"വിഷു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 90:
 
== സമാന ഉത്സവങ്ങൾ ==
[[ഇന്ത്യ|ഭാരതത്തിലെ]] [[കാർഷികപഞ്ചാംഗം|കാർഷികപഞ്ചാംഗത്തിലെ]] ആദ്യദിനമാണ്‌ കേരളത്തിൽ വിഷു ആയി ആഘോഷിക്കുന്നത്‌. ഭാരതത്തിലെമ്പാടും ഇതേ ദിവസം ആഘോഷങ്ങൾ ഉണ്ട്‌. ഉദാഹരണത്തിന്‌ [[അസം|അസമിലെ]] [[ബിഹു]]. വൈശാഖമാസത്തിലെ ബൈഹാഗ്‌ ആണ്‌ അവർക്ക്‌ ബിഹു. അന്നേ ദിവസം കാർഷികോത്സവത്തിനു പുറമെ നവവത്സരവും, വസന്തോത്സവവും എല്ലാമായി അവർ ആഘോഷിക്കുന്നു. കൃഷിഭൂമിപൂജ, ഗോപൂജ, ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സമ്മാനങ്ങൾ നൽകുക, സംഘനൃത്തം എന്നിവയെല്ലാം ബിഹുവിന്റെ ഭാഗമാണ്‌. കൃഷിയിടങ്ങളിലെ പൊലിപ്പാട്ടും, വളർത്തുമൃഗങ്ങളെ കണികാണിക്കലും, കൈനീട്ടം നൽകലും എല്ലാം വിഷുവിലും ഉണ്ട്.<ref>{{Cite web|url=https://www.manoramaonline.com/pachakam/recipes/2019/04/11/top-ten-recipes-for-vishu.html|title=Vishu Sadya Recipes|access-date=|last=|first=|date=|website=|publisher=}}</ref>
 
ബീഹാറിലെ ആഘോഷത്തിനും ബൈഹാഗ്‌ എന്നാണ്‌ പറയുക. [[പഞ്ചാബ്‌|പഞ്ചാബിൽ]] ഇതേ സമയം [[വൈശാഖി|വൈശാഖിയും]] [[തമിഴ്‌നാട്‌|തമിഴ്‌നാട്ടിൽ]] പുത്താണ്ടും ആഘോഷിക്കുന്നു. [[കർണാടക|കർണാടകയിലും]] [[ആന്ധ്രാപ്രദേശ്‌|ആന്ധ്രാപ്രദേശിലും]] ഇക്കാലത്ത്‌ [[ഉഗാദി]] എന്ന ആഘോഷം കൊണ്ടാടുന്നു. യുഗ-ആദി ആണ്‌ ഉഗാദി ആയത്‌, അർത്ഥം ആണ്ടുപിറപ്പ്‌ എന്നു തന്നെ.
"https://ml.wikipedia.org/wiki/വിഷു" എന്ന താളിൽനിന്ന് ശേഖരിച്ചത്