"സലിൽ ചൗധരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 24:
}}
[[ഇന്ത്യ|ഇന്ത്യയിലെ]] അനുഗൃഹീത സംഗീതസംവിധായകരിൽ പ്രമുഖനായിരുന്നു '''സലിൽ ചൌധരി'''([[ബംഗാളി]]: সলিল চৌধুরী) (1922-1995). പ്രതിഭയുടെ തിളക്കം ഒന്നു കൊണ്ടു മാത്രം [[ബോളിവുഡ്|ബോംബേ സിനിമാ ലോകത്ത്]] അദ്ദേഹം വളരെ പെട്ടെന്ന് പ്രശസ്തനായി.
[[1922]] നവംബർ 19-ന്‌ ബംഗാളിൽ ആയിരുന്നു സലിൽ ചൌധരിയുടെ ജനനം. അദേഹത്തിന്റെ പിതാവും നല്ലൊരു സംഗീതഞ്ജനായിരുന്നു. പടിഞ്ഞാറൻ സംഗീതവുമായി ബന്ധപ്പെട്ട് ധാരാളം കാസറ്റുകളും ഗ്രാമഫോണും അദ്ദേഹത്തിന്റെ പിതാവിന് ഉണ്ടായിരുന്നു. സലിൽ ചൌധരിയുടെ പിതാവിനു പടിഞ്ഞാറൻ ക്ലാസ്സിക്കൽ സംഗീതവുമായുള്ള ബന്ധം വളരെ നല്ല സംഗീത പഠനത്തിനു അദ്ദേഹത്തെ സഹായിച്ചു.ഹിന്ദുസ്ഥാനിക്കും കർണ്ണാട്ടിക്കിനും പുറമേ കിഴക്ക് ഇന്ത്യയുടെ സംഗീതത്തിന് സിനിമയിൽ സ്ഥാനം ഉണ്ടാക്കിയത് ഇദ്ദേഹമാണ്.
 
== ജീവിതരേഖ ==
[[1940]] കളിലെ ബംഗാളിലെ അരക്ഷിതമായ രാഷ്ട്രീയാവസ്ഥയും രണ്ടാം ലോക മഹായുദ്ധവും സലിലിന്റെ ജീവിതത്തെ സ്വാധീനിച്ചു. തന്റെ സാമൂഹിക ഉത്തരവാദിത്തത്തെ കുറിച്ച് അദ്ദേഹം തിരിച്ചറിയുകയും ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷനിൽ ഒരു അംഗമാവുകയും ചെയ്തു. ഈ സമയം ധാരാളം ഗാനങ്ങൾ എഴുതി ജന ഹൃദയങ്ങളിൽ നല്ല ഒരു സ്ഥാനം നേടിയെടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ഇന്ത്യൻ ഗ്രാമങ്ങളിലൂടെ ഈ ഗാനങ്ങളുമായി ഐ പി ടി എ സഞ്ചരിച്ചു. ബംഗാൾ ജനതയുടെ ഹൃദയത്തിൽ പുതിയ ഒരു സമരാവേശം സൃഷ്ടിച്ചവ ആയിരുന്നു ഈ ഗാനങ്ങൾ.
"https://ml.wikipedia.org/wiki/സലിൽ_ചൗധരി" എന്ന താളിൽനിന്ന് ശേഖരിച്ചത്