"കേളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 2:
 
<big>'''കേളി'''</big>:
സ്വിറ്റ്സർലന്റിൽ താമസിക്കുന്ന ഇന്ത്യക്കാരുടെതായി 1998 ൽ തുടങ്ങിയ സാമൂഹ്യ സാംസ്‌കാരിക സംഘടനയാണ്‌ കേളി. വിദേശത്ത് വന്ന് താമസ്സിക്കുമ്പോൾ പോലും ജന്മനാടുമായി അഭേദ്യമായ ബന്ധം കാത്തു സൂക്ഷിക്കുകയും അതോടൊപ്പം തന്നെ തങ്ങൾ ജോലിചെയ്യുന്ന രാജ്യത്തിൻറെ സ്പന്ദനങ്ങളും മനസ്സിലാക്കി സമാനമായ കാഴ്ചപാടുകൾ ഉള്ള ഏതാനും യുവാക്കൾ ചേർന്ന് "കേളി" എന്ന സംഘടനക്ക് തുടക്കം കുറിച്ചു. കാരുണ്യവും കലയും യോജിപ്പിച്ച് സാമുഹ്യസേവനത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട് സേവന സന്നദ്ധരായ ഒരു കൂട്ടം സമാനചിന്താഗതിക്കാരുടെ ചിന്തയിൽ പിറവി എടുത്തതാണ് കേളി. സ്വിറ്റ്സർലാൻഡിൽ ആരംഭം മുതൽ ചാരിറ്റി പ്രവർത്തനങ്ങൾ തുടങ്ങിയ കേളി മറ്റു വിവിധ സംഘടനങ്ങൾക്കും കോടികളുടെ  കാരുണ്യ  പ്രവർത്തനം ചെയ്യുവാൻ ഊർജ്ജം സേവനമാണ് നൽകികേരളത്തിൽ ചെയ്തത്.
 
എഴുതപെട്ട ഒരു നിയമാവലിയും (ബൈലോ ) തികഞ്ഞ അച്ചടക്കവും തുടക്കം മുതലേ കാത്തുസൂക്ഷിക്കുന്ന സംഘടനയാണ് കേളി. എല്ലാ രണ്ടു വർഷം കൂടുമ്പോൾ പൊതുയോഗം തിരഞ്ഞെടുക്കുന്ന എക്സി ക്യുട്ടീവ് കമ്മിറ്റി കേളിയുടെ ഭരണം നടത്തുന്നു. ഓരോ പ്രോഗ്രാമുകളും പ്രോജക്റ്റ്കളും ഒരു കൺവീനറുടെ നേതൃത്വത്തിൽ ഉള്ള കമ്മിറ്റിയും എക്സി ക്യുട്ടീവ് കമ്മിറ്റിയും കൂടി സംയുക്തമായി നടത്തുന്നു. സുമന സ്സുകളായ എല്ലാവരും കേളി അംഗങ്ങളും നൽകുന്ന സംഭാവനകളും വോളന്റീയർ സേവനവും ആണ് കേളിയുടെ അടിത്തറ. പ്രവാസികളുടെ മൂന്ന് തലമുറകളിൽ നിന്നുമായി ഇരുന്നൂറോളം കുടുംബങ്ങൾ "കേളി"യിൽ അംഗങ്ങളാണ്. കേളിക്കും പ്രൊജക്റ്റു കളായ കലാമേള ,കിൻറർ ഫോർ കിൻറർ എന്നിവക്കും സ്വന്തമായി വെബ്‌ സൈറ്റുകൾ ഉണ്ട്.(www.keliswiss.org,www.kalamela.com,www.kinderforkinder.org)കേളി യിലെ ഓരോ അംഗങ്ങളും ലാഭേച്ഛ കൂടാതെ സാമുഹിക സേവനം ചെയ്യുന്നു.
"https://ml.wikipedia.org/wiki/കേളി" എന്ന താളിൽനിന്ന് ശേഖരിച്ചത്