"കേളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 8:
സാംസ്കാരികം ,സാമൂഹ്യ സേവനം, ഭാഷാസാഹിത്യ പ്രവർത്തനങ്ങൾ തുടങ്ങിയ ലക്ഷ്യത്തോടെ പ്രവർത്തനമാരംഭിച്ച കേളി ഏറ്റവും നല്ല പ്രവാസി സംഘടനക്കുള്ള അവാർഡുകളും പുരസ്കാരങ്ങളും നേടിയിട്ടുണ്ട് .സാമൂഹ്യസേവനരംഗത്ത് സ്തുത്യർഹമായ സേവനങ്ങൾ വിവിധ പദ്ധതികൾ വഴി ചെയ്തുവരുന്ന കേളി ഭാരതത്തിലെ അംഗീകൃത സാമൂഹ്യ സേവന സംഘടനകളുമായി (NGO) ചേർന്ന് പ്രവര്ത്തിച്ചു വരുന്നു. പാവപ്പെട്ടവർക്കും സമൂഹത്തിൽ പാർശ്വവത്ക്കരിക്കപ്പെട്ടവർക്കും വേണ്ടിയുള്ള വിവിധ സേവന പദ്ധതികൾ ,കുട്ടികൾക്ക് വേണ്ടിയുള്ള വിദ്യാഭ്യാസ സഹായ പദ്ധതികൾ തുടങ്ങിയവ ഇവയിൽ പ്രധാനമാണ്.
 
പ്രവാസി മലയാളികളുടെ ഇടയിലും യൂറോപ്യൻ രാജ്യങ്ങളിലും ഇന്ത്യയിലും അറിയപ്പെടുന്ന ഒരു സംഘടനയാണ് ഇന്ന് കേളി. ഏഷ്യയിലെ ഏറ്റവും വലിയ സാംസ്‌കാരിക സംഘടനയായ സൂര്യ ഇന്ത്യയുടെ ആദ്യ പാശ്ചാത്യ ചാപ്റ്റർ തുടങ്ങിയത് കേളിയാണ്.കേളിയെ അനുകരിച്ചു പിന്നിട് യൂറോപ്പ്യൻ, അമേരിക്കൻ, ആസ്ട്രേലിയൻ രാജ്യങ്ങളിൽ സുര്യ ചാപ്റ്റർകൾ ആരംഭിക്കപ്പെട്ടു.
 
പദ് മഭൂഷൺ ഡോ .കെ.ജെ.യേശുദാസ് , ജ്ഞാനപീഠം എം.ടി.വാസുദേവൻ‌ നായർ , പ്രമുഖ എഴുത്തുകാരൻ സക്കറിയ, സാഹിത്യ പ്രതിഭ സേതു,പദ് മ അവാർഡ്‌ നല്കി രാജ്യം ആദരിച്ചവരായ പദ്മശ്രീ കുന്നക്കുടി, പദ്മശ്രീ സി.സുധ വർഗീസ്‌ പദ്മശ്രീ ധനഞ്ജയൻ ,പദ്മശ്രീ അലമേർ വല്ലി , പദ്മശ്രീ ശോഭന, സാമൂഹ്യ പ്രവർത്തക ദയാഭായി തുടങ്ങിയ മുപ്പതോളം സംപൂജ്യരായ വ്യക്തികളെ കേളി ആദരിച്ചിട്ടുണ്ട്.
"https://ml.wikipedia.org/wiki/കേളി" എന്ന താളിൽനിന്ന് ശേഖരിച്ചത്