"ലൈംഗികബന്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 22:
എന്നാൽ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ ആഗ്രഹിക്കാത്ത ഗർഭധാരണം; കൂടാതെ HIV/എയ്ഡ്‌സ്, HPV/ഗർഭാശയമുഖ കാൻസർ, ഹെർപ്പിസ്, സിഫിലിസ്, ഗൊണേറിയ, ഹെപ്പറ്റൈറ്റിസ്, പെൽവിക്ക് ഇൻഫെക്ഷൻ തുടങ്ങിയ ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങളും (STDs) പിടിപെടാൻ സാധ്യതയുണ്ട്. ബന്ധപ്പെടുന്ന സമയത്ത് ഉത്‌പാദിപ്പിക്കപ്പെടുന്ന സ്രവങ്ങൾ, ശുക്ലം എന്നിവ വഴി രോഗാണുക്കൾ പകരാം. രോഗാണു വാഹകരുമായുള്ള ലൈംഗികബന്ധം ഒഴിവാക്കുന്നതും, ഗർഭനിരോധന ഉറയുടെ (Condom) ഉപയോഗവും ഇത്തരം രോഗങ്ങളെ ചെറുക്കുവാൻ സഹായിക്കുന്നു.
 
പ്രായപൂർത്തി ആകാത്തവരുമായി ഉള്ള ലൈംഗികബന്ധവും (Pedophilia), ഉഭയ സമ്മതത്തോടെയല്ലാതെയുള്ള ലൈംഗികപീഡനവും ബലാത്സംഗത്തിന്റെ പരിധിയിൽ പെടുന്ന ഒന്നാണ്. പല രാജ്യങ്ങളിലും ഇവ കടുത്ത കുറ്റകൃത്യങ്ങളാണ്. ഇവിടെ വ്യക്തിയുടെ സമ്മതം (Informed consent) പ്രധാനമാണ്. മുതിർന്ന വ്യക്തി പ്രായപൂർത്തി ആകാത്ത കുട്ടികളുമായി നടത്തുന്ന ലൈംഗികബന്ധം ചൂഷണമാണെന്നും, ഇതവർക്ക് ശാരീരിക മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്നും, കുട്ടികളുടെ സമ്മതം മൂല്യവത്തല്ലെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. അതിനാൽ തന്നെ പീഡോഫീലിയ അഥവാ ബാലലൈംഗികപീഡനം ഒരു കുറ്റകൃത്യമാണ്. വിവാഹപൂർവ ലൈംഗികബന്ധം ഒരു പാപമായി പല സമൂഹങ്ങളും കണക്കാക്കാറുണ്ട്.
 
എന്നാൽ ലൈംഗിക താല്പര്യമോ ലൈംഗിക ശേഷിയോ, ചിലപ്പോൾ പ്രത്യുത്പാദന ശേഷിയോ തീരെ ഇല്ലാത്ത വ്യക്തികളുമുണ്ട്. ഇവരെ "അലൈംഗികർ (Asexuals)" എന്ന് അറിയപ്പെടുന്നു. ഈ സവിശേഷതയെ "അലൈംഗികത (Asexuality)" എന്ന് വിളിക്കുന്നു. അലൈംഗികർക്ക് ലൈംഗികബന്ധത്തിൽ ഏർപ്പെടെണമെന്നോ സ്വയംഭോഗം ചെയ്യണമെന്നോ ഉള്ള താല്പര്യം തീരെ ഉണ്ടായിരിക്കുകയില്ല. അതില്ലാതെ തന്നെ ഇക്കൂട്ടർ സന്തുഷ്ടരാണ്. ഇവർ ലിംഗ-ലൈംഗികന്യൂനപക്ഷങ്ങളിൽ (LGBTIA+) ഉൾപ്പെടുന്ന 'A' എന്ന വിഭാഗമാണ്. ഇത് ബ്രഹ്മചര്യമല്ല. ബാക്ടീരിയ തുടങ്ങിയ ഏകകോശജീവികളിലും, ഹൈഡ്ര തുടങ്ങിയവയിലും അലൈംഗിക പ്രത്യുത്പാപാദനം കാണാം.
"https://ml.wikipedia.org/wiki/ലൈംഗികബന്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്