"പഴങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
[[File:Fruit Basket.jpg|thumb|Fruit basket painted by [[Balthasar van der Ast]]]]
[[സസ്യം|സസ്യങ്ങൾ]] ഉൽപാദിപ്പിക്കുന്ന ഫലങ്ങളാണ് '''പഴങ്ങൾ (Fruits)'''. ഇവ വ്യത്യസ്തങ്ങളായ വർണ്ണങ്ങളിലും സ്വാദുകളിലും കാണപ്പെടുന്നു. മനുഷ്യൻ ഉൾപ്പെടെയുള്ള ജീവജാലങ്ങൾ ഇവ ഭക്ഷണമായി ഉപയോഗിക്കുന്നു. പല സസ്യങ്ങളും പഴങ്ങൾക്കുള്ളിൽ ശേഖരിച്ചിരിക്കുന്ന വിത്തുകൾ വഴിയാണ് വംശവർദ്ധനവ് സാധ്യമാക്കുന്നത്. വേനൽക്കാലത്ത് പഴങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണു എന്ന് വിവിധ പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട് <ref>[http://www.manoramaonline.com/health/healthy-food/2017/03/30/summer-eating-10-fruits.html Fruits in Summer]</ref>
 
[[File:Bartolomeo Bimbi.jpg|thumb|The [[Medici]] [[citrus]] collection by [[Bartolomeo Bimbi]], 1715]]
===സരള ഫലങ്ങൾ===
ഒരു പുഷ്പത്തിന്റെ അണ്ഡാശയം വളർന്ന് ഒരൊറ്റ ഫലം ഉണ്ടാകുന്നവയാണ് സരളഫലങ്ങൾ. ഉദാഹരണം: പേരയ്ക്ക, മാമ്പഴം. സരളഫലങ്ങൾ രണ്ടിനമുണ്ട്.
 
====മാംസള ഫലങ്ങൾ====
ഫലം പാകമാകുമ്പോഴും അതിന്റെ ഫലകഞ്ചുകം മാംസളമായിത്തന്നെ നിലനിൽക്കുന്നവയാണ് മാംസള ഫലങ്ങൾ. മാമ്പഴം, ഓറഞ്ച്, വെള്ളരി.
 
====ശുഷ്കഫലങ്ങൾ====
ഫലം പാകമാകുമ്പോൾ ജലാംശം കുറഞ്ഞ് ഫലകഞ്ചുകം ഉണങ്ങിയിരിക്കുന്നവയാണ് ശുഷ്കഫലങ്ങൾ. ഉദാഹരണം:പയർ, വെണ്ട, കടുക്.
 
===പുഞ്ജഫലങ്ങൾ===
ഒരു പുഷ്പത്തിന്റെ ഒന്നിലധികം ജനിപർണങ്ങൾ സംയോജിതമായി ഉണ്ടാകുന്നവയാണ് പുഞ്ജഫലങ്ങൾ. ഉദാഹരണം:സ്ട്രോബറി.
 
===സഞ്ചിതഫലങ്ങൾ===
ഒരു പൂക്കുലയിലെ പൂവുകളുടെ അണ്ഡാശയങ്ങളെല്ലാം ഒന്നായി ചേർന്ന് ഒരൊറ്റ ഫലമായി മാറുന്നതാണ് സഞ്ചിത ഫലങ്ങൾ. ഉദാഹരണം:ചക്ക, മൾബറി.
 
[[വർഗ്ഗം:പഴങ്ങൾ]]
"https://ml.wikipedia.org/wiki/പഴങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്