"പൊന്നാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 103:
* വി. പി. ഹുസൈൻ കോയ തങ്ങൾ
* ഫാത്തിമ ഇമ്പിച്ചി ബാവ
* ടി.എം സിദ്ധിഖ്
 
ദേശീയ പ്രസ്ഥാനത്തിന്റെ ഉദയത്തിനും മുമ്പേ ബ്രിട്ടീഷുകാരോടു പോരാടിയ അവിസ്മരണീയ നാമമാണ് [[വെളിയങ്കോട് ഉമർ ഖാസി|വെളിയങ്കോട് ഉമർഖാസി]]യുടേത്. കടുത്ത സാമ്രാജ്യത്വവിരോധിയായിരുന്ന ഉമർഖാസി ഒരു നിമിഷകവി കൂടിയായിരുന്നു.
Line 110 ⟶ 111:
[[ഖിലാഫത്ത്]] പ്രവർത്തകരുടെ ഒരു യോഗം 1921 ജൂൺ 24 നു [[ആലി മുസ്ലിയാർ|ആലി മുസ്‌ല്യാരുടെ]]യും മറ്റും നേതൃത്വത്തിൽ [[പുതുപൊന്നാനി|പുതുപൊന്നാനിയിൽ]] വെച്ച് നടന്നിരുന്നു. ഈ യോഗം മുടക്കാൻ [[ആമു സൂപ്രണ്ട്|ആമു സൂപ്രണ്ടിന്റെ]] കീഴിലുള്ള ബ്രിട്ടീഷ് പട്ടാളം നടത്തിയ ശ്രമങ്ങൾ അബ്ദുറഹിമാൻ സാഹിബിന്റെ അവസരോചിത ഇടപെടൽ കാരണം തത്കാലം ശാന്തമായി പിരിഞ്ഞു. ഈ സംഭവത്തിനു മുന്ന് ആഴ്ച കഴിഞ്ഞു ഓഗസ്റ്റ്‌ 20 നാണു മലബാർ കലാപം ആരംഭിച്ചത്. <ref>ചരിത്രമുറങ്ങുന്ന പൊന്നാനി(മൂന്നാം പതിപ്പ്)- ടി. വി. അബ്ദുറഹിമാൻ കുട്ടി (എഡ്യുമാർട്ട് തിരൂരങ്ങാടി)</ref>
പൊന്നാനിയിലെ [[ബീഡി|ബീഡിത്തൊഴിലാളികൾ]] നയിച്ച [[അഞ്ചരയണ സമരം]] ഇന്ത്യയിലെ തൊഴിലാളി പ്രസ്ഥാനത്തിന് കരുത്ത് നൽകിയ ഒന്നാണ്. പൊന്നാനിയിലെ തുറമുഖതൊഴിലാളികൾ നടത്തിയ ഐതിഹാസികമായ മറ്റൊരു സമരം ഇന്ത്യൻ തൊഴിലാളികളുടെ സംഘടിതപ്രവർത്തനങ്ങൾക്ക് ഊർജ്ജം നൽകി. തൊഴിലാളി പ്രസ്ഥാനത്തിലൂടെ മുഖ്യധാരയിലെത്തിയ രാഷ്ട്രീയ പ്രവർത്തകനായ [[ഇ.കെ. ഇമ്പിച്ചി ബാവ]] പൊന്നാനിക്ക് നൽകിയ സംഭാവനകൾ വളരെ വലുതാണ്. ഏറ്റവും കുടൂതൽ കാലം പൊന്നാനി പഞ്ചായത്ത്‌ പ്രസിഡന്റും 1960 ല്ലും 19967 ല്ലും രണ്ടു തവണ പൊന്നാനിയിൽ നിന്ന് വിജയിച്ചു M. L. A. യായ പൊന്നാനികാരൻ എന്ന പദവിയും വി. പി. സി. തങ്ങൾക്കു സ്വന്തമാണ്.സി. ഹരിദാസ് രാജ്യസഭാ മെമ്പർ, എം എൽ എ, പൊന്നാനി നഗരസഭാ ചെയർമാൻ തുടങ്ങിയ പദവികൾ വഹിചിടുണ്ട്. [[കൊളാടി ഗോവിന്ദൻകുട്ടി മേനോൻ|അഡ്വ.കൊളാടി ഗോവിന്ദൻകുട്ടി]], ‍[[എം. റഷീദ്]], ഫാത്തിമ്മ ടീച്ചർ, പ്രൊഫ.എം.എം നാരായണൻ ,
ടി.എം സിദ്ധിഖ് ‍ തുടങ്ങിയവരും പൊന്നാനിയുടെ രാഷ്ട്രീയ മണ്ഡലത്തിൽ പ്രധാന സ്ഥാനമുള്ളവരാണ്.
 
കേരളത്തിലെ ഇരുപത്‌ ലോകസഭാ മണ്ഡലത്തിലൊന്നാണ് പൊന്നാനി. [[തിരൂർ]], [[തിരൂരങ്ങാടി]], [[താനൂർ]], [[തവനൂർ]], [[തൃത്താല]], പൊന്നാനി, [[കോട്ടക്കൽ]]‍ എന്നീ അസംബ്ളി മണ്ഡലങ്ങൾ ചേർന്നതാണ് പുനർ നിർണയത്തിനു ശേഷമുള്ള പൊന്നാനി ലോകസഭാ മണ്ഡലം. 1957 മുതൽ 1977 കാലയളവ്‌ വരെ ഇതൊരു സംവരണ മണ്ഡലമായിരുന്നു.ആ കാലയളവിൽ ഇടതുപക്ഷ മേൽക്കൈ നിലനിന്നിരുന്നെങ്കിലും പിന്നീട്‌ ഈ മണ്ഡലം ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെ അധീനതയിൽ വന്നു. ഇപ്പോൾ‍ മുസ്ലിം ലീഗിലെ ഇ.ടി. മുഹമ്മദ് ബഷീർ ഈ ലോക്‌സഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. 2016 ൽ നടന്ന നിയമസഭാ തിരഞ്ഞടുപ്പിൽ വിജയിച്ച സി.പി.എം ലെ പി. ശ്രീരാമകൃഷ്ണനാണ് പൊന്നാനി നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
"https://ml.wikipedia.org/wiki/പൊന്നാനി" എന്ന താളിൽനിന്ന് ശേഖരിച്ചത്