.1979|access-date=2020-01-18|last=|first=|date=1979-02-23|website=Lok Sabha Debates|publisher=Parliament of India Lok Sabha Digital Library|pages=267-268}}</ref>. 1978 ഫെബ്രുവരിയിലും മാർച്ചിലുമായി [[ദണ്ഡകാരണ്യ പുനരധിവാസ പദ്ധതി|ദണ്ഡകാരണ്യ പുനരധിവാസ കാംപ്]] ഉപേക്ഷിച്ച് ഒരു ലക്ഷത്തിൽപരം അഭയാർഥികൾ [[പശ്ചിമ ബംഗാൾ|പശ്ചിമബംഗാളിലേക്ക്]] തിരിച്ചെത്തിയതായും അവരിൽ ഭൂരിഭാഗം പേരേയും തിരികെ ദണ്ഡകാരണ്യ കാംപിലേക്കു തന്നെ തിരിച്ചയച്ചതായും, അവശേഷിച്ച എണ്ണായിരത്തിൽപരം പേർ മരിച് ഝാംപി ദ്വീപു കൈയേറി താമസമുറപ്പിച്ചതായും മന്ത്രി സ്ഥിരീകരിച്ചു. ദ്വീപിൽ താമസമുറപ്പിച്ചവർ വനം നശിപ്പിക്കുകയും മറ്റു പല നിയമലംഘനങ്ങൾ നടത്തുകയും, തൊട്ടടുത്ത കുമിർദ്വീപിലേക്കും കുടിയേറ്റം വ്യാപിപ്പിക്കാൻ ശ്രമിക്കയും ചെയ്തു. സ്ഥിതിഗതികൾ വഷളായി വരുന്നതുകണ്ട് സംസ്ഥാനപൊലീസ് വെടിവെപ്പു നടത്തി. അഭയാർഥികളിൽ രണ്ടു പേർ മരിക്കുകയും നാലു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പൊലീസ് സൂപ്രണ്ടും മജിസ്ട്രേറ്റുമടക്കം നല്പത്തിയെട്ട് പൊലീസുകാർക്കു പരിക്കേറ്റു. സ്ഥിതിഗതികൾ നിയന്ത്രണത്തിലാണ്. അഭയാർത്ഥികൾ ദ്വിപിൽ നിന്നൊഴഞ്ഞ്നിന്നൊഴിഞ്ഞ് ഒന്നടങ്കം ദണ്ഡകാരണ്യത്തിലേക്കു തിരിച്ചു പോകുന്നതോടെ സമാധാനം പുനഃസ്ഥാപിക്കപ്പെടും<ref name=":0" />.
 
1979 ജൂലൈ 9-ന് ലോക്സഭാ ചോദ്യോത്തര വേളയിൽ അഭയാർഥികൾ മുഴുവനായും ദണ്ഡകാരണ്യ കാംപിലേക്ക് തിരിച്ചയക്കപ്പെട്ടുവെന്ന് പുനരധിവാസ മന്ത്രി മറുപടി നല്കി<ref>{{Cite web|url=https://eparlib.nic.in/bitstream/123456789/2208/1/lsd_06_08_09-07-1979.pdf#search=Marichjhapi|title=Lok Sabha Debates|access-date=2010-01-18|last=|first=|date=1979-07-09|website=Parliament Digital Library: Lok Sabha Debates|publisher=Parliament of India, Lok Sabha, Digital Library|pages=85-86}}</ref>.
 
=== പ്രതിപക്ഷ നിലപാട് ===
അധികാരത്തിലെത്തുന്നതിനുമുമ്പ് സി.പി.എം അഭയാർഥികളോട് അനുഭാവമുള്ളവരായിരുന്നെന്നും, ദണ്ഡകാരണ്യ കാംപിൽ നിന്ന് അവരെ തിരികെ പശ്ചിമ ബംഗാളിലേക്കെത്തിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നെന്നും പ്രതിപക്ഷം വാദിച്ചു. മരിച് ഝാംപിയിൽ എണ്ണായിരമല്ല, മുപ്പതിനായിരത്തിൽ പരം അഭയാർഥികൾ ഉണ്ടായിരുന്നെന്ന് കണക്കുകൾ നിരത്തപ്പെട്ടു. പ്രതിപക്ഷനേതാക്കൾക്കെന്നല്ല, എം.എൽ.എ, എംപി മാർക്കും മാധ്യമപ്രവർത്തകർക്കും മരിച്ഝാംപിയിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിരിക്കുന്നുവെന്ന് ലോക്സഭയിൽ പ്രസ്താവമുണ്ടായി<ref name=":7">{{Cite web|url=http://eparlib.nic.in/handle/123456789/756?view-type=search=Maichjhapi|title=Lok Sabha Debates 16 May 1979|access-date=2020-01-23|last=|first=|date=1979-05-16|website=eparlib.nic.in|publisher=Parliament of India ,Lok Sabha Digital Library|pages=387-415|others=Calling attention to matters of urgent public importance: Refusal by refugees at Marichjhapi to go to Dandakaranya}}</ref>.
 
ലോക്സഭാ അംഗങ്ങളായിരുന്ന പ്രസന്നാഭായ് മെഹ്ത, ലക്ഷ്മീനാരായൺ പാണ്ഡെ, മംഗൾദാസ് വിശാരദ് എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയോട് സത്യാവസ്ഥകൾ നേരിട്ടുകണ്ട് റിപോർട്ടു തയ്യാറാക്കാൻ പ്രധാനമന്ത്രി [[മൊറാർജി ദേശായ്]] നിർദ്ദേശം നല്കി. സമിതിയിൽ നിന്ന് വസ്തുതകൾ മറച്ചുവെച്ചെന്ന ആരോപണം ഉണ്ടായി<ref name=":7" />,<ref>{{Cite journal|url=http://links.jstor.org/sici?sici=0021-9118%28199902%2958%3A1%3C104%3ARRIFRW%3E2.0.CO%3B2-%23|title=Refugee Resettlement in Forest Reserve: West Bengal Policy Reversal and the Marichjhapi Massacre|last=Mallick|first=|date=1999-02-01|journal=|accessdate=2020-01-23|doi=|pmid=|page=106}}</ref>.
 
<br />
=== സാമൂഹ്യപ്രവർത്തകർ, മാധ്യമങ്ങൾ ===
സാമൂഹ്യപ്രവർത്തകരും മാധ്യമങ്ങളും തത്സമയത്തു തന്നെ സംഭവം ജനങ്ങളുടെ ശ്രദ്ധയിൽപെടുത്താൻ ശ്രമിച്ചു<ref name=":6" />,<ref>{{Cite news|others=Jugantar 17 May 1979 (Bengali daily)|title=Marchjhapi saaf}}</ref>,<ref>{{Cite news|title=Das hazaar Robinson Crusoes|others=Jugantar 27-30 July 1978}}</ref>,<ref>{{Cite journal|url=http://links.jstor.org/sici?sici=0021-9118%28199902%2958%3A1%3C104%3ARRIFRW%3E2.0.CO%3B2-%23|title=Refugee Resettlement in Forest Reserves|last=Mallick|first=Ross|date=1999-02-01|journal=The Journal of Asian Studies|doi=10.2307/2658391|pmid=|page=112|accessdate=2020-01-24}}</ref><ref>{{Cite news|title=Danadakaranya refugees refuse to budge|date=1978-06-29|others=S.N. Khanna in The Overseas Hindustan Times}}</ref>,<ref>{{Cite news|title=The Marichjhapi Massacre The Oppressed Indian 4(4),21-23 1982 Ranjit Kumar Sikdar}}</ref>
 
 
 
<br />
 
"https://ml.wikipedia.org/wiki/മരിച്ഝാംപി_ദുരന്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്