[[കേരളം|കേരളത്തിലെ]] [[കോഴിക്കോട് ജില്ല|കോഴിക്കോട് ജില്ലയിലെ]] [[കോഴിക്കോട് നഗരസഭ|കോഴിക്കോട് നഗരസഭയുടെ]] പരിധിയിൽ വരുന്ന ഒരു പ്രദേശമാണ് '''മീഞ്ചന്ത'''.<ref>{{cite web |title=Meenchantha |url=https://www.keralatourism.org/routes-locations/meenchantha/id/19102 |website=www.keralatourism.org |accessdate=10/12/2019}}</ref> കോഴിക്കോട് നഗരത്തിൽ നിന്നും ഉദ്ദേശം അഞ്ചു കിലോമീറ്റർ ദൂരെയാണ് മീഞ്ചന്ത സ്ഥിതിചെയ്യുന്നത്. മീഞ്ചന്ത ഗവ.ആർട്സ് & സയൻസ് കോളേജ്, ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മീഞ്ചന്ത, എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇവിടെ നില കൊള്ളുന്നു.