"കല്ലുപാലം, കൊല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[File:Kallupalam kollam1.jpg|thumb|പാലത്തിന്റെ മധ്യത്തിൽ തിരുവിതാംകൂർ രാജകുടുംബത്തിന്റെ ശംഖുമുദ്ര]]
[[File:Kallupalam kollam1.jpg|thumb|Kallupalam kollam, constructed in 1820]]
കൊല്ലം പട്ടണത്തിൽ 1820-കളിൽ കരിങ്കല്ലുപയോഗിച്ച് നിർമ്മിച്ച പാലമാണ് കല്ലുപാലം, കൊല്ലം. [[സേതു പാർവ്വതിഭായി|സേതുപാർവതിബായി]] തിരുവിതാംകൂർ റീജന്റായായിരുന്ന കാലത്ത് [[പാർവതി പുത്തനാർ|പാർവതി പുത്തനാറിനെയും]] [[അഷ്ടമുടിക്കായൽ|അഷ്ടമുടിക്കായലിനെയും]] ബന്ധിപ്പിച്ച് [[കൊല്ലം തോട്]] വെട്ടി. തോട് വന്നതോടെ ഇരുകരകളിലായി മാറിയ [[ചാമക്കട]] മുതൽ [[ലക്ഷ്മിനട]]വരെയുള്ള കച്ചവടശാലകളെ ബന്ധിപ്പിക്കാനാണ് കല്ലുപാലം നിർമിച്ചത്.
 
കല്ലുപാലം വന്നതോടെ നഗരത്തിലെ വ്യാപാരം മെച്ചപ്പെട്ടു. പാലത്തിനൊപ്പം കൽപ്പടവുകളും നിർമിച്ചിരുന്നു. ദൂരദേശങ്ങളിൽനിന്ന് വള്ളങ്ങളിൽ ഇവിടേക്ക്ധാരാളമായി ചരക്ക് കൊണ്ടുവരികയും മറ്റ് ഉത്‌പന്നങ്ങൾ തിരികെ കൊണ്ടുപോവുകയും ചെയ്തിരുന്നു. പാലത്തിന്റെ മധ്യത്തിൽ തിരുവിതാംകൂർ രാജകുടുംബത്തിന്റെ ശംഖുമുദ്രയുണ്ടായിരുന്നു.
== തത്സ്ഥിതി ==
[[File:Kallupalam kollam2.jpg|thumb|Kallupalam kollamകല്ലുപാലം, constructed in 1820കൊല്ലം]]
ദേശീയ ജലപാതയിലൂടെയുള്ള ഗതാഗതസൗകര്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായി 2019 ഡിസംബറിൽ പാലം പൊളിച്ചു നീക്കി. <ref>https://www.deshabhimani.com/news/kerala/news-21-10-2019/829206</ref> പുതിയ പാലത്തിന്റെ നിർമാണം ആരംഭിച്ചു. തിരുവനന്തപുരം ആസ്ഥാനമായ ഹെതർ ഇൻഫ്രാസ്ട്രക്ചറിനാണ് നിർമാണച്ചുമതല.<ref>https://www.mathrubhumi.com/kollam/news/bridge-demolition-1.4187624</ref>
പുതിയ പാലത്തിന്റെ നീളം: 25 മീറ്റർ
"https://ml.wikipedia.org/wiki/കല്ലുപാലം,_കൊല്ലം" എന്ന താളിൽനിന്ന് ശേഖരിച്ചത്