"പാർവ്വതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 26:
ദേവി ഭാഗവതത്തിൽ സാക്ഷാൽ ആദിപരാശക്തിയായ ഭുവനേശ്വരി മണിദ്വീപം എന്ന നഗരിയിൽ സർവ്വദേവതമാരാലും സ്തുതിക്കപ്പെട്ടു സദാശിവ ഫലകത്തിൽ പരബ്രഹ്മമൂർത്തിയായ മഹാദേവൻറെ മടിത്തട്ടിൽ ഇരിക്കുന്ന പരമേശ്വര പത്നി ആണ്. ദേവി ഹിമവാൻറെ പുത്രി ഭാവത്തിൽ ഭൂജാതയായതിനാലും , മൂലപ്രകൃതിയായതിനാലും ദേവി അഷ്‌ടൈശ്വര്യ പ്രദായിനിയായ  ശ്രീ പാർവതി എന്ന നാമത്തിൽ അറിയപ്പെടുന്നു.
 
ദശ മഹാവിദ്യകളും , നവദുർഗയും എല്ലാം പാർവതിയാണ് . ദശ മഹാ വിദ്യകളിലെ ത്രിപുരസുന്ദരി " പാർവതി തന്ത്രമാണ് ". മഹിഷാസുരനെയും, ചണ്ഡമുണ്ഡൻ , രക്ത ബീജൻ, ശുംഭ നിശുംഭമാരെയും വധിച്ചത് ശ്രീ പർവതിയാണ് എന്ന് സ്കന്ദ , കൂർമ്മ പുര്ണങ്ങള് പറയുന്നു. ദുർഗ്ഗമാസുരനെ വധിച്ചതിനാലാണ് പാർവതിക്ക് ദുർഗ്ഗാ , ശാകംഭരി, ശതാക്ഷി എന്നീ പേരുകൾ ലഭിച്ചത് എന്ന് " ദേവി ഭാഗവതം "പറയുന്നു . കാളിക പുരാണത്തിൽ ശിവപത്നിയായ കാളിയുടെ സ്വാത്തിക ഭാവമാണ് പാർവ്വതി . ദേവി ഭാഗവതത്തിൽ ദേവൻമാർക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്ന ആദിപരാശക്തി ഉമാ ഹൈമവതി പാശാങ്കുശങ്ങൾ ധരിച്ച വരദാഭയ മുദ്രയോടെ നിൽക്കുന്ന ഭുവനേശ്വരി ദേവിയാണ് . ദേവീഭാഗവതിൽ പറയുന്ന മണിദ്വീപത്തിൽ വസിക്കുന്ന ശ്രീ ഭവാനി ദേവി സദാ പരബ്രഹ്മ മൂർത്തിയായ മഹേശ്വരന്റെ വാമാംഗത്തിൽ വസിക്കുന്ന ശിവ ശക്തിയാണ്. ലളിത സഹസ്രനാമത്തിൽ ഭണ്ഡാസുരനെ വധിക്കുന്ന ശിവകമേശ്വരൻറെശിവകാമേശ്വരൻറെ അർധാംഗിനി ആയ ശ്രീലളിതാ ത്രിപുരസുന്ദരി  ശ്രീ പാർവതിയുടെ മൂലരൂപമാണ്. ശിവപുരാണത്തിൽ ശിവനും, ലോകർക്കും  അന്നം വിളമ്പിയ അന്നപൂർണ്ണ (അന്നപൂർണ്ണേശ്വരി) പാർവതിയുടെ മാതൃ വാത്സല്യത്തിന്റെ മകുടോഹരണമാണ്. ലളിത സഹസ്രനാമവും, ലളിത ത്രിശതിയും , പാർവതി, ഉമാ, അന്നപൂർണേശ്വരി, ദുർഗ്ഗാ , കാളി സഹസ്രനാമങ്ങളും പാർവതി മന്ത്രങ്ങളാണ് .
 
ആദിശങ്കരന്റെ അമൂല്യ ഗ്രന്ഥാമായ " ശ്രീ സൗന്ദര്യ ലഹരി " പാർവതിയെ(ലളിത) ഉപാസിക്കാനുള്ള അമൂല്യ ഗ്രന്ഥമാണ്.
"https://ml.wikipedia.org/wiki/പാർവ്വതി" എന്ന താളിൽനിന്ന് ശേഖരിച്ചത്