"കയോസ് സിദ്ധാന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
 
വരി 32:
=== ആധുനിക വൈദ്യശാസ്ത്രത്തിൽ ===
 
മസ്തിഷ്കം, ഹൃദയം എന്നിവയുടെ പ്രവർത്തനങ്ങളെയും പ്രതിരോധ ശേഷിയെയും കയോസ് സിദ്ധാന്തത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് ആധുനിക വൈദ്യശാസ്ത്രം സമീപിക്കുന്നു. മസ്തിഷ്കത്തിലെ കയോസ് ആരോഗ്യലക്ഷണമായാണ് വിദഗ്ദർവിദഗ്ദ്ധർ കാണുന്നത്. അപസ്മാര രോഗികളിൽ ശസ്ത്രക്രിയ കൂടാതെയുള്ള ചികിത്സയുടെ സാധ്യത ഈ പഠനങ്ങൾ തുറക്കുന്നുണ്ട്. ഇന്ത്യാനാപോളിസിലെ പർഡ്യൂ സർവകലാശാലയിലെ ഗവേഷകരായ റെയ്മ ലാർട്ടർ, റോബർട്ട് വർത്ത് എന്നിവർ ഭാഗികമായ അപസ്മാര ബാധയുളള മസ്തിഷ്കങ്ങളെ പഠന വിധേയമാക്കി. ക്രമരഹിതമായാണ് ആരോഗ്യവാനായ വ്യക്തിയിൽ മസ്തിഷ്കം പ്രവർത്തിക്കുന്നത്. എന്നാൽ അപസ്മാര രോഗം മസ്തിഷ്കത്തെ ഭാഗികമായി ബാധിക്കുന്നവരിൽ ആ ഭാഗത്തിന്റെ പ്രവർത്തനം അസാധാരണമാം വിധം ക്രമമാവുന്നതായി കാണപ്പെട്ടു. ഇത് ഒരു പ്രത്യേക അവസ്ഥയിൽ മറ്റു ഭാഗങ്ങളെയും ബാധിക്കുകയും ചെയ്യും. ഇത്തരം രോഗികളിൽ ശസ്ത്രക്രിയ ചെയ്യുന്നത് ഓർമ്മക്കുറവ്, കാഴ്ച്ചക്കുറവ് തുടങ്ങിയ വൈകല്യങ്ങൾക്ക് ഇടയാക്കുകയും ചെയ്യാം.
 
റെയ്മ ലാർട്ടർ, റോബർട്ട് വർത്ത് എന്നിവർ മസ്തിഷ്കത്തിലെ ന്യൂറോണുകളുടെ ക്രമവും ക്രമരഹിതവുമായ പ്രവർത്തനങ്ങളുടെ കമ്പ്യൂട്ടർ മാതൃകകളിൽ പരീക്ഷണങ്ങൾ നടത്തി. അരേഖീയമായ ഗണിത സമവാക്യങ്ങളുടെ സഹായത്തോടെ രോഗം ബാധിച്ച ഭാഗങ്ങൾ ഏത് അവസ്ഥയിലാണ് രോഗം ബാധിക്കാത്ത ഭാഗങ്ങളെ കീഴടക്കുന്നതെന്ന് നിർണ്ണയിച്ചു. രോഗബാധിതമായ ഭാഗവും ബാധിക്കാത്ത ഭാഗവും തമ്മിലുള്ള വിനിമയങ്ങളിലെ നിർണ്ണായകമായ ഒരു ഘട്ടത്തിലാണ് ഇത് സംഭവിക്കുന്നത്. ന്യൂറോണുകളുടെ ഈ വിനിമയങ്ങളെ നിയന്ത്രിക്കാൻ കഴിഞ്ഞാൽ രോഗപ്പകർച്ചക്ക് തടയിടാമെന്നത് അപസ്മാര രോഗചികിത്സയിലെ സുപ്രധാനമായ കണ്ടുപിടിത്തമാണ്.
"https://ml.wikipedia.org/wiki/കയോസ്_സിദ്ധാന്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്