"ലക്സർ ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 49:
[[നൈൽ]] നദിയുടെ കിഴക്കേ കരയിൽ ഇന്ന് [[Luxor|ലക്സർ]] (പുരാതന [[തീബ്സ്|തീബ്സ്]]) എന്നറിയപ്പെടുന്ന നഗരത്തിൽ സ്ഥിതിചെയ്യുന്ന ഒരു വലിയ പുരാതന ഈജിപ്ഷ്യൻ ക്ഷേത്ര സമുച്ചയമാണ് '''ലക്സർ ക്ഷേത്രം.'''(Arabic: معبد الاقصر). ഏകദേശം ക്രിസ്തുവിന് മുമ്പ് 1400-ലാണ് ഇത് നിർമ്മിച്ചത്. [[ഈജിപ്ഷ്യൻ ഭാഷ|ഈജിപ്ഷ്യൻ ഭാഷയിൽ]] ഇതിനെ ഐപെറ്റ് റെസിറ്റ്, "തെക്കൻ ദേവാലയം" എന്ന് വിളിക്കുന്നു. ആദ്യകാല യാത്രക്കാർ സന്ദർശിച്ച പ്രധാന ശ്‌മശാന ക്ഷേത്രങ്ങളിൽ നാലെണ്ണം [[Kurna|കുർണയിലെ]] [[Mortuary Temple of Seti I|സെതി ഒന്നാമൻ ക്ഷേത്രം]], [[Deir el-Bahari|ഡീർ എൽ ബഹ്രിയിലെ]] [[Mortuary Temple of Hatshepsut|ഹാറ്റ്ഷെപ്സുത് ക്ഷേത്രം]], [[റാംസെസ്സ് രണ്ടാമൻ|റാംസെസ്സ് രണ്ടാമൻ ക്ഷേത്രം]] (ഉദാ. [[Ramesseum|റാമെസിയം]]), [[Medinet Habu (temple)|മെഡിനെറ്റ് ഹബുവിലെ]] [[Ramesses III|റാമെസ്സസ് മൂന്നാമന്റെ ക്ഷേത്രം]] എന്നിവയാണ്. കിഴക്കൻ കരയിലുള്ള രണ്ട് പ്രാഥമിക ആരാധനാലയങ്ങൾ [[കർണ്ണാക്|കർണ്ണാക്]], ലക്സർ എന്നറിയപ്പെടുന്നു.<ref name="Science">Science, "Excavation of the Temple of Luxor," Science, 6, no. 6 (1885): 370.</ref>തീബസിലെ മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി, ലക്സർ ക്ഷേത്രം ഒരു ആരാധനാ ദൈവത്തിനോ ഫറവോന്റെ മരണത്തിനുശേഷം ദേവനാക്കി ആരാധിക്കാനോ സമർപ്പിച്ചിട്ടില്ല. പകരം, രാജഭരണത്തിന്റെ പുനരുജ്ജീവനത്തിനായി ലക്സർ ക്ഷേത്രം സമർപ്പിച്ചിരിക്കുന്നു. ഈജിപ്തിലെ പല ഫറവോന്മാരും യാഥാർത്ഥ്യത്തിലോ ആശയപരമായോ കിരീടധാരണം ചെയ്യപ്പെട്ടിരിക്കാം.([[അലക്സാണ്ടർ ചക്രവർത്തി|മഹാനായ അലക്സാണ്ടറുടെ]] കാര്യത്തിലെന്നപോലെ, താൻ ലക്സറിൽ കിരീടമണിഞ്ഞുവെന്ന് അവകാശപ്പെട്ടിരുന്നുവെങ്കിലും ആധുനിക കെയ്‌റോയ്ക്ക് സമീപമുള്ള മെംഫിസിന് തെക്ക് സഞ്ചരിച്ചിരിക്കില്ല).
 
പതിനെട്ടാം രാജവംശത്തിലെ [[ഓമൻഹോട്ടപ്പ് മൂന്നാമൻ|ഓമെൻഹോടെപ് മൂന്നാമനും]] അലക്സാണ്ടറും ചേർന്ന് നിർമ്മിച്ച ചാപ്പലുകളാണ് ക്ഷേത്രത്തിന്റെ പിൻഭാഗത്ത് കാണപ്പെടുന്നത്. [[തൂത്തൻഖാമൻ|തൂത്തൻഖാമുനും]] [[റാംസെസ്സ് രണ്ടാമൻ|റാമെസ്സെസ് രണ്ടാമനും]] ചേർന്നാണ് ക്ഷേത്രത്തിന്റെ മറ്റ് ഭാഗങ്ങൾ നിർമ്മിച്ചത്. റോമൻ കാലഘട്ടത്തിൽ, ക്ഷേത്രവും പരിസരവും ഒരു സൈനിക കോട്ടയും പ്രദേശത്തെ റോമൻ സർക്കാരിന്റെ ഭവനവുമായിരുന്നു. റോമൻ കാലഘട്ടത്തിൽ ലക്സർ ക്ഷേത്രത്തിനുള്ളിലെ ഒരു ചാപ്പൽ ആദ്യകാലങ്ങളിൽ [[മുട്ട്]] ദേവിക്കായി സമർപ്പിക്കപ്പെട്ടതാണ്. ഇത് ടെട്രാർക്കി ആരാധനാ ചാപ്പലായും പിന്നീട് പള്ളിയായും മാറ്റി.<ref>{{cite web |title=Chapel of Imperial Cult |url=https://madainproject.com/chapel_of_imperial_cult |website=Madain Project |accessdate=10 April 2019}}</ref>
 
==നിർമ്മാണം==
"https://ml.wikipedia.org/wiki/ലക്സർ_ക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്