"ഇന്ത്യയുടെ രാഷ്‌ട്രപതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎top: അവലംബത്തിലെ ഭാഷയുടെ നാമം തിരുത്തി using AWB
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 49:
പാർലമെന്റിലെയും സംസ്ഥാനനിയമസഭകളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും തെരഞ്ഞടുക്കപ്പെടുന്ന ഒരു വിഭാഗം അംഗങ്ങൾ അടങ്ങുന്ന ഒരു വിഭാഗം വോട്ടർമാരാണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. [[ആനുപാതിക പ്രാതിനിധ്യം|ആനുപാതിക പ്രാതിനിധ്യത്തിലെ]] ഒറ്റവോട്ട് കൈമാറ്റ സമ്പ്രദായമനുസരിച്ചാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ആകെയുള്ള സ്ഥാനാർത്തികളുടെ എണ്ണം എത്രയാണോ അത്രയും സ്ഥാനാർഥികൾക്ക്, മുൻഗണനാക്രമമനുസരിച്ച് അവരുടെ പേരുകൾക്കു നേരെ 1, 2, 3, 4............ എന്നിങ്ങനെ വോട്ടു രേഖപ്പെടുത്തുവാനുള്ള അവകാശം ഓരോ സമ്മതിദായകനും ഉണ്ടെന്നുള്ളതാണ് ഈ പദ്ധതിയുടെ ഒരു സവിശേഷത. എന്നാൽ ഒരു വോട്ടർക്ക് ഒരു സ്ഥാനാർഥി മാത്രമേ സ്വീകാര്യനായിട്ടുള്ളുവെങ്കിൽ, തന്റെ വോട്ടുകൾ ആ സ്ഥാനാർഥിക്കു മാത്രമായി രേഖപ്പെടുത്താവുന്നതുമാണ്. എത്ര വോട്ടുകൾ രേഖപ്പെടുത്തിയാലും ഒരു സമ്മതിദായകന്റെ 'യഥാർഥ' വോട്ട് ഒന്നു മാത്രമായിരിക്കുമെന്നുള്ളതും പ്രത്യേകം ശ്രദ്ധേയമാണ്. ഭൂരിപക്ഷം വോട്ട് കിട്ടുന്ന സ്ഥാനാർത്ഥി രാഷ്ട്രപതിയായി ചുമതലയേൽക്കുന്നു. [[ചീഫ് ജസ്റ്റിസ് (ഇന്ത്യ)|ഇന്ത്യൻ മുഖ്യ ന്യായാധിപനാണ്]] രാഷ്ട്രപതിയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്.
 
==തുടർച്ച==
==നീക്കം ചെയ്യൽ==
രാഷ്ട്രപതിയെ നീക്കം ചെയ്യാനുള്ള നടപടിക്രമമാണ് ഇംപീച്ച്മെന്റ് എന്നറിയപ്പെടുന്നത്. ഭരണഘടനാലംഘനമാണ് ഇതിനുള്ള ഏക കാരണം. പാർലമെന്റിന്റെ സഭകളിലൊന്നിൽ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരികയും, ഇരുസഭകളിലും അത് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ പാസ്സാക്കുകയും ചെയ്താൽ രാഷ്ട്രപതി സ്ഥാനഭ്രഷ്ടനാകും. ഇതുവരെ ഇന്ത്യയിൽ ഈ സ്ഥിതിയുണ്ടായിട്ടില്ല.
"https://ml.wikipedia.org/wiki/ഇന്ത്യയുടെ_രാഷ്‌ട്രപതി" എന്ന താളിൽനിന്ന് ശേഖരിച്ചത്