"സി.എസ്. രാധാദേവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5:
വഞ്ചിയൂർ മേടയിൽ വീട്ടിൽ ശിവശങ്കരപ്പിള്ളയുടെ മകളാണ്. പതിമൂന്നാം വയസിൽ ടി.എൻ.ഗോപിനാഥൻനായരുടെ പരിവർത്തനം എന്ന നാടകത്തിൽ അഭിനയിച്ചുകൊണ്ടായിരുന്നു രാധാദേവിയുടെ തുടക്കം. [[എൻ. കൃഷ്ണപിള്ള]], [[പി.കെ. വിക്രമൻ നായർ]], [[ഇന്ദിരാ ജോസഫ്]], [[ആനന്ദക്കുട്ടൻ|പ്രൊഫ. ആനന്ദക്കുട്ടൻ]] തുടങ്ങിയ പ്രമുഖരോടൊപ്പം പ്രവർത്തിച്ചു.
 
തൈക്കാട് സംഗീത അക്കാദമിയിൽ ഒരു കൊല്ലം സംഗീതപഠനം നടത്തി. ബന്ധുവായ [[തിക്കുറിശ്ശി സുകുമാരൻ നായർ|തിക്കുറിശ്ശി സുകുമാരൻനായരുടെ]] പ്രേരണയിൽ 1944ൽ യാചകമോഹിനി, അംബികാപതി(തമിഴ്) എന്നീ സിനിമകളിൽ ബാലനടിയായി. സ്ത്രീ എന്ന സിനിമയിൽ തിക്കുറുശ്ശിയോടൊപ്പം രണ്ടാം നായികയായി അഭിനയിച്ചു. [[കെ.സി. കേശവപിള്ള|കെ.സി. കേശവപിള്ളയുടെ]] [[സദാരാമ]] എന്ന നാടകത്തിൽ [[വൈക്കം മണി]], [[സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതർ]] എന്നിവരോടൊപ്പം അഭിനയിച്ചു. റേഡിയോ നാടകങ്ങൾ കൂടാതെ നിരവധി സ്റ്റേജ് നാടകങ്ങളിലും അവർ അഭിനയിച്ചിട്ടുണ്ട്.
 
89ൽ സെൻസർ ബോർഡ് അംഗമായിരുന്നു.
 
== പിന്നണിഗാനരംഗത്ത് ==
സ്ത്രീകൾ കലാരംഗത്ത് പ്രവർത്തിക്കുന്നതിന് അക്കാലത്തു നിരവധി തടസങ്ങളുണ്ടായിരുന്നു. ബന്ധുവായ ഗായകൻ [[കമുകറ പുരുഷോത്തമൻ|കമുകറ പുരുഷോത്തമന്റെ]] സംഗീത സദസുകളിൽ മാത്രം പോകാനേ അനുവാദം ഉണ്ടായിരുന്നുള്ളു. [[തിരുനയിനാർകുറിച്ചി മാധവൻ നായർ|തിരുനയിനാർകുറിച്ചി മാധവൻനായരാണ്]] പിന്നണിഗാനരംഗത്തെത്തിച്ചത്. 1950ൽ നല്ലതങ്ക എന്ന ചിത്രത്തിൽ ദക്ഷിണാമൂർത്തിയുടെ സംഗീതത്തിൽ [[യേശുദാസ്‌|യേശുദാസിന്റെ]] അച്ഛൻ [[അഗസ്റ്റിൻ ജോസഫ്|അഗസ്റ്റിൻ ജോസഫിനൊപ്പം]] രാധാദേവി ആദ്യം പാടി. 'ആനന്ദമാണാകെ ആമോദമാണാകെ
"https://ml.wikipedia.org/wiki/സി.എസ്._രാധാദേവി" എന്ന താളിൽനിന്ന് ശേഖരിച്ചത്