"ഗവൺമെന്റ് മെഡിക്കൽ കോളേജ്, തിരുവനന്തപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ഭരണം: ഉള്ളടക്കം തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
→‎ചരിത്രം: അക്ഷപ്പിശക് തീർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 58:
1948ൽ തിരുവിതാംകൂർ സർക്കാർ കേരളത്തിൽ മെഡിക്കൽ കോളേജ് ആരംഭിക്കുന്നതിനു ഒരു കമ്മിറ്റിയെ നിയോഗിച്ചു. അതേ വർഷം ഒക്ടോബറിൽ തന്നെ സമർപ്പിക്കപ്പെട്ട റിപ്പോർട്ട് പ്രകാരം ഡോ. സി.ഒ. കരുണാകരനെ സ്പെഷ്യൽ ഓഫീസറായി ചുമതലപ്പെടുത്തി കോളേജ് തുടങ്ങുവാനുള്ള നടപടികൾ ആരംഭിച്ചു. ഇതിന്റെ നിർമ്മാണപ്രവർത്തനങ്ങളുടെ മേൽനോട്ടം ബോംബേയിലെ ജെ.എ റിച്ചിയെയും ഏൽപ്പിച്ചു.
 
1950 ജനുവരി 26നു തിരു-കൊച്ചി രാജപ്രമുഖൻ നിർമ്മാണപ്രവർത്തനങ്ങളുടെശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ മെഡിക്കൽ കോളജ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് തറക്കല്ലിട്ടു. 1951ൽ തന്നെ ആദ്യ ബാച്ച് വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചു. 1951 നവംബർ 27നു കോളേജിന്റെ ഔദ്യോഗിക ഉദ്ഘാടനം ജവഹർലാൽ നെഹ്രു നിർവഹിച്ചു. ആശുപത്രിയിലെ ആദ്യത്തെ ഔട്ട് പേഷ്യന്റും അദ്ദേഹം തന്നെയായിരുന്നു. 1952 ജനുവരിയിൽ ശ്രീമതി രാജ്കുമാരി അമൃത്കൗർ കുട്ടികൾക്കും അമ്മമാർക്കും വേണ്ടിയുള്ള അവിട്ടം തിരുനാൾ ആശുപത്രിയുടെ ഉദ്ഘാടനവും നിർവഹിച്ചു. 1952ൽ പുരുഷന്മാരുടെ ഹോസ്റ്റലും ഒരു വർഷതിനു ശേഷം സ്ത്രീകളുടെ ഹോസ്റ്റലും പ്രവർത്തനം ആരംഭിച്ചു. 1954ൽ മെഡിക്കൽ കോളേജ് ആശുപത്രിയുടെ ഉദ്ഘാടനം നെഹ്രു തന്നെ നിർവഹിക്കുകയുണ്ടായി.
 
1954ൽ സേതു ലക്ഷ്മി ഭായി തമ്പുരാട്ടി ഉദ്ഘാടനം ചെയ്യ്ത നഴ്സിങ് സ്കൂൾ 1963ൽ നഴ്സിങ് കോളേജായി ഉയർത്തി. 1958ൽ ആരംഭിച്ച ക്യാൻസർ ബ്ലോക്ക് രണ്ട് ദശകങ്ങൾക്കു ശേഷം ദക്ഷിണേൻഡ്യയിലെ ജനങ്ങൾക്കു വേണ്ടിയുള്ള ക്യാൻസർ സെന്ററായി ഉയർത്തി. 1959ൽ ദന്തൽ കോഴ്സും ആദ്യത്തെ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സും ആരംഭിച്ചു. അറുപതുകളിൽ തുടങ്ങിയ ലിംബ് ഫിറ്റിങ്ങ് സെൻടർ, കണ്ണാശുപത്രി, മാനസിക ആരോഗ്യ കേന്ദ്രം എന്നിവ പിന്നീട് കോളേജിനു കീഴിലാക്കി. പ്രിയദർശിനി ഇൻസ്റ്റിറ്റ്യൂട്ട്, ശ്രീചിത്ര, ഫാർമസി കോളേജ്, രജത ജൂബിലീ ഹാൾ, മറ്റു ഹോസ്റ്റ്ലുകൾ എന്നിവ പിന്നീട് കൂട്ടിച്ചേർക്കുകയാണുണ്ടായത്.