"ആൻ ഫ്രാങ്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 31:
</ref> [[1933]]-ൽ ജർമനിയിൽ [[നാസി പാർട്ടി]] ശക്തി പ്രാപിക്കുകയും, ജൂതവിദ്വേഷം വ്യാപകമാവുകയും ചെയ്തതോടെ ഒട്ടോ ഫ്രാങ്കിന്റെ ബാങ്ക് നഷ്ടത്തിലായി. വർദ്ധിച്ചുവരുന്ന അതിക്രമങ്ങൾ സഹിക്കാനാവാതെ കുടുംബത്തോടൊപ്പം [[നെതർലന്റ്|നെതർലന്റിലേക്കു]] പോകാൻ അദ്ദേഹം നിർബന്ധിതനായി.
 
[[1934]]-ൽ, തന്റെ അഞ്ചാം വയസ്സിൽ ആൻ ഫ്രാങ്ക് കുടുംബത്തിനൊപ്പം നെതർലന്റിലെത്തി. 1933 മുതൽ 1939 വരെ ജർമനിയിൽ നിന്നും പലായനം ചെയ്ത 300,000 ജൂതകുടുംബങ്ങളിൽ ഒന്നുമാത്രമായിരുന്നു ഫ്രാങ്ക് കുടുംബം. {{sfn|van der Rol|Verhoeven|1995|p=21}}ഒട്ടോ ഫ്രാങ്ക് ആംസ്റ്റർഡാമിൽ ഒരു ജാം നിർമ്മാണക്കമ്പനി ആരംഭിച്ചു. 1940 മെയ് 10-ന്‌ ജർമൻ പട്ടാളം നെതർലന്റിലെത്തുന്നതു വരെ ആ കൊച്ചു കുടുംബം സന്തോഷകരമായി കഴിച്ചുകൂട്ടി. ആനും സഹോദരിയും വിദ്യാഭ്യാസം ആരംഭിച്ചിരുന്നു. മാർഗറ്റ് [[ഗണിതം|ഗണിതത്തിൽ]] മികവു പുലർത്തിയപ്പോൾ ആനിനു താത്പര്യം സാഹിത്യത്തിലായിരുന്നു.
[[File:Frankfurt, Klinik Maingau, Ärztehaus.jpg|thumb|ആൻ ഫ്രാങ്കിന്റെ ജന്മസ്ഥലം [[Maingau Red Cross Clinic|മൈംഗൗ റെഡ്ക്രോസ് ക്ലിനിക്]]]]
നെതർലന്റിലെ ജർമൻ ഭരണകൂടം ജൂതന്മാർ വ്യാപാരസ്ഥാപനങ്ങൾ നടത്തുന്നതിൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ആനും മാർഗറ്റും ജൂതർക്കു മാത്രമുള്ള സ്കൂളിലേക്കു മാറേണ്ടി വന്നു. അതിനിടെ 1942 ജൂൺ 12-ന്‌ അവളുടെ 13ആം ജന്മദിനത്തിൽ ഒട്ടോ ഫ്രാങ്ക് മകൾക്ക് ഒരു ഡയറി സമ്മാനിച്ചു. കിറ്റി എന്ന് ഓമനപ്പേരിട്ട ഡയറിയിൽ 1942 ജൂൺ മുതൽ അവൾ എഴുതിത്തുടങ്ങി. പിൽക്കാലത്ത് ചരിത്രം കുറിച്ച ആ ഡയറിക്കുറിപ്പുകളിൽ ഒരു കൗമാരക്കാരിയുടെ സ്വപ്നങ്ങൾ ഉണ്ടായിരുന്നു. ഒളിത്താവളങ്ങളിൽ ജീവിതത്തിനും മരണത്തിനുമിടയിൽ കഴിയുന്ന ഒരു വംശത്തിന്റെ വേദനയുണ്ടായിരുന്നു.
"https://ml.wikipedia.org/wiki/ആൻ_ഫ്രാങ്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്