"ലൈംഗികബന്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 7:
ലൈംഗികബന്ധമെന്ന പദം എതിർലിംഗാനുരാഗികൾ തമ്മിലും (heterosexual) ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങൾ (LGBTIQ) തമ്മിലുമുള്ള കാമതയെ സൂചിപ്പിക്കാനായി ഉപയോഗിക്കാറുണ്ട്. ചെറിയ ഒരു സ്പർശനം പോലും പലർക്കും സുഖാനുഭൂതി നൽകുന്നു. നാഡീ ഞരമ്പുകൾ കൂടുതലുള്ള ലൈംഗികാവയവങ്ങളിലെ സ്പർശനം കൂടുതൽ ആനന്ദം നൽകുന്നു. തലച്ചോറും, നാഡീ വ്യവസ്ഥയും, ഹോർമോണുകളും ഇതിൽ മുഖ്യ പങ്ക് വഹിക്കുന്നു.
 
സാധാരണയായി എതിർലിംഗത്തിലുള്ളവരാണ്‌ ഇണകൾ ആയിരിക്കുക ഏതാണ്ട് 1500-റോളം ജീവിവർഗങ്ങളിൽ ഒരേ ലിംഗത്തിലുള്ളവ തമ്മിലും ലൈംഗികമായി ബന്ധപ്പെടാറുണ്ട്ബന്ധത്തിലേർപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്. മനുഷ്യരിലും ഒരേ ലിംഗത്തിലുള്ളവർ തമ്മിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടാറുണ്ട്. സ്വവർഗലൈംഗികത (Homosexuality), ഉഭയവർഗലൈംഗികത (Bisexuality) എന്നിവ പ്രകൃതിപരമായ ലൈംഗികതയുടെ ഭാഗമാണെന്നും, ഇത് ജനതികവും ജൈവീകവുമാണെന്നും (Sexual Orientation) ശാസ്ത്രം തെളിയിക്കുന്നു. ഇക്കൂട്ടർ ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങളിൽ (LGBTIQ+) ഉൾപ്പെടുന്നു. മസ്തിഷ്കത്തിന്റെ പ്രത്യേകത ഇവിടെ നിർണായകമാണ്.
 
മൃഗങ്ങളെ അപേക്ഷിച്ചു മനുഷ്യൻ പ്രത്യുത്പാദനത്തിന് വേണ്ടി മാത്രമല്ല സന്തോഷത്തിനും, സ്നേഹം പങ്കുവെക്കുന്നതിനും (Love making), കൂടിയാണ് ലൈംഗികബന്ധത്തിൽ ഏർപ്പെടാറുള്ളത്. ഡോൾഫിൻ, കുരങ്ങുവർഗങ്ങൾ തുടങ്ങിയ പല ജീവികളിലും ഇത്തരത്തിൽ ലൈംഗികാസ്വാദനം കാണപ്പെടാറുണ്ട്. ഡോപ്പാമിൻ (Dopamine) തുടങ്ങി മതിഷ്‌ക്കത്തിലെ രാസമാറ്റം ഇതിൽ വലിയ പങ്ക് വഹിക്കുന്നു. പുരുഷനെ അപേക്ഷിച്ചു സ്ത്രീകളിൽ ലൈംഗികവികാരം പതുക്കെ ഉണരുകയും പതിയെ ഇല്ലാതാവുകയും ചെയ്യുന്ന ഒന്നാണ്. പല സ്ത്രീകൾക്കും ഇഷ്ടമോ, താല്പര്യമോ, അടുപ്പമോ ഉള്ള പങ്കാളിയുമായി മാത്രമേ ലൈംഗികത പൂർണമായി ആസ്വദിക്കാൻ സാധിക്കാറുള്ളൂ. എന്നാൽ പുരുഷനിൽ നിന്നും വ്യത്യസ്തമായി ഒരു ലൈംഗികബന്ധത്തിൽ ഒന്നിലധികം തവണ രതിമൂർച്ഛ (Orgasm) കൈവരിക്കാൻ സ്ത്രീകളുടെ തലച്ചോറിന് സാധിക്കാറുണ്ട്.
"https://ml.wikipedia.org/wiki/ലൈംഗികബന്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്