"അമാവാസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
 
വരി 4:
ചന്ദ്രന്റെ ഭൂമിക്കു ചുറ്റുമുള്ള കറക്കത്തിൽ 29 അല്ലെങ്കിൽ 30 ദിവസത്തിൽ ഒന്ന് എന്ന കണക്കിൽ ചന്ദ്രൻ സൂര്യന്റേയും ഭൂമിയുടേയും ഇടയിൽ വരും. ഈ സമയം ചന്ദ്രന്റെ സൂര്യനു എതിരായുള്ള ഭാഗം ഭൂമിയെ അഭിമുഖീകരിക്കുന്നതിനാൽ ചന്ദ്രനെ നഗ്നനേത്രങ്ങൾക്കു ദൃശ്യമാകില്ല. ഇങ്ങനെ [[ചന്ദ്രൻ|ചന്ദ്രന്റെ]] പ്രകാശിതമല്ലാത്ത ഭാഗം ഭൂമിക്ക് അഭിമുഖമായി വരുന്ന ദിവസമാമാണ് അമാവാസി അഥവാ '''കറുത്തവാവ്'''. എന്ന് പറയുന്നത്.
 
ഭൂമിയെ വലംവയ്ക്കുന്നതിനിടയിൽ, കൃത്യമായ ഇടവേളകളിൽ ചന്ദ്രൻ സൂര്യനും ഭൂമിക്കും ഇടയിൽ എത്തിച്ചേരാറുണ്ട്. ആ സമയത്ത് ചന്ദ്രന്റെ ഒരു പകുതി ഭൂമിക്കു നേരെയും മറ്റേ പകുതി സൂര്യനു നേരെയും ആയിരിക്കും. സൂര്യന്റെ നേരെയുള്ള പകുതിയിൽ വെളിച്ചമുണ്ടാകും. നമ്മുടെ നേരെ തിരിഞ്ഞിരിക്കുന്ന മറ്റേ പകുതിയിൽ ഇരുട്ടായിരിക്കും. ചന്ദ്രൻ സ്വയം പ്രകാശിക്കുന്നില്ല എന്നതിനാൽ ആ സമയത്ത് നമുക്ക് ചന്ദ്രനെ കാണാൻ കഴിയില്ല. അങ്ങനെയാണ് അമാവാസി അഥവാ കറുത്ത വാവ് സംഭവിക്കുന്നത്. ഓരോ തവണ ചന്ദ്രൻ ഭൂമിയെ ചുറ്റിവരുമ്പോഴും ഒരിക്കൽ അമാവാസി ഉണ്ടാകും. ഒരു വർഷത്തിൽ പന്ത്രണ്ടോ പതിമൂന്നോ പ്രാവശ്യം ഇതു സംഭവിക്കാം.<ref>{{Cite web|url=https://luca.co.in/eclipse-faq/|title=ഗ്രഹണം പതിവുചോദ്യങ്ങൾ|date=2019-12-11|website=LUCA|language=en-USml|access-date=2020-01-05}}</ref>
 
[[സൂര്യൻ|സൂര്യനും]] ചന്ദ്രനും കൃത്യം ഒരേ രേഖയിൽത്തന്നെ വരികയാണെങ്കിൽ സൂര്യനെ ചന്ദ്രൻ മറക്കുകയും തന്മൂലം സൂര്യഗ്രഹണം സംഭവിക്കുകയും ചെയ്യും. അമാവാസി ദിവസം മാത്രമാണ്‌ [[സൂര്യഗ്രഹണം]] ഉണ്ടാകുക. സൂര്യൻ സഞ്ചരിക്കുന്ന അതേ തലത്തിലൂടെ (Plane ) അല്ല ചന്ദ്രൻ ഭൂമിയെ വലം വയ്ക്കുന്നത്. സൂര്യപഥവും ചന്ദ്രപഥവും തമ്മിൽ ഏകദേശം 5 ഡിഗ്രിയുടെ വ്യത്യാസം ഉണ്ട് ഇതു കാരണം രണ്ടു ബിന്ദുക്കളിൽ മാത്രമേ സൂര്യപഥവും ചന്ദ്രപഥവും തമ്മിൽ കൂട്ടിമുട്ടുകയുള്ളൂ. ഈ ബിന്ദുക്കളെയാണ് നമ്മൾ [[രാഹുവും കേതുവും]] എന്നു വിളിക്കുന്നതത്. ചുരുക്കത്തിൽ അമാവാസി ദിവസം ചന്ദ്രൻ സൂര്യൻ രാഹുവിലോ കേതുവിലോ ആയാൽ മാത്രമേ സൂര്യഗ്രഹണം സംഭവിക്കൂ.
 
"https://ml.wikipedia.org/wiki/അമാവാസി" എന്ന താളിൽനിന്ന് ശേഖരിച്ചത്