"തളിപ്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Prettyurl|Taliparamba}}
[[ചിത്രം:Location_of_Kannur_Kerala.png|thumb|top|200px|തളിപ്പറമ്പ്]]
[[കേരളം|കേരളത്തിലെ]] [[കണ്ണൂർ ജില്ല|കണ്ണൂർജില്ലയിലെ]] ഒരു താലൂക്കാണു '''തളിപ്പറമ്പ്'''. ഒരു മുനിസിപ്പാലിറ്റി ആസ്ഥാനം കൂടിയാണിത്. തളിപ്പറമ്പ് പട്ടണമാണ് താലൂക്കിന്റെ ആസ്ഥാനം. താലൂക്കിന്റെ വിസ്തീർണം 1330.6 ച.കി.മീ. ആണ്. 599.26 ച.കി.മീ. ആണ് തളിപ്പറമ്പ് ബ്ലോക്കിന്റെ വിസ്തൃതി. തളിപ്പറമ്പ് താലൂക്കിൽ 47 റവന്യൂവില്ലേജുകൾ ഉൾപ്പെട്ടിരിക്കുന്നു.'''തളിപ്പറമ്പ്''' (''പെരിംചെല്ലൂർ''). നമ്പൂതിരിമാർ നിർമ്മിച്ച ക്ഷേത്രങ്ങളാണ് [[തളി]]. ഇത്തരത്തിലുള്ള ധാരാളം ക്ഷേത്രങ്ങളുള്ളതിനാലാണ്‌‍ തളിപ്പറമ്പ് എന്ന പേരു വന്നത്.ബ്രാഹ്മണരുടെ ഏറ്റവും പ്രാചീന ഗ്രാമങ്ങളിലൊന്നായിരുന്ന തളിപ്പറമ്പ് മുൻ കോലത്തുനാട്ടിലാണ് ഉൾപ്പെട്ടിരുന്നത്. ഈ താലൂക്കിൽ ഉൾപ്പെടുന്ന [[പയ്യന്നൂർ]], [[കരിവെള്ളൂർ]] [[മൊറാഴ]], [[കയ്യൂർ]] തുടങ്ങിയ സ്ഥലങ്ങൾക്ക് സ്വാതന്ത്ര്യസമര ചരിത്രത്തിൽ അവിസ്മരണീയമായ സ്ഥാനമാണുള്ളത്.
 
1330.56 ച.കി.മീ (513.73 ച.മൈൽ) വിസ്തീർണത്തിൽ പരന്നു കിടക്കുന്ന 47 ഗ്രാമങ്ങളുടെ കൂട്ടമാണ് തളിപ്പറമ്പ്. ഇത് ഒരു താലൂക്കാണ്. തീരദേശപ്രദേശങ്ങളായ [[രാമന്തളി]] മുതൽ [[കർണാടക]] അതിർത്തിവരെയും തളിപ്പറമ്പ് പരന്നു കിടക്കുന്നു. തളിപ്പറമ്പിലെ ജനസംഖ്യ 2001-ലെ [[കാനേഷുമാരി]] അനുസരിച്ച് 458,580 ആണ്. ഇതിൽ 162,013 ആണുങ്ങളും 158,143 സ്ത്രീകളുമാണ്. കേരളത്തിലെ ഏറ്റവും വലിയ താലൂക്കുകളിലൊന്നായ തളിപ്പറമ്പ് താലൂക്ക് അതുകൊണ്ടുതന്നെ ധാരാളം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുമുണ്ട്. തളിപ്പറമ്പ് താലൂക്ക് വിഭജിച്ച് പയ്യന്നൂർ ആസ്ഥാനമായി പുതിയ താലൂക്ക് ഉണ്ടാക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.
"https://ml.wikipedia.org/wiki/തളിപ്പറമ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്