"മായ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 30 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q223890 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
അക്ഷരത്തെറ്റ് തിരുത്തിയത്
വരി 1:
{{prettyurl|Maya (illusion)}}
{{ഹൈന്ദവദർശനം}}
[[ഇന്ത്യ|ഭാരതീയ]] [[വേദാന്തം]] [[പ്രപഞ്ചം |പ്രപഞ്ചത്തിനു]] നല്കുന്ന വ്യാഖ്യാനത്തിലെ മുഖ്യസങ്കല്പങ്ങളിൽ ഒന്ന്. പരമതത്വമായ [[ബ്രഹ്മം|ബ്രഹ്മത്തിനു]] മാത്രമേ യഥാർഥമായ അസ്തിത്വമുള്ളു എന്നതാണ് ഭാരതീയ ദർശനങ്ങളിലെ സാമാന്യമായ നിഗമനം. എങ്കിലും അസംഖ്യം ഗോചരവസ്തുക്കൾ അടങ്ങിയ [[പ്രപഞ്ചം]] നിലനില്ക്കുന്നുവെന്ന തോന്നൽ ഉളവാക്കുന്ന ഒരവസ്ഥയാണ് മായ. പ്രപഞ്ചവും അതിലെ എണ്ണമറ്റ വസ്തുക്കളും ഉന്നെഉണ്ടെന്ന മിഥ്യാബോധം വ്യക്തിയുടെ [[ആത്മാവ് |ആത്മാവിൽ]] ജനിപ്പിക്കുന്നതെന്തോ അതാണ് മായ എന്നു മാത്രമേ അതിനെ നിർവചിക്കാൻ കഴിയൂ. സത് എന്നോ അസത് എന്നോ നിഷ്കൃഷ്ടമായി പറയാൻ കഴിയാത്ത ഒന്നാണ് മായ. അതിനെ പ്രത്യേകമായി നിർവചിക്കാനും സാധ്യമല്ല. പ്രപഞ്ചത്തെക്കുറിച്ചുള്ള മിഥ്യാബോധം നിലനില്ക്കുന്നിടത്തോളം കാലം മായയും ഉണ്ട് . അതിനപ്പുറം അതിനു നിലനില്പില്ല. മായ ബ്രഹ്മത്തിൽനിന്ന് വിഭിന്നമായ ഒരു യാഥാർഥ്യമല്ല എന്നർഥം. വ്യക്തിയുടെ ആത്മാവിനെ ബാധിക്കുന്ന [[അവിദ്യ]]യാണ് അതിന്റെ ഈ ആപേക്ഷികമായ നില.
 
[[വർഗ്ഗം:ഹൈന്ദവദർശനം]]
"https://ml.wikipedia.org/wiki/മായ" എന്ന താളിൽനിന്ന് ശേഖരിച്ചത്