"ഹനുമാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ജന്മ നക്ഷത്രം
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) ജന്മ നക്ഷത്രം
വരി 11:
| Script = <!--Enter the name of the deity in the local script used -->
| God of =ഹനുമാൻ.. നക്ഷത്രം മൂലം..
| Mantra = ഓം ഹം ഹനുമതേ നമഃ.
| Weapon = ഗദ
| Consort = ഇല്ല. (നൈഷ്ടികബ്രഹ്മചാരിയാണ്)
വരി 17:
| Mount =
}}
'''ഹനുമാൻ''' അല്ലെങ്കിൽ '''ആഞ്ജനേയൻ''', [[രാമായണം|രാമായണത്തിലെ]] പ്രധാന കഥാപാത്രമായ ഒരു വാനരനാണ്. ഹൈന്ദവ വിശ്വാസമനുസരിച്ച് [[ചിരഞ്ജീവി|സപ്തചിരംജീവി]]കളിൽ (മരണമില്ലാത്തവർ) ഒരാളുമാണ് ഹനുമാൻ. [[പരമശിവൻ]] തന്നെയാണ് ഹനുമാനായി അവതരിച്ചത് എന്ന് [[ശിവപുരാണം|ശിവപുരാണവും]] [[ദേവീഭാഗവതം|ദേവീഭാഗവതവും]] പറയുന്നു. മഹാബലവാനായ വായൂപുത്രനാണ് ഹനുമാൻ എന്നാണ് വിശ്വാസം. [[ശ്രീരാമൻ|ശ്രീരാമസ്വാമി]]യുടെ പരമഭക്തനും, ആശ്രിതനുമായ ഹനുമാൻ രാമനാമം ചൊല്ലുന്നിടത്തെല്ലാം പ്രത്യക്ഷനാകുമെന്ന് വിശ്വസിച്ചുവരുന്നു. ഹനുമാൻ സ്വാമിയുടെ ജന്മ നക്ഷത്രം മൂലം.
 
[[രാക്ഷസൻ|രാക്ഷസരാജാവായ]] [[രാവണൻ|രാവണന്റെ]] തടവിൽ നിന്നും [[ശ്രീരാമൻ|രാമന്റെ]] ഭാര്യയായ [[സീത|സീതയെ]] കണ്ടെടുക്കാനുള്ള ദൗത്യത്തിൽ രാമനു വേണ്ടി ദൂതു പോയതാണ് ഹനുമാൻ ചെയ്ത കൃത്യങ്ങളിൽ പ്രധാനപ്പെട്ടത്. രാമ-രാവണയുദ്ധത്തിൽ ദാരുണമായി മുറിവേറ്റ രാമന്റെ സഹോദരൻ [[ലക്ഷ്മണൻ|ലക്ഷ്മണനെ]] സുഖപ്പെടുത്തുന്നതിനായി ഹനുമാൻ [[ഹിമാലയം|ഹിമാലയത്തിലേക്കു]] പറക്കുകയും, ഔഷധസസ്യങ്ങൾ നിറഞ്ഞ മരുത്വാമല വഹിച്ചുകൊണ്ട് തിരികെ വരികയും ചെയ്തു. സംശയാതീതമായ ദൃഢഭക്തിയുടെ ഉത്തമോദാഹരണമായി ഹനുമാൻ പരക്കെ അംഗീകരിക്കപ്പെടുന്നു. ഒരു വാനരരൂപത്തിൽ ആരാധിക്കപ്പെടുന്ന ഇദ്ദേഹം, തന്റെ ബുദ്ധിശക്തികൊണ്ടും, രാമനോടുള്ള വിശ്വാസ്യതകൊണ്ടും ഹിന്ദു വിശ്വാസത്തിൽ പ്രധാനപ്പെട്ടൊരു ദേവനായി അറിയപ്പെടുന്നു. രാമനാമം ജപിക്കുന്നിടത്തു ഹനുമാന്റെ സാന്നിധ്യം ഉണ്ടാകുമെന്നും, നവഗ്രഹദോഷങ്ങൾ പ്രത്യേകിച്ച് ശനിദോഷം ഹനുമദ്‌ ഭക്തരെ ബാധിക്കില്ലെന്നുമാണ് ഭക്തരുടെ വിശ്വാസം.
"https://ml.wikipedia.org/wiki/ഹനുമാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്