"എലീനർ റൂസ്‌വെൽറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) ചരത്തിന്റെ പേര് മാറ്റി
വരി 58:
പിൽക്കാലങ്ങളിൽ ഏറെ ബഹുമാനിക്കപ്പെട്ടുവെങ്കിലും, തന്റെ വെട്ടിത്തുറന്നുപറയുന്ന സ്വഭാവം കാരണമായി, പ്രത്യേകിച്ചും ആഫ്രിക്കൻ-അമേരിക്കൻ പൌരന്മാരുടെ അവകാശങ്ങൾക്കായി, എലീനർ റൂസ്വെൽറ്റ് ഏറെ വിവാദമുണ്ടാക്കിയ ഒരു പ്രഥമ വനിതയായിരുന്നു. സ്ഥിരമായി പത്രസമ്മേളനം നടത്തിയിരുന്ന ആദ്യ പ്രഥമവനിതയെന്നപോലെ പത്രപംക്തികളിലെ ദിനേനയുള്ള എഴുത്ത്, മാസികകളിലെ പ്രതിമാസ പംക്തികൾ കൈകാര്യം ചെയ്യുക എന്നിവ കൂടാതെ ആഴ്ചതോറുമുള്ള ഒരു റേഡിയോ പരിപാടി ആതിഥേയത്വം വഹിക്കുക, പാർട്ടിയുടെ ഒരു ദേശീയ കൺവെൻഷനിൽ സംസാരിക്കുക എന്നിവയും അവർ ചെയ്തിരുന്നു. ഏതാനും സന്ദർഭങ്ങളിൽ അവർ ഭർത്താവിന്റെ നയങ്ങളുമായി പരസ്യമായി വിയോജിച്ചിരുന്നു. തൊഴിൽരഹിതരായ ഖനിത്തൊഴിലാളികളുടെ കുടുംബങ്ങൾക്കായി വെസ്റ്റ് വിർജീനിയയിലെ ആർതർഡേലിൽ ഒരു പരീക്ഷണാത്മക സമുദായത്തെ അവർ പരിചയപ്പെടുത്തിയിരുന്നത് പിന്നീട് ഒരു പരാജയമായി കണക്കാക്കപ്പെട്ടു. തൊഴിലിടങ്ങളിൽ സ്ത്രീകൾക്കു വിപുലമായ സ്ഥാനങ്ങൾക്കുവേണ്ടി അവൾ വാദിക്കുകയും അതോടൊപ്പം ആഫ്രിക്കൻ അമേരിക്കക്കാരുടേയും ഏഷ്യൻ അമേരിക്കക്കാരുടേയും പൗരാവകാശങ്ങൾ, രണ്ടാം ലോകമഹായുദ്ധകാലത്തെ അഭയാർത്ഥികളുടെ അവകാശങ്ങൾ എന്നിവയ്ക്കുവേണ്ടിയും വാദിച്ചിരുന്നു.
 
1945 ൽ തന്റെ ഭർത്താവിന്റെ മരണത്തെ തുടർന്ന്, ജീവിതത്തിലെ ശേഷിച്ച 17 വർഷക്കാലം എലീനർ റൂസ്വെൽറ്റ് രാഷ്ട്രീയത്തിൽ സജീവമായിരുന്നു. ഐക്യരാഷ്ട്രസഭയിൽ ചേരാനും അതിനെ പിന്തുണയ്ക്കാനും അവർ അമേരിക്കൻ ഐക്യനാടുകളുടമേൽ സമ്മർദ്ദം ചെലുത്തുകയും അതിന്റെ ആദ്യത്തെ പ്രതിനിധി ആകുകയും ചെയ്തു. [[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്ര സഭയുടെ]] മനുഷ്യാവകാശ കമ്മീഷന്റെ ആദ്യ ചെയർമാനായി പ്രവർത്തിക്കുകയും മനുഷ്യാവകാശങ്ങളുടെ സാർവത്രിക പ്രഖ്യാപനത്തിന്റെ കരട് തയ്യാറാക്കുന്നതിനു മേൽനോട്ടം വഹിക്കുകയും ചെയ്തു. പിന്നീട് [[ജോൺ എഫ്. കെന്നഡി|ജോൺ. എഫ്. കെന്നഡി]] ഭരണകൂടത്തിന്റെ വനിതകളുടെ പദവി നിർണ്ണയിക്കുന്ന പ്രസിഡൻഷ്യൽ കമ്മീഷന്റെ ചെയർമാനായി. അവരുടെ മരണസമയത്ത്, "ലോകത്തിലെ ഏറ്റവും ബഹുമാന്യരായ സ്ത്രീകളിൽ ഒരാൾ" എന്നു എലീനർ റൂസ്വെൽറ്റ് വിശേഷിപ്പിക്കപ്പെട്ടു. [[ദ് ന്യൂയോർക്ക് ടൈംസ്|ദ ന്യൂ യോർക്ക് ടൈംസ്]] ഒരു ചരമക്കുറിപ്പിൽ "സാർവത്രിക ബഹുമാനത്തിന്റെ ഹേതു" ആയി അവരെ വിശേഷിപ്പിച്ചു.<ref name="NYTobit">{{cite news|url=https://www.nytimes.com/learning/general/onthisday/bday/1011.html|title=Mrs. Roosevelt, First Lady 12 Years, Often Called 'World's Most Admired Woman'|date=November 8, 1962|work=The New York Times|accessdate=December 7, 2012|archivedate=December 7, 2012|archiveurl=https://www.webcitation.org/6Ck7g7bf2?url=http://www.nytimes.com/learning/general/onthisday/bday/1011.html|deadurlurl-status=nolive}}</ref> 1999 ൽ, ഗാലപ്പിന്റെ ഇരുപതാം നൂറ്റാണ്ടിൽ ഏറ്റവുംകൂടുതൽ സ്വാധീനം ചെലുത്തിയ വ്യക്തികളുടെ പട്ടികയിൽ അവർ ഒൻപതാം റാങ്കിലായിരുന്നു.<ref name="Gallup">{{cite web|url=http://www.gallup.com/poll/3367/Mother-Teresa-Voted-American-People-Most-Admired-Person-Century.aspx|title=Mother Teresa Voted by American People as Most Admired Person of the Century|accessdate=May 20, 2008|date=December 31, 1999|publisher=[[The Gallup Organization]]|archiveurl=https://www.webcitation.org/6CLTRNMMq?url=http://www.gallup.com/poll/3367/Mother-Teresa-Voted-American-People-Most-Admired-Person-Century.aspx|archivedate=November 21, 2012|deadurlurl-status=nolive}}</ref>
 
= ജീവിതരേഖ =
അന്ന എലീനർ റൂസ്‍വെൽറ്റ് ജനിച്ചത് [[ന്യൂയോർക്ക് നഗരം|ന്യൂയോർക്ക്]] നഗരത്തിലെ [[മാൻഹാട്ടൻ|മൻഹാട്ടണി]]ലാണ്.<ref>{{cite web|url=http://www.gwu.edu/~erpapers/teachinger/q-and-a/q10.cfm|title=Question: Where did ER and FDR live?|accessdate=September 14, 2014|work=The Eleanor Roosevelt Papers Project|publisher=gwu.edu}}</ref><ref>{{cite web|url=http://www.gwu.edu/~erpapers/|title=The Eleanor Roosevelt Papers Project|publisher=gwu.edu}}</ref> മാതാപിതാക്കൾ സമൂഹത്തിലെ വരേണ്യവർഗ്ഗത്തിലെ [[എലിയട്ട് ബുള്ളോച്ച് റൂസ്‍വെൽറ്റ്|എലിയട്ട് ബുള്ളോച്ച് റൂസ്‍വെൽറ്റും]] (1860–1894) [[അന്ന റെബേക്ക ഹാൾ|അന്ന റെബേക്ക ഹാളും]] (1863 -1892) ആയിരുന്നു.<ref>{{cite web|url=http://www.firstladies.org/biographies/firstladies.aspx?biography=33|title=Eleanor Roosevelt Biography|accessdate=March 13, 2010|work=National First Ladies' Library|publisher=Firstladies.org|archiveurl=https://web.archive.org/web/20100609013534/http://www.firstladies.org/biographies/firstladies.aspx?biography=33|archivedate=June 9, 2010|deadurlurl-status=nolive}}</ref> ചെറുപ്രായത്തിൽത്തന്നെ എലീനർ എന്ന പേരു വിളിക്കുന്നതായിരുന്നു അവർക്കിഷ്ടം. പിതാവ് വഴി അവർ പ്രസിഡന്റ് [[തിയോഡോർ റൂസ്‌വെൽറ്റ്|തിയോഡോർ റൂസ്‍വെൽറ്റി]]ൻറെ (1858-1919) അനന്തരവൾ ആയിരുന്നു. അതുപോലെതന്നെ മാതാവു വഴി അവർ പ്രസിദ്ധ ടെന്നീസ് ചാമ്പ്യനായിരുന്ന [[വാലന്റൈൻ ഗിൽ ഹാൾ III]] (1867-1934), [[എഡ്വേർഡ് ലഡ്‍ലോ]] (1872-1932) എന്നിവരുടെയും അനന്തരവളായിരുന്നു. ചെറുപ്പത്തിൽ വളരെ ഗൌരവക്കാരിയായിരുന്ന എലീനറെ അമ്മ “ഗ്രാനി” എന്നാണു വിളിച്ചിരുന്നത്.<ref name="Graham">{{cite journal|url=http://www.vqronline.org/essay/paradox-eleanor-roosevelt-alcoholism%E2%80%99s-child|last=Graham|first=Hugh Davis|title=The Paradox of Eleanor Roosevelt: Alcoholism's Child|journal=Virginia Quarterly Review|date=Spring 1987|access-date=June 22, 2016}}</ref> മകളുടെ തുറന്ന പ്രകൃതം അന്നയിൽ ഒരൽപ്പം ലജ്ജയുളവാക്കിയിരുന്നു.<ref name="Graham2">{{cite journal|url=http://www.vqronline.org/essay/paradox-eleanor-roosevelt-alcoholism%E2%80%99s-child|last=Graham|first=Hugh Davis|title=The Paradox of Eleanor Roosevelt: Alcoholism's Child|journal=Virginia Quarterly Review|date=Spring 1987|access-date=June 22, 2016}}</ref>
 
അന്ന എലീനർക്ക് രണ്ടു ഇളയ സഹോദരൻമാർകൂടിയുണ്ടായിരുന്നു. എലിയട്ട് ജൂനിയർ (1889–1893) “ഹാൾ” എന്ന ചുരുക്കപ്പേരിലറിയപ്പെട്ടിരുന്ന  ഗ്രാസീ ഹാൾ റൂസ്‍വെൽറ്റ് എന്നിവരാണവർ (1891–1941). അതുപോലെതന്നെ എലീനർക്ക് ഒരു അർദ്ധസഹോദരൻകൂടിയുണ്ടായിരുന്നു. അവരുടെ പിതാവിന് കുടുംബത്തിലെ പരിചാരികയായിരുന്ന കാത്തി മാനുമായുള്ള ബന്ധത്തിൽ ജനിച്ച  എലിയട്ട് റൂസ്‍വെൽറ്റ് മാൻ (1891-1976).{{sfn|Smith|2007|p=42}} അന്ന എലീനർ റൂസ്‍വെൽറ്റ് ജനിച്ചത് ധനികവും പ്രബലവുമായ ഒരു ഉന്നതകുടുംബത്തിലായിരുന്നു. [[ന്യൂയോർക്ക് നഗരം|ന്യൂയോർക്കി]]ലെ “സ്വെൽസ്” എന്ന പേരിലറിയപ്പെട്ടിരുന്ന ഉന്നതകുലജാതരുടെ കൂട്ടായ്മയുടെ ഭാഗവുമായിരുന്നു ഈ കുടുംബം.<ref name="pulitzer">{{cite book|title=Eleanor and Franklin|author=Lash, Joseph P.|publisher=[[W.W. Norton & Company]]|year=1971|isbn=978-1-56852-075-9|pages=48, 56, 57, 74, 81, 89–91, 108–10, 111–3, 145, 152–5, 160, 162–3, 174–5, 179, 193–6, 198, 220–1, 225–7, 244–5, 259, 273–6, 297, 293–4, 302–3}}</ref>
വരി 69:
 
 
മാതാപിതാക്കളുടെ മരണത്തിനുശേഷം എലീനർ തന്റെ അമ്മ വഴിയുള്ള മുത്തിശ്ശിയായ മേരി ലിവിങ്സ്റ്റൺ ലഡ്‍ലോവിൻറെ (1843-1919) [[ന്യൂയോർക്ക് നഗരം|ന്യൂയോർക്കിലെ]] [[ടിവോലി]]യിലുള്ള ലിവിങ്സ്റ്റൺ കുടുംബത്തിലേയ്ക്കു താമസം മാറി.{{sfn|Goodwin|1994|p=95}} ഒരു ബാലികയെന്ന നിലയിൽ അരക്ഷിതബോധം തോന്നിത്തുടങ്ങിയ അവൾ വാത്സല്യത്തിനുവേണ്ട ദാഹിക്കുകയും സ്വയംതന്നെ താൻ ഒരു വൃത്തികെട്ട താറാവിൻകുഞ്ഞാണെന്നു തോന്നുകയു ചെയ്തു.<ref name="pulitzer2">{{cite book|title=Eleanor and Franklin|author=Lash, Joseph P.|publisher=[[W.W. Norton & Company]]|year=1971|isbn=978-1-56852-075-9|pages=48, 56, 57, 74, 81, 89–91, 108–10, 111–3, 145, 152–5, 160, 162–3, 174–5, 179, 193–6, 198, 220–1, 225–7, 244–5, 259, 273–6, 297, 293–4, 302–3}}</ref> എന്നിരുന്നാലും ജീവിതത്തിൽ ഒരാളുടെ ശോഭനമായ ഭാവി അയാളുടെ ഭൗതിക സൗന്ദര്യത്തെ പൂർണ്ണമായും ആശ്രയിയിച്ചല്ല ഉരുത്തിരിയുന്നതെന്ന് റൂസ്വെൽറ്റ് 14-ാം വയസിൽ എഴുതി. ഒരു പെൺകുട്ടി എത്ര ലളിതമായ നിലയിൽനിന്നുള്ളതാകട്ടെ, തന്റെ സത്യസന്ധതയും ദൃഢവിശ്വാസവും മനസ്സിലുറപ്പുക്കുകയും അത് മുഖത്ത് പ്രതിഫലിപ്പിക്കുകയും ചെയ്താൽ എല്ലാ സമ്പദ് സൌഭാഗ്യങ്ങളും അവളിലേയക്ക് തനിയെ ആകർഷിക്കപ്പെടുമെന്നായിരുന്നു അവരുടെ ഉത്തമവിശ്വാസം.<ref>{{cite web|url=https://obamawhitehouse.archives.gov/about/first-ladies/eleanorroosevelt|title=Anna Eleanor Roosevelt|accessdate=March 13, 2010|year=2009|publisher=The White House|archiveurl=https://www.webcitation.org/6CNTvwrdD?url=http://www.whitehouse.gov/about/first-ladies/eleanorroosevelt|archivedate=November 23, 2012|deadurlurl-status=nolive|author=Black, Allida}}</ref>
 
[[ജോസഫ് ഫി. ലാഷ്]] എന്ന ജീവചരിത്രകാരൻ, തന്റെ [[പുലിറ്റ്സർ പുരസ്കാരം|പുലിറ്റസർ]] അവാർഡു നേടിയ എലീനർ റൂസ്‍വെൽറ്റിന്റെ ജീവചരിത്രമായ “[[എലീനർ ആന്റ് ഫ്രാങ്ക്ലിൻ: ദ സ്റ്റോറി ഓഫ് ദെയർ റിലേഷൻഷിപ്പ്]]” എന്ന ജീവചരിത്രത്തിൽ (അവരുടെ സ്വകാര്യശേഖരത്തിലെ രേഖകൾ പ്രകാരം തയ്യാറാക്കിയത്) അവരുടെ കുട്ടിക്കാലം വളരെ അരക്ഷിതാവസ്ഥ നിറഞ്ഞതും സ്നേഹത്തിനുവേണ്ടി ദാഹിക്കുന്ന മനസ്സിനുടമയുമായിരുന്നു എന്നു രേഖപ്പെടുത്തിയിരിക്കുന്നു. അവർ വിദ്യാഭ്യാസം ചെയ്തിരുന്നത് ഒരു ട്യൂട്ടറുടെ സഹായത്തോടെയായിരുന്നു. പതിനഞ്ചാമത്തെ വയസിൽ തന്റെ അമ്മായിയായ അന്ന “ബാമീ” റൂസ്‍വെൽറ്റിൽനിന്നുള്ള പ്രചോദനമുൾക്കൊണ്ട് എലീനർ, [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലെ]] [[ലണ്ടൻ]] നഗരത്തിനു പുറത്തു സ്ഥിതി ചെയ്യുന്ന [[വിംബിൾഡൺ|വിമ്പിൾഡണിലെ]] ഒരു സ്വകാര്യ സ്കൂളായ [[അല്ലെൻസ്‍വഡ് അക്കാഡമി]]യിൽ ചേർന്നു.<ref>{{cite book|title=Eleanor Roosevelt: 1884–1933|last1=Wiesen Cook|first1=Blanche|publisher=Viking|year=1992|isbn=978-0-670-80486-3}}</ref> 1899 മുതൽ 1902 വരെ ഇവിടെ പഠനം തുടർന്നു. അവിടുത്തെ പ്രധാനാദ്ധ്യാപികയായിരുന്ന [[മേരി സൌവെസ്റ്റർ]] ഒരു സ്ത്രീ സ്വാതന്ത്ര്യവാദിയായിരുന്നു. അവർ ചെറുപ്പക്കാരായ വിദ്യാർത്ഥിനികളുടെ മനസ്സിൽ സ്വതന്ത്രചിന്തകൾ കടത്തിവിട്ടിരുന്ന വനിതയായിരുന്നു. എലീനർ റൂസ്‌വെൽറ്റിനോട് അവർ ഒരു പ്രത്യേക മമത കാണിക്കുകയും പ്രത്യക താൽപര്യമെടുത്ത് എലീനറെ [[ഫ്രഞ്ച് ഭാഷ|ഫ്രഞ്ചുഭാഷ]] ഒഴുക്കായി സംസാരിക്കുവാൻ പരിശീലനം നൽകുകയും അവരിൽ ആത്മവിശ്വാസം കുത്തിവയ്ക്കുകയും ചെയ്തു.<ref name="MS">{{cite web|url=http://www.gwu.edu/~erpapers/teachinger/glossary/souvestre-marie.cfm|title=Marie Souvestre (1830–1905)|accessdate=November 24, 2012|publisher=The Eleanor Roosevelt Papers Project at George Washington University|archiveurl=https://www.webcitation.org/6CPhkXA79?url=http://www.gwu.edu/~erpapers/teachinger/glossary/souvestre-marie.cfm|archivedate=November 24, 2012|deadurlurl-status=nolive}}</ref> 1905 ൽ മേരി സൌവെസ്റ്റർ മരണപ്പെടുന്നതുവരെ ഈ ബന്ധം നീണ്ടുനിന്നു. ഇതിൽപ്പിന്നെ എലീനർ മേരി സൌവെസ്റ്ററുടെ ഛായാചിത്രം തന്റെ മേശയ്ക്കുമുകളിൽ എല്ലായ്പ്പോഴും പ്രതിഷ്ടിക്കുകയും തിരിച്ചു പോകുമ്പോൾ സൌവെസ്റ്ററുടെ എഴുത്തുകുത്തുകൾ കൂടെക്കൊണ്ടുപോകുകയും ചെയ്തു.<ref name="MS2">{{cite web|url=http://www.gwu.edu/~erpapers/teachinger/glossary/souvestre-marie.cfm|title=Marie Souvestre (1830–1905)|accessdate=November 24, 2012|publisher=The Eleanor Roosevelt Papers Project at George Washington University|archiveurl=https://www.webcitation.org/6CPhkXA79?url=http://www.gwu.edu/~erpapers/teachinger/glossary/souvestre-marie.cfm|archivedate=November 24, 2012|deadurlurl-status=nolive}}</ref>എലീനറുടെ ഫസ്റ്റ് കസിനായ കോറിന്നെ ഡഗ്ലാസ് റോബിൻസൺ അക്കാലത്ത് അല്ലെൻസ്‍വുഡിൽ അദ്ധ്യയനം നടത്തിയിരുന്നു. അവർക്ക് സ്കൂളിൽ എല്ലാവിധ സൌകര്യങ്ങളും ലഭിച്ചിരുന്നതോടൊപ്പം എല്ലാവരുടെയും കണ്ണിലുണ്ണിയുമായിരുന്നു അവർ.{{sfn|Smith|2007|p=649}}
 
അല്ലെൻവുഡിൽ തുടർന്നു പഠിക്കുന്നതിന് അവർ ആഗ്രഹിച്ചിരുന്നുവെങ്കിലും സാമൂഹ്യകാര്യങ്ങളിലും മറ്റും ഇടപെടുന്നതിനായി 1902 ൽ വീട്ടിൽ നിന്നു് മുത്തശ്ശിയാൽ അവർ തിരിച്ചു വിളിക്കപ്പെടുകയും ചെയ്തു.<ref name="MS3">{{cite web|url=http://www.gwu.edu/~erpapers/teachinger/glossary/souvestre-marie.cfm|title=Marie Souvestre (1830–1905)|accessdate=November 24, 2012|publisher=The Eleanor Roosevelt Papers Project at George Washington University|archiveurl=https://www.webcitation.org/6CPhkXA79?url=http://www.gwu.edu/~erpapers/teachinger/glossary/souvestre-marie.cfm|archivedate=November 24, 2012|deadurlurl-status=nolive}}</ref> അക്കാലത്ത് ധനാഢ്യരായ ഉയർന്ന കുടുംബങ്ങളിൽ ഒരു പെൺകുട്ടി പ്രായപൂർത്തിയെത്തിയാൽ താൻ എല്ലാവിധത്തിലും  ഒരു യോഗ്യതയുള്ള ചെറുപ്പക്കാരിയാണെന്നു ബോധിപ്പിക്കുവാൻ  സമൂഹത്തിലേയ്ക്കിറങ്ങിച്ചെല്ലുന്നതിന് “debut” എന്നറിയപ്പെട്ടിരുന്ന ഒരു നാട്ടുനടപ്പ് നിലവിലിരുന്നരുന്നു. ശേഷം അന്തസും ആഭിജാത്യവുമുള്ള കുടുംബങ്ങളിലേയക്ക് വിവാഹം ചെയ്തയയ്കുവാൻ കുടുംബം ശ്രദ്ധിക്കുകയും ചെയ്തിരുന്നു. 1902 ൽ തന്റെ ഔപചാരിക വിദ്യാഭ്യാസം അവസാനിപ്പിച്ച് പതിനേഴാമത്തെ വയസിൽ എലീനർ റൂസ്‌വെൽറ്റ് സ്വദേശമായ [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിലേയ്ക്കു]] തിരിച്ചുപോയി.
 
മൂന്നു വർഷങ്ങൾക്കു ശേഷം അവർ ഐക്യനാടുകളിലേയ്ക്കു മടങ്ങുന്ന സമയം അവരുടെ അമ്മാവനായ [[തിയോഡോർ റൂസ്‌വെൽറ്റ്|തിയോഡോർ റൂസ്‍വെൽറ്റ്]] അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡന്റായിരുന്നു. “അങ്കൾ ടെഡിന്” അവർ പ്രിയപ്പെട്ട മരുമകളായിരുന്നു. അദ്ദേഹം അവരെ “ഒരിക്കളും ഭയപ്പെടരുത്” എന്ന “റൂസ്‍വെൽറ്റ് റൂൾ” പഠിപ്പിച്ചു. സാമൂഹിക ഉത്തരവാദിത്തങ്ങളെ അതിൻറതായ അവബോധത്തോടെയും ഗൌരവത്തോടെയും എങ്ങനെ കൈകാര്യം ചെയ്യാമെന്നുള്ള പരിശീലനം അവർക്കു ലഭിച്ചിരുന്നു. അവർ പലപ്പോഴും ചെറുപ്പക്കാരായ കുടിയേറ്റക്കാരുടെയിടയിൽ, എങ്ങനെ ഐക്യനാടുകളിൽ ഒരു പുതുജീവിതം കെട്ടിപ്പടുക്കാമെന്നുള്ള വിഷയത്തിൽ സന്നദ്ധസേവന ക്ലാസുകൾ സംഘടിപ്പിച്ചിരുന്നു.
വരി 82:
[[File:Eleanor_Roosevelt_in_school_portrait_-_NARA_-_197245.jpg|കണ്ണി=https://en.wikipedia.org/wiki/File:Eleanor_Roosevelt_in_school_portrait_-_NARA_-_197245.jpg|ഇടത്ത്‌|ലഘുചിത്രം|റൂസ്‍വെൽറ്റിന്റെ സ്കൂൾ ഫോട്ടോ, 1898]][[File:Eleanor_Roosevelt_in_Long_Island,_New_York_-_NARA_-_195449.jpg|കണ്ണി=https://en.wikipedia.org/wiki/File:Eleanor_Roosevelt_in_Long_Island,_New_York_-_NARA_-_195449.jpg|വലത്ത്‌|ലഘുചിത്രം|റൂസ്‍വെൽറ്റ് ഒരു ബാലികയായിരുന്നപ്പോഴുള്ള ചിത്രം (1887)]][[File:Eleanor_Roosevelt_wearing_her_wedding_dress_in_New_York_City_-_NARA_-_195393.jpg|കണ്ണി=https://en.wikipedia.org/wiki/File:Eleanor_Roosevelt_wearing_her_wedding_dress_in_New_York_City_-_NARA_-_195393.jpg|വലത്ത്‌|ലഘുചിത്രം|റൂസ്‍വെൽറ്റ് വിവാഹ വസ്ത്രത്തിൽ (1905)]]
[[File:Franklin_D._Roosevelt_and_Eleanor_Roosevelt_with_Anna_and_baby_James,_formal_portrait_in_Hyde_Park,_New_York_1908.jpg|കണ്ണി=https://en.wikipedia.org/wiki/File:Franklin_D._Roosevelt_and_Eleanor_Roosevelt_with_Anna_and_baby_James,_formal_portrait_in_Hyde_Park,_New_York_1908.jpg|ലഘുചിത്രം|എലീനറും, ഫ്രാങ്ക്ലിനും അവരുടം ആദ്യ രണ്ട് കുട്ടികളോടൊപ്പം (1908)]]
1902-ലെ ഒരു വേനൽക്കാലത്ത്, എലീനർ റൂസ്വെൽറ്റ് തന്റെ പിതാവിന്റെ അഞ്ചാമത്തെ കസിനായിരുന്ന ഫ്രാങ്ക്ലിൻ ഡലോനോ റൂസ്വെൽറ്റുമായി, ന്യൂയോർക്കിലെ ടിവോലിയിലേയ്ക്കുള്ള തീവണ്ടിയിൽവച്ചു കണ്ടുമുട്ടി.<ref name="1884ER">{{cite web|url=http://www.gwu.edu/~erpapers/abouteleanor/erbiography.cfm|title=1884–1920: Becoming a Roosevelt|accessdate=November 24, 2012|publisher=The Eleanor Roosevelt Papers Project via George Washington University|archiveurl=https://www.webcitation.org/6CPnxCt9D?url=http://www.gwu.edu/~erpapers/abouteleanor/erbiography.cfm|archivedate=November 24, 2012|deadurlurl-status=nolive}}</ref> ഇരുവരും രഹസ്യ സമാഗമങ്ങളും പ്രണയബന്ധവും തുടരുകയും 1903 നവംബർ 22 നു വിവാഹനിശ്ചയം നടത്തപ്പെടുകയും ചെയ്തു.{{sfn|Rowley|2010|p=32}} ഫ്രാങ്ക്ലിൻറെ മാതാവ് സാറ ആൻ ഡെലനോ ഇരുവരും ഒന്നാകുന്നതിനെ എതിർക്കുകയും ഒരു വർഷത്തേക്ക് വിവാഹനിശ്ചയം ഔദ്യോഗികമായി പ്രഖ്യാപിക്കില്ലെന്ന് അദ്ദേഹത്തോടു വാഗ്ദാനം ചെയ്യിക്കുകയുമുണ്ടായി. "ഞാൻ നിങ്ങളെ എത്രമാത്രം വേദനിപ്പിച്ചുവെന്ന് എനിക്ക് അറിയാം", തന്റെ തീരുമാനത്തെക്കുറിച്ച് ഫ്രാങ്ക്ലിൻ മാതാവിനു കത്തെഴുതി. അദ്ദേഹം തുടർന്നെഴുതി "പക്ഷെ, "എന്റെ സ്വന്തം മനസ്സിനെ ഞാൻ അറിയുന്നു, നാളുകളായി അറിയാം, എനിക്ക് മറ്റൊരുവിധത്തിൽ ചിന്തിക്കാനുകില്ലെന്നുമറിയാം".{{sfn|Goodwin|1994|p=79}} 1904 ൽ സാറാ തന്റെ പുത്രനെ ഒരു കരീബിയൻ കപ്പൽയാത്രക്ക് അയച്ചു. ഒരു വേർപിരിയൽ ഈ പ്രണയത്തെ മറികടക്കുമെന്ന് അവർ പ്രതീക്ഷിച്ചുവെങ്കിലും ഫ്രാങ്ക്ലിൻ നിശ്ചയദാർഢ്യത്തിലായിരുന്നു.{{sfn|Goodwin|1994|p=79}} സെയിന്റ് പാട്രിക് ഡേ പരേഡിനു വേണ്ടി ന്യൂ യോർക്ക് സിറ്റിയിലായിരുന്ന പ്രസിഡന്റ് തിയോഡോർ റൂസ്‍വെൽറ്റ് വധുവിനെ നൽകാമെന്നു സമ്മതിക്കുകയും അദ്ദേഹത്തിനു പങ്കെടുക്കുവാൻ തക്ക രീതിയിൽ വിവാഹത്തീയതി തീരുമാനിക്കപ്പെടുകയും ചെയ്തു.{{sfn|de Kay|2012|p=32}} 1905 മാർച്ച് 17 ന് അവർ വിവാഹിതരാവുകയും ചെയ്തു. ഗ്രോട്ടൺ സ്കൂളിലെ വരന്റെ ഹെഡ് മാസ്റ്റർ എൻഡികോറ്റ് പീബഡി ഔദ്യോഗികമായി നിർവ്വഹിച്ച ഒരു വിവാഹവേദിയിൽവച്ച് അവർ വിവാഹിതരായി.<ref name="1884ER2">{{cite web|url=http://www.gwu.edu/~erpapers/abouteleanor/erbiography.cfm|title=1884–1920: Becoming a Roosevelt|accessdate=November 24, 2012|publisher=The Eleanor Roosevelt Papers Project via George Washington University|archiveurl=https://www.webcitation.org/6CPnxCt9D?url=http://www.gwu.edu/~erpapers/abouteleanor/erbiography.cfm|archivedate=November 24, 2012|deadurlurl-status=nolive}}</ref><ref>{{cite web|url=http://www.gwu.edu/~erpapers/teachinger/glossary/peabody-endicott.cfm|title=Endicott Peabody (1857–1944)|accessdate=November 24, 2012|publisher=The Eleanor Roosevelt Papers Project|archiveurl=https://www.webcitation.org/6CRPW9x2m?url=http://www.gwu.edu/~erpapers/teachinger/glossary/peabody-endicott.cfm|archivedate=November 25, 2012|deadurlurl-status=nolive}}</ref> എലീനറുടെ കസിൻ കോറിന്നെ ഡഗ്ലാസ് റോബിൻസൺ വധുവിന്റെ ഒരു തോഴിയായി എത്തിയിരുന്നു. ചടങ്ങിലെ തിയഡോർ റൂസ്വെൽറ്റിന്റെ പങ്കാളിത്തത്തെക്കുറിച്ചുള്ള വാർത്തകൾ ദി ന്യൂയോർക്ക് ടൈംസും മറ്റു പത്രങ്ങളും പ്രധാനപേജിൽ പ്രസിദ്ധീകരിച്ചിരുന്നു. റൂസ്വെൽറ്റ്-റൂസ്വെൽറ്റ് യൂണിയനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചിന്തകളേക്കുറിച്ചുള്ള പ്രതികരണം ആവശ്യപ്പെട്ടപ്പോൾ പ്രസിഡന്റ് പറഞ്ഞു, "കുടുംബത്തിൽ പേര് നിലനിർത്താൻ നല്ലൊരു കാര്യമാണ്." ദമ്പതിമാർ ഹൈഡ് പാർക്കിൽ ഒരു ആഴ്ച ഒരു പ്രാഥമിക മധുവിധു ആഘോഷിക്കുകയും പിന്നീട് [[ന്യൂയോർക്ക് നഗരം|ന്യൂയോർക്കിലെ]] ഒരു അപ്പാർട്ടുമെന്റിൽ താമസമാക്കുകയും ചെയ്തു. ആ വേനൽക്കാലത്ത് അവർ തങ്ങളുടെ ഔപചാരികമായ ഹണിമൂൺ ആഘോഷത്തിനായി മൂന്നുമാസത്തെ യൂറോപ്യൻ പര്യടനത്തിനായി പുറപ്പെട്ടു.{{sfn|de Kay|2012|p=37}}
 
വിവാഹത്തിനു ശേഷം ഫ്രാങ്ക്ലിൻ ലോകത്തിലെ ഏറ്റവും സന്തോഷവായായ ആൾ താനാണെന്ന് സ്വയം പ്രഖ്യാപിച്ചു. 1906 ൽ ദമ്പതികൾക്ക് തങ്ങളുടെ ആദ്യകുട്ടിയായി അന്ന ജനിച്ചു. അടുത്ത വർഷം ജയിംസ് എന്ന പുത്രൻ ഭൂജാതനായി. ഏതാനും വർഷങ്ങൾക്കു ശേഷം മൂന്നാമത്തെ പുത്രനായ ഫ്രാങ്ക്ലിന് ജൂനിയർ ജനിച്ചു. ഒന്നൊന്നായി പിന്തുടർന്ന അസുഖങ്ങളെത്തുടർന്ന് വെറും 7 മാസം പ്രായമുള്ളപ്പോൾ കുട്ടി മരണമടഞ്ഞു. പിന്നീട് ഒരു വർഷത്തിനു ശേഷം എലിയട്ട് ജനിച്ചു.
"https://ml.wikipedia.org/wiki/എലീനർ_റൂസ്‌വെൽറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്