"ഫാർമസിസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 12:
|related_occupation=[[Doctor (title)|Doctor]], [[pharmacy technician]], [[toxicologist]], [[chemist]], pharmacy assistant other [[medical specialist]]s
}}
മരുന്നുകൾ നിർമ്മിക്കുകയും, അവയുടെ സുരക്ഷാ പരിശോധനകൾ നിർവഹിക്കുകയും, രോഗികൾക്ക് കൃത്യമായി കൃത്യമായ അളവിൽ വിതരണം ചെയ്യുകയും, ഉപയോഗക്രമം ശാസ്ത്രീയമായി പറഞ്ഞു കൊടുക്കുകയും, പാർശ്വഫലങ്ങൾ നിർണ്ണയിക്കുകയുംവിലയിരുത്തുകയും ചെയ്യുന്ന വിദഗ്ദരാണ് '''ഫാർമസിസ്റ്റുകൾ (Pharmacists)'''. ഇവരുടെ സേവനം ആശുപത്രികളിലും കമ്മ്യൂണിറ്റി ഫാർമസികളിലും ലഭ്യമാണ്. പണ്ട് കാലത്ത് ലളിതമായ രാസ സംയുക്തങ്ങൾ മിക്സ് ചെയ്ത് കൊടുക്കൽ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അക്കാലത്ത് ഫാർമസിസ്റ്റുകൾ ഉണ്ടായിരുന്നില്ല. ഇന്ന് കൂടുതൽ സങ്കീർണ്ണമായ മരുന്നുകൾ കൈകാര്യം ചെയ്യുന്നവർക്ക് ഫാർമസിയിൽ പ്രൊഫഷണൽ വിദ്യാഭ്യാസവും രജിസ്‌ട്രേഷനും നിർബന്ധമാണ്.
 
ഇന്ത്യയിൽ ഫാർമസിസ്റ്റ് ആകാൻ വേണ്ടുന്ന ഏറ്റവും കുറഞ്ഞ യോഗ്യത രണ്ട് വർഷ ഡിപ്ലോമാ കോഴ്‌സായ 'ഡിഫാം അഥവാ ഡിപ്ലോമാ ഇൻ ഫാർമസി' പാസാവുക എന്നതാണ്. ഇത്തരമൊരു കോഴ്സ് ഇന്ന് മിക്ക രാജ്യങ്ങളിലും ലഭ്യമല്ല. നാല് വർഷ ബിരുദ കോഴ്‌സായ 'ബിഫാം അഥവാ ബാച്ച്ലർ ഓഫ് ഫാർമസി', ആറു വർഷത്തെ ക്ലിനിക്കൽ പരിശീലനത്തോട് കൂടിയ 'ഫാംഡി അഥവാ ഡോക്ടർ ഓഫ് ഫാർമസി' മുതലായ പ്രൊഫഷണൽ കോഴ്സുകളാണ് ഇന്ന് മിക്ക രാജ്യങ്ങളിലും അംഗീകരിക്കപ്പെട്ടിട്ടുള്ളത്. ഇന്ത്യയിലും ഇവ ലഭ്യമാണ്. ഫാംഡി കോഴ്സിൽ അവസാനവർഷം ഇന്റേൺഷിപ്, ആറുമാസം പ്രൊജക്റ്റ്‌ എന്നിവ ചെയ്യേണ്ടതുണ്ട്. ഇവർക്ക് പേരിന് മുൻപിൽ Dr (ഡോക്ടർ) എന്ന്‌ ചേർക്കാവുന്നതാണ്. ഇന്ത്യയിൽ മാസ്റ്റർ തലത്തിലുള്ള ഒരു പ്രൊഫഷണൽ കോഴ്‌സാണ് ഫാംഡി. ഇതിന്‌ ശേഷം നേരിട്ട് പിഎച്ച്ഡിക്ക്പിഎച്ച്ഡി ചേരാനുള്ളചെയ്യാനുള്ള അവസരവുമുണ്ട്. കൂടാതെ ഫാർമക്കോളജി ആൻഡ്‌ ടോക്സിക്കോളജി, മെഡിസിനൽ കെമിസ്ട്രി, ഫാർമകോഗ്‌നോസി ആൻഡ്‌ ഫൈറ്റോഫാർമസ്യുട്ടിക്സ്, അനാലിസിസ് ആൻഡ് ക്വാളിറ്റി അഷ്വറൻസ് തുടങ്ങി വിവിധ സ്പെഷ്യാലിറ്റികളിൽ ബിരുദാനന്തര ബിരുദ കോഴ്‌സായ എംഫാം എന്നിവയും നടത്തി വരുന്നു.
 
പല രാജ്യങ്ങളിൽ ഫാർമസി പ്രാക്ടീസ്, ക്ലിനിക്കൽ ഫാർമസി, ഡ്രഗ് തെറാപ്പി എന്നിവ ഏറെ വികസിതമാണ്. ഇവിടങ്ങളിൽ രോഗികൾ കഴിക്കേണ്ട മരുന്നുകളുടെ ബ്രാൻഡും അളവും നിശ്ചയിക്കുന്നത്തും, അവയുടെ പാർശ്വഫലങ്ങൾ തിട്ടപ്പെടുത്തുന്നതും '''ക്ലിനിക്കൽ ഫാർമസിസ്റ്റ്''' എന്ന പ്രൊഫഷനലുകളാണ്. എന്നാൽ ഇന്ത്യയിൽ ക്ലിനിക്കൽ ഫാർമസി സേവനങ്ങൾ അത്ര വളർച്ച പ്രാപിച്ചിട്ടില്ല. ഇത് ചികിത്സയുടെ ഗുണനിലവാരത്തെയും, രോഗികളേയുംരോഗികളുടെ ആരോഗ്യത്തെയും പലപ്പോഴും മോശമായി ബാധിക്കാറുണ്ട്. മരുന്നുകളുടെ നിർമ്മാണം മുതൽ പരീക്ഷണം വരെയുള്ള മേഖലകളിലും ഗവേഷണത്തിലും ഫാർമസിസ്റ്റിന് സുപ്രധാന പങ്കുണ്ട്. <ref>A Situational Analysis of Human Resource Issues in the Pharmacy Profession in Canada. Human Resources Development Canada, 2001. Accessed 15 July 2011.</ref>
 
സുരക്ഷിതമായ ഔഷധോപയോഗത്തിനു ഫാർമസിസ്റ്റിന്റെ നിർദേശം കൃത്യമായി പാലിക്കേണ്ടത് അനിവാര്യമാണ്. കമ്മ്യൂണിറ്റി ഫാർമസിസ്റ്റുകൾ പൊതുജനങ്ങൾക്ക് ഏറ്റവും എളുപ്പം പ്രാപ്യരായ ഔഷധ വിദഗ്ദ്ധരാണ്. മരുന്ന്, അവയുടെ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട ഒരു സമൂഹത്തിലെ സമ്പർക്കത്തിന്റെ ആദ്യ ഘട്ടമാണ് കമ്മ്യൂണിറ്റി ഫാർമസിയിലെ രജിസ്റ്റേർഡ് ഫാർമസിസ്റ്റ്. ഇത് സമൂഹത്തിലെ ആരോഗ്യ പരിരക്ഷാ പരിപാടി മൂല്യവത്തായ പ്രൊഫഷണൽ സേവനമാക്കി മാറ്റാൻ ഫാർമസിസ്റ്റിനെ അനുവദിക്കുന്നു. എന്നിരുന്നാലും ഇന്ത്യയിൽ പലയിടത്തും നിർദിഷ്ട യോഗ്യതയില്ലാത്ത വ്യക്തികൾ നിയമവിരുദ്ധമായി ഫാർമസിസ്റ്റിന് പകരം ജോലി ചെയ്യുന്നതായി കാണപ്പെടാറുണ്ട്. ഇത് പൊതുജനങ്ങളുടെ ആരോഗ്യത്തെ ഹാനീകരമായി ബാധിക്കുന്ന ഒരു ഘടകമാണ്. തെറ്റായ മരുന്നുപയോഗം പലപ്പോഴും ഗുണത്തേക്കാൾ ദോഷം ചെയ്യാറുള്ളതായി കണക്കാക്കുന്നു.
"https://ml.wikipedia.org/wiki/ഫാർമസിസ്റ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്